ഫ്രാൻസിൽ പോൺ സേവനം നിർത്തലാക്കി. പോൺ വെബ്സൈറ്റ് പ്ലാറ്റ്ഫോമുകളായ പോൺഹബ്, റെഡ് ട്യൂബ്, യൂപോൺ എന്നിവയുടെ മാതൃസ്ഥാപനമായ എലോ ഫ്രീസൈറ്റ്സ് ഫ്രാൻസിൽ സേവനം അവസാനിപ്പിച്ചു. വെബ്സൈറ്റുകൾ സന്ദർശിക്കുന്നവരുടെ പ്രായം സ്ഥിരീകരിക്കണമെന്ന ഫ്രഞ്ച് സർക്കാരിൻ്റെ പുതിയ നിയന്ത്രണത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.
സേവനം നിർത്തുന്നതിൻ്റെ കാരണങ്ങൾ വിശദീകരിക്കുന്ന അറിയിപ്പ് ഉപഭോക്താക്കൾക്ക് ഓരോ വെബ്സൈറ്റിലൂടെയും നൽകും. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്ന നടപടികൾ എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു.
ജൂൺ ഏഴ് മുതൽ രാജ്യത്ത് ലഭ്യമായ പോൺ വെബ്സൈറ്റുകളിൽ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് ഫ്രഞ്ച് സർക്കാർ നിർദേശിച്ചിരുന്നു. പ്രായപൂർത്തിയാകാത്തയാളുകളുടെ സുരക്ഷ മാനിച്ച് 2023 ൽ പാസാക്കിയ നിയമം അടിസ്ഥാനമാക്കിയാണ് ഈ നിയന്ത്രണം. ഫ്രാൻസിന്റെ ഈ നിയമം അപകടകരമാണെന്നും സ്വകാര്യതയുടെ ലംഘനമാണെന്നും ഫലപ്രദമല്ലെന്നും കമ്പനി അധികൃതർ വാദിക്കുന്നു. നിയമത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിക്കുമെന്നും കമ്പനി പറഞ്ഞു.
എയലോ ഫ്രീസൈറ്റ്സും ഈ നിയന്ത്രണത്തിന് വിധേയരാണ്. പോൺ ഹബ്ബിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഫ്രാൻസ്. യുഎസ് ആണ് മുന്നിൽ. ഫിലിപ്പീൻസ്, മെക്സിക്കോ, യുകെ എന്നിവരാണ് പിന്നിലുള്ളത്.






