തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പൊലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ. വാർത്തകൾ നീക്കം ചെയ്യാൻ പൊലീസോ കോടതിയോ പരാതിയോ ഉത്തരവോ നൽകിയിട്ടില്ലെന്ന് മെറ്റ വ്യക്തമാക്കി. നീക്കം ചെയ്ത 16 വാർത്തകൾ പുനഃസ്ഥാപിച്ചതായും കമ്പനി അറിയിച്ചു.
മെറ്റയുടെ ഓട്ടോമേറ്റഡ് സംവിധാനത്തിലുണ്ടായ സാങ്കേതിക പിഴവാണ് വാർത്തകൾ നീക്കം ചെയ്യാൻ കാരണമായതെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഉന്നയിച്ച ഏഴ് ചോദ്യങ്ങൾക്കാണ് മെറ്റ രേഖാമൂലം വിശദീകരണം നൽകിയത്.
സൈബർ ഡിവിഷൻ എസ്.പി. അങ്കിത് ആഗോകാണ് മെറ്റയോട് വിശദീകരണം തേടി കത്ത് നൽകിയത്. വാർത്തകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും സാങ്കേതിക കാരണങ്ങളും വിശദീകരിച്ചാണ് മെറ്റ മറുപടി നൽകിയിരിക്കുന്നത്.












