തിരുവനന്തപുരം: മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ആശങ്കയില്‍ നില്‍ക്കുന്ന ലത്തീന്‍ സഭയെ സന്ദര്‍ശിച്ച് ന ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍. സഭാ ആസ്ഥാനത്തെത്തി അദ്ദേഹം എല്ലാം ചര്‍ച്ച ചെയ്തുവെന്നും, സൗഹൃദപരമായ അന്തരീക്ഷത്തില്‍ മുന്നോട്ട് പോകുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
എല്ലാ പിന്തുണയും പിതാവ് അറിയിച്ചിട്ടുണ്ട്. എല്ലാവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകും. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. വകുപ്പ് ഏറ്റവും പ്രധാനമായി മത്സ്യ തൊഴിലാളികളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും വി.ഇ. അബ്ദുള്‍ ഗഫൂർ ഉറപ്പ് നൽകി.
ചില ചരട് വലികളും നാടകപ്രവൃത്തികളും കാരണം സഭക്ക് ലഭിക്കേണ്ട മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും നഷ്ടമായതായി. പ്രധാനമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, ആരോഗ്യമന്ത്രി ആസ്ഥാനത്തെത്തി എല്ലാ കാര്യങ്ങളിലും നേരിട്ട് ഇടപെടുമെന്ന് ഉറപ്പുനല്‍കി. സഭയെ വോട്ടുബാങ്ക് ആയി കാണുന്നില്ല. നിലവിലെ ആവശ്യങ്ങള്‍ പരിഹരിക്കുന്ന വരെ ആശങ്ക തുടരുമെന്നും സെന്റ് ജോസഫ് സഭയുടെ പ്രതിനിധി ഫാദര്‍ മനോജ് വ്യക്തമാക്കി. സൗഹൃദ അന്തരീക്ഷത്തില്‍ സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






