പാലക്കാട്: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎം നേതാവ് എൻ.എൻ. കൃഷ്ണദാസ് അതിരൂക്ഷ വിമർശനം നടത്തി. രാഹുലിനെ “രാഷ്ട്രീയ കേരളത്തിന്റെ അശ്ലീലമെന്നു” വിശേഷിപ്പിച്ച കൃഷ്ണദാസ്, അദ്ദേഹത്തിന്റെ പാലക്കാട് വരവ് കോൺഗ്രസ് ജനങ്ങളെ വെല്ലുവിളിക്കുന്നതിന്റെ തെളിവാണെന്ന് കുറ്റപ്പെടുത്തി.
“കോൺഗ്രസിന് ലജ്ജയില്ല. രാഹുൽ മാങ്കൂട്ടത്തെ പേറി കോൺഗ്രസ് കൂടുതൽ നാറട്ടെ, നാറി നാറി പുളിക്കട്ടെയെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് രാഹുലിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കാത്തതിന്റെ കാരണം, രാഹുലിന്റെ നാടകം സമൂഹത്തിന് വൃത്തികേടായുള്ളതാണ് എന്നും കൃഷ്ണദാസ് വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെ ഒരു വാക്കിൽ മാത്രം വിശേഷിപ്പിക്കാൻ കഴിയുമെന്ന്, അതായത് ‘വൃത്തികെട്ടവൻ’. “രാഹുലിന്റെ ദുർഗന്ധം അസഹനീയമായപ്പോള്‍ ജനങ്ങൾ തന്നെ അദ്ദേഹത്തെ പുറത്താക്കും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം ജനങ്ങളെ രാഹുൽ മാങ്കൂട്ടത്തിന്റെ വൃത്തികേടിനെക്കുറിച്ച് അറിയിച്ചുവെന്നും കൃഷ്ണദാസ് വ്യക്തമാക്കി.




