Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പട്ടാമ്പി എങ്ങോട്ട്; ഇടത്തോട്ടോ അതോ വലത്തോട്ടോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പട്ടാമ്പിയിൽ ആര് വാഴും ആര് വീഴുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം കൂടിയാണ് പട്ടാമ്പി. തുടരാൻ മുഹമ്മദ് മുഹ്‌സീനും വീഴ്ത്താൻ ഷാജിയ്റ്റും കച്ച കെട്ടി ഇറങ്ങുമ്പോൾ ആരോടൊപ്പം പട്ടാമ്പി പോകുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു പട്ടാമ്പി. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാധീനം ഉറപ്പിച്ചു. ആദ്യകാലങ്ങളിൽ സിപിഐ, സിപിഎം നേതാക്കൾ ഇവിടെ വിജയിച്ചിരുന്നുവെങ്കില്‍, പിന്നീട് 2016-ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുഹമ്മദ് മുഹ്‌സിൻ വിജയിച്ചതോടെ മണ്ഡലത്തിൽ രാഷ്ട്രീയ മാറ്റം പ്രകടമായി. ഇത്തവണയും മുഹ്സിൻ പോരിനിറങ്ങുമ്പോൾ പട്ടാമ്പിയിൽ തുടരും എന്ന പ്രതീക്ഷയിലാണ് മുന്നണി.

പൊതുവേ പട്ടാമ്പിയിലെ തെരഞ്ഞെടുപ്പ് രീതികൾ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള കടുത്ത പോരാട്ടമാണ്. അടുത്ത കാലത്തായി ബിജെപി ചെറിയ രീതിയിൽ സ്വാധീനം വർദ്ധിപ്പിക്കുന്നുണ്ട്. പല തവണ പട്ടാമ്പിയിൽ ജയിച്ചു കയറിയ യുഡിഫ് ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെ തന്നെയാണ് മത്സരത്തിനിരക്കിയിരിക്കുന്നത്. കേരളത്തിന്‍റെ മുൻമുഖ്യമന്ത്രി ഇഎംഎസ് മൂന്ന് തവണ ജയിച്ചുകയറിയ പട്ടാമ്പി ഇടത്തോട്ടോ വലത്തോട്ടോ എന്ന് കണ്ടറിയാം.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

About Us

Whiteswan TV is a premier digital news platform committed to delivering accurate, timely, and unbiased news to our global audience. With a focus on Kerala and India, we bring you closer to the stories that matter.

Top categories

whiteswantvnews.com@2023. All Rights Reserved.