തൃശ്ശൂർ: പ്രിയ സുഹൃത്ത് ഷാജിയുടെ മകൾ ഡോ. നടാഷ ഷാജി, ഉപരിപഠനമായി തെരഞ്ഞെടുക്കപ്പെട്ട ഗൈനക്കോളജി സർജറി വിഭാഗത്തിൽ നിന്ന് കേരള ആരോഗ്യ സർവകലാശാലയിൽ ഒന്നാം റാങ്ക് നേടിക്കൊണ്ട് അഭിമാന നേട്ടം കൈവരിച്ചു.
മെഡിക്കൽ മേഖലയിൽ ഉയരങ്ങൾ തേടിയുള്ള നടാഷയുടെ പരിശ്രമത്തിനും കഴിവിനും ലഭിച്ച അംഗീകാരമായി ഈ നേട്ടം മാറി.മകളെ ഈ സ്ഥാനത്തേക്ക് ഉയർത്താൻ ദിവസരാത്രം പരിശ്രമിച്ച പിതാവ് ഷാജിയ്ക്കും, മാതാവിനും എല്ലാ വശത്തുനിന്നും അഭിനന്ദനവും ആശംസകളും ലഭിക്കുന്നു. ഡോ. നടാഷയുടെ വിജയം കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രദേശത്തിനും അഭിമാനമായി.






