സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ വെട്ടിക്കുറച്ച് റെയില്‍വേ; പുതിയ തീരുമാനം ഈയാഴ്ചമുതല്‍ നടപ്പാക്കും

ചെന്നൈ: തീവണ്ടികളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ റെയില്‍വേ വെട്ടിക്കുറച്ചു. ഓരോ വിഭാഗത്തിലെയും മൊത്തം ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25 ശതമാനം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍മാത്രമേ ഇനി അനുവദിക്കൂ എന്നാണ് പുതിയ തീരുമാനം. പ്ലാറ്റ്‌ഫോമിലെയും തീവണ്ടികളിലെയും തിരക്കുകുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള പുതിയ മാറ്റം മിക്ക റെയില്‍വേ സോണുകളിലും ഈയാഴ്ചതന്നെ നടപ്പാക്കിക്കഴിഞ്ഞു.

ദീര്‍ഘദൂര വണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കുന്നതിന് ഓരോ റെയില്‍വേ സോണും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇതുവരെ അവലംബിച്ചിരുന്നത്. എസി കോച്ചുകളില്‍ 300 വരെയും സ്ലീപ്പറില്‍ 400 വരെയും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കാറുണ്ട്. ബെര്‍ത്ത് കിട്ടുമെന്ന പ്രതീക്ഷയില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവരും വണ്ടിയില്‍ കയറുന്നത് പലപ്പോഴും തിക്കും തിരക്കുമുണ്ടാവാനും സംഘര്‍ഷത്തിനും വഴിവെക്കാറുണ്ട്. ഇതൊഴിവാക്കാനാണ് പുതിയ രീതി ഏര്‍പ്പെടുത്തിയത്.

വിവിധ ക്വാട്ടകളിലേക്ക് മാറ്റിവെച്ചതിനുശേഷം ഓരോ വിഭാഗത്തിലുമുള്ള മൊത്തം സീറ്റിന്റെ 25 ശതമാനം ടിക്കറ്റാണ് അതത് വിഭാഗത്തില്‍ ഇനി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റായി നല്‍കുക. ഓരോ വിഭാഗത്തിലും ശരാശരി 20-25 ശതമാനം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളാണ് കണ്‍ഫേം ആകുന്നത് എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇത്. നിശ്ചിത പരിധി കഴിഞ്ഞ് ടിക്കറ്റ് എടുക്കാന്‍ ശ്രമിച്ചാല്‍ ‘റിഗ്രറ്റ്’ എന്നു കാണിക്കും. അവര്‍ക്ക് തത്കാല്‍ റിസര്‍വേഷനെയോ ജനറല്‍ കോച്ചിനെയോ ആശ്രയിക്കേണ്ടിവരും. ഭിന്നശേഷിക്കാര്‍ക്കും പട്ടാളക്കാര്‍ക്കും മറ്റുമുള്ള പ്രത്യേക ഇളവുള്ള ക്വാട്ടകള്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല.

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement