Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിഷമരുന്ന് വിവാദം; മരണസംഖ്യ 20 ആയി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മധ്യപ്രദേശിൽ സംഭവിച്ച വിഷമരുന്ന് ദുരന്തത്തിൽ മരണം 20 ആയി ഉയർന്നു. സംഭവത്തിൽ അഞ്ചു കുട്ടികളുടെ നില അതീവ ഗുരുതരമാണ്, പലരും ചിന്ത്വാര ജില്ലയിലെവരാണ്.മരിച്ചവരില്‍ 17 കുട്ടികളും ചിന്ത്വാര മേഖലയിലുള്ളവരാണ്.

ഇതോടൊപ്പം, മരുന്ന് കുറിച്ച ഡോക്ടറുടെ അറസ്റ്റിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ യൂണിറ്റ് സമരം ആരംഭിച്ചു. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും, സഹായധനം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു . ഉദ്യോഗസ്ഥരുടെ നിയമപരമായ അറിവില്ലായ്മയും, ഭരണകൂടത്തിന്റെയും മരുന്ന് നിർമ്മാതാക്കളുടെയും വീഴ്ച മറയ്ക്കാനുള്ള ശ്രമവുമാണ് സമരത്തിന്റെ കാരണമെന്നാണ് ഐ എം എ വ്യക്തമാക്കിയത്

ഡോക്ടർ പ്രവീൺ സോണി കഴിഞ്ഞ പത്ത് വർഷമായി കുട്ടികൾക്ക് കോൾഡ്രിഫ് സിറപ്പ് നിർദേശിച്ചു വന്നതായി അറസ്റ്റിൽ തെളിഞ്ഞു. മരണത്തിൽ പ്രധാനമായും കോൾഡ്രിഫ് സിറപ്പ് ഉപയോഗിച്ച കുട്ടികളാണ് ബാധിതരായിരുന്നത്.

പൊലീസ് റിപ്പോർട്ടുകൾ പ്രകാരം, ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് (കാഞ്ചീപുരം, തമിഴ്‌നാട്) ആണ് കോൾഡ്രിഫ് സിറപ്പ് നിർമ്മിച്ചത്. പരിശോധനയിൽ സിറപ്പിൽ 48.6% ബ്രേക്ക് ഓയിൽ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മധ്യപ്രദേശ് സർക്കാർ നിർമ്മാതാക്കളെതിരെ കേസെടുത്തു, കൂടാതെ ഐ എം എ അവകാശപ്പെടുന്ന പോലെ, കുട്ടികളുടെ മരണത്തിന് ഉത്തരവാദിത്വം സർക്കാർ അധികാരികൾക്കും മരുന്ന് നിർമ്മാതാക്കൾക്കും ആണ്.

Advertisement
WhiteswanTV Footer