സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

9 ആന്റി ഡ്രോൺ സിസ്റ്റം വാങ്ങാൻ തീരുമാനമെടുത്ത് പഞ്ചാബ് ; 51.41 കോടി രൂപ അനുവദിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പഞ്ചാബ്: പാക് ഇന്ത്യ സംഘർഷം രൂക്ഷമായതിന്റെ ആന്റി ഡ്രോൺ സിസ്റ്റം വാങ്ങാൻ തയ്യാറായി പഞ്ചാബ്. 9 ആന്റി ഡ്രോൺ സിസ്റ്റം വാങ്ങാൻ 51.41 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

സംസ്ഥാന സർക്കാരിന്റെ സ്വന്തം നിലയിൽ തന്നെ ആന്റി ഡ്രോൺ സിസ്റ്റം സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിലൊക്കെ സ്ഥാപിക്കാനുള്ള തീരുമാനമാണ് പഞ്ചാബ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. 532 കിലോമീറ്റർ വരുന്ന സംസ്ഥാന അതിർത്തിയിലാണ് ആന്റി ഡ്രോൺ സംവിധാനം സ്ഥാപിക്കുക എന്നും മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. 6 അതിർത്തി ജില്ലകളിലായിരിക്കും ആന്റി ഡ്രോൺ സിസ്റ്റം സ്ഥാപിക്കുക എന്നാണ് നിലവിൽ പഞ്ചാബ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

പാകിസ്ഥാന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായി പഞ്ചാബ് മാറിയതിന്റെ പശ്ചാത്തലത്തിൽ ആന്റി ഡ്രോൺ സംവിധാനമൊരുക്കാൻ മന്ത്രിസഭാ യോ​ഗ തീരുമാനം. എന്നാൽ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് നടപടികൾ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പഞ്ചാബിൽ ശക്തമായ ആന്റി ഡ്രോൺ സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെയാണ് ഇപ്പോൾ പുതിയ തീരുമാനം.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.