പാലക്കാട്: ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ചികിത്സ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി.
സംഭവത്തില്‍ ചികിത്സാ പിഴവുണ്ടായെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ കത്തിലൂടെയാണ് തുറന്നുപറഞ്ഞിരിക്കുന്നത്.
അതേസമയം സംഭവത്തില്‍ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാകാന്‍ കുടുംബത്തിന് നോട്ടീസ് നല്‍കി.
സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും.
സെപ്റ്റംബര്‍ 24ന് ആണ് സഹോദരന് ഒപ്പം കളിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനി വീണ് കൈക്കു പരുക്കു പറ്റിയത്.
ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കയ്യില്‍ നീര്‍ക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.




