വാഷിങ്ടന്‍: ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസിന് ശിപാര്‍ശ ചെയ്ത് പാകിസ്താന്‍. ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ നിര്‍ണായകമായ നയതന്ത്ര ഇടപെടല്‍ നടത്തിയതിനാണിത്. വലിയ യുദ്ധത്തിലേക്ക് പോകേണ്ട സംഘര്‍ഷമായിരുന്നു ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചതെന്നാണ് പാകിസ്താന്‍ വ്യക്തമാക്കുന്നത്.
ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താന്‍ സൈനിക തലവന്‍ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്. അസിം മുനീറിനെ കാണാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നാണ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്.
അതേസമയം അസിം മനുനീറുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയില്‍ ഇന്ത്യ അതൃപ്തിഅറിയിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ അമേരിക്ക മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷേധിച്ചതിന് പിന്നാലെയാണ് അസിം മുനീറുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്.










