Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സീറ്റ് വർധന പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം മാർജിനിൽ സീറ്റ് വർധിപ്പിക്കാനാണ് തീരുമാനം.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സർക്കാർ സ്കൂളുകളിലാണ് ഈ വർധന നടപ്പാക്കുക.

ഇതിനുപുറമേ, ഈ ജില്ലകളിലെ സ്കൂളുകളിൽ 20 ശതമാനം മാർജിനിൽ അധിക സീറ്റ് വർധനയ്ക്കും സർക്കാർ അനുമതി നൽകി. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം അധിക സീറ്റുകൾ കൂടി അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഓരോ വർഷവും ഉയരുന്ന സീറ്റ് ക്ഷാമ പ്രശ്നം പരിഗണിച്ചാണ് സർക്കാർ പുതിയ തീരുമാനം കൈകൊണ്ടത്. വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രവേശനാവസരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer