കാബൂള്‍: പാകിസ്താൻ വെടിനിർത്തൽ ധാരണ ലംഘിച്ച് അഫ്ഗാനിസ്താനിലെ പക്തികയും കുനാറും ഉൾപ്പെടുന്ന അതിർത്തി മേഖലയിൽ വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച രാത്രിയിൽ നടന്ന ആക്രമണത്തിൽ ഒമ്പത് കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.
പെഷവാറിലെ ഫ്രണ്ടിയർ കോർപ്സ് ആസ്ഥാനത്തെ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താന്റെ നടപടി. ജനവാസ കേന്ദ്രത്തിലാണ് ബോംബാക്രമണം നടന്നതെന്നാണ് ഖോസ്റ്റ് പ്രവിശ്യ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചത്.
പാകിസ്താനിൽ ആക്രമണം നടത്തുന്ന തീവ്രവാദികൾക്ക് അഫ്ഗാനിസ്താൻ അഭയം നൽകുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. എന്നാൽ താലിബാൻ ഭരണകൂടം ഇത് നിഷേധിക്കുന്നു.






