ഓണം കളറാക്കാൻ അടിപൊളി ഏത്തപ്പഴം പായസം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഈ പായസം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
ഏത്തപ്പഴം ( ചെറുതായി അരിഞ്ഞത് ) 1 കപ്പ്
ഇഞ്ചി ( ചെറുതായി അരിഞ്ഞത് ) 1 ടേബിൾ സ്പൂൺ
റവ ഒന്നര ടേബിൾ സ്പൂൺ
പഞ്ചസാര ഒന്നേ കാൽ കപ്പ്
ശർക്കര
തേങ്ങാപ്പാൽ
ഒന്നാം പാൽ ഒരു കപ്പ്
രണ്ടാം പാൽ 4 കപ്പ്
നെയ്യ് ഒരു ടേബിൾ സ്പൂൺ
ഏലയ്ക്ക പ്പൊടി കാൽ ടീ സ്പൂൺ
അണ്ടിപ്പരിപ്പ് കാൽ ടീ സ്പൂൺ
കിസ്മിസ് കാൽ ടീ സ്പൂൺ
പാകം ചെയ്യുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തിൽ അര ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി അരിഞ്ഞത് ചേർക്കുക. ബ്രൗൺ നിറം ആകുമ്പോൾ ഏത്തപ്പഴം അരിഞ്ഞതും, റവയും, പഞ്ചസാരയും ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ശർക്കര ഉരുക്കിയതും തേങ്ങയുടെ രണ്ടാം പാലും ചേർക്കുക. ഇനി ഇത് തിളച്ചു കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത് വാങ്ങുക. ബാക്കി നെയ്യിൽ അണ്ടിപ്പരിപ്പും, കിസ്മിസ്സും വറുത്ത് പായസത്തിൽ ചേർക്കുക. ഏലയ്ക്കപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇത് ചൂടോടെ വിളംബാം.




