മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്റെ മകന്‍ അസ്ലം നൂഹാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി കല്ലും മണ്ണും വായില്‍ ഇട്ടപ്പോള്‍ അത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
പെട്ടെന്ന് തന്നെ വീട്ടുകാര്‍ വായില്‍ നിന്ന് കല്ല് എടുത്തു പുറത്തുകളയാന്‍ ശ്രമിച്ചെങ്കിലും ഒരു കല്ല് തൊണ്ടയില്‍ കുടുങ്ങിപ്പോയിരുന്നു. സമീപത്തെ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.










