തൃശ്ശൂർ: വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന പന്തല്ലൂർ പൂരത്തിലെ വെടിക്കെട്ടിന് ഇത്തവണ അനുമതി ലഭിച്ചു. ഫെബ്രുവരി 1 ഞായറാഴ്ചയാണ് പന്തല്ലൂർ പൂരം നടക്കുന്നത്. ഒരുകാലത്ത് പ്രദേശത്ത് ഏറെ ഫേമസ് ആയിരുന്ന പന്തല്ലൂർ പൂരം, വിവിധ നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ വർഷങ്ങളിൽ വെടിക്കെട്ടില്ലാതെ പരിമിതമായ രീതിയിലായിരുന്നു നടന്നത്.
എന്നാൽ ഇത്തവണ വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ പൂരാഘോഷങ്ങൾ കൂടുതൽ പ്രൗഢിയോടെയും ഉത്സാഹത്തോടെയും നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും വെടിക്കെട്ട് നടത്തുക. ക്ഷേത്ര കമ്മിറ്റി, ഭാരവാഹികൾ, നാട്ടുകാർ എന്നിവരുടെ സംയുക്ത പരിശ്രമമാണ് അനുമതി ലഭിക്കാൻ സഹായകമായത്.






