സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം’ ഉടന്‍ പ്രദര്‍ശനത്തിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉണ്ണി രാജ,സി എം ജോസ്,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദ്രന്‍ പയ്യാനക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം” ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.

ചീങ്കല്ലേല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് കൂട്ടക്കര നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗിനീഷ് ഗോവിന്ദ്,രമേഷ് കാപ്പാട്,റോയ് പുനലൂര്‍, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളന്‍,ജലജാ റാണി,നിധിഷ,നിമിഷ ബിജോ,കൃഷ്ണപ്രിയ,വിലു ജനാര്‍ദ്ദനന്‍,പ്യാരിജാന്‍കൃഷ്ണ ബാലുശ്ശേരി,ഷെറിന്‍ തോമസ്,റീന തുടങ്ങിയവരും അഭിനയിക്കുന്നു.

വയനാട്ടിലെ കാപ്പി കര്‍ഷകനും ഫ്‌ലോര്‍മില്‍ ഉടമസ്ഥനുമായ നാല്‍പത് കഴിഞ്ഞ പുഷ്പാംഗദന്‍ന്റെ ഏറേ നാളത്തെ വിവാഹാലോചനകള്‍ക്കു ശേഷം ഒടുവില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നു.

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കല്യാണത്തിന്റെ തലേന്ന് പുഷ്പാംഗദന്റെ മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നതോടെ സംജാതമാകുന്ന സംഭവബഹുലമായ നര്‍മ്മ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

കോമഡി റൊമാന്റിക് ജോണറില്‍ വയനാടിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ചിത്രീകരിച്ച ഈ സിനിമയില്‍ ഉണ്ണിരാജ എന്ന നടന്‍ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.

ഛായാഗ്രഹണവും എഡിറ്റിങ്ങും അഷറഫ് പാലാഴി നിര്‍വ്വഹിക്കുന്നു. ഗിരീഷ് ആമ്പ്ര,അഡ്വക്കേറ്റ് ശ്രീരഞ്ജിനി എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശ്രീജിത്ത് റാം സംഗീതം പകര്‍ന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രൂപേഷ് വെങ്ങളം,കല-വിനയന്‍ വള്ളിക്കുന്ന്,മേക്കപ്പ്-പ്യാരി ജാന്‍ പാരിസ് മേക്ക് ഓവര്‍,വസ്ത്രാലങ്കാരം-രാജന്‍ തടായില്‍,അസ്സോസിയേറ്റ് ഡയറക്ടര്‍-ഹാഷിം സക്കീര്‍ നീലാടന്‍, രാഹുല്‍ ആര്‍ ടി പി,പശ്ചാത്തല സംഗീതം- ശ്രീജിത്ത് റാം,പ്രൊഡക്ഷന്‍ മാനേജര്‍-രാജീവ് ചേമഞ്ചേരി,വിഷ്ണു ,ഒ കെ,സ്റ്റുഡിയോ-മലയില്‍ ഫിലിം സ്റ്റുഡിയോ എറണാകുളം, സ്റ്റില്‍സ്-കൃഷ്ണദാസ് വളയനാട്,ഡിസൈന്‍-ഷാജി പാലോളി,സുജിബാല്‍ വിതരണം-മൂവി മാര്‍ക്ക് റിലീസ്,പി ആര്‍ ഒ-എ എസ് ദിനേശ്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement