Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; അന്വേഷണ സംഘത്തിൽ ഫൊറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്തണം: സുപ്രീം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ ബന്ധപ്പെട്ട അന്വേഷണത്തിൽ ഫൊറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്താൻ സുപ്രീംകോടതി നിർദേശിച്ചു. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ ഫൊറൻസിക് ഓഡിറ്ററെ കൂടി ഉൾപ്പെടുത്താനാണ് കോടതി ആവശ്യപ്പെട്ടത്.

അന്വേഷണത്തിന്റെ നിലവിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് എസ്‌ഐടി കോടതിയിൽ സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് നിർദേശങ്ങൾ നൽകിയത്.

രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം, ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഓഡിറ്റ് എന്നിവ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്.

ലഖ്നൗ ഐജി എസ്. കിരൺ അധ്യക്ഷനായുള്ള എസ്‌ഐടി ഇതിനകം രൂപീകരിച്ചിട്ടുണ്ടെന്നും, അതിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലും സീനിയർ സൂപ്രണ്ട് ഓഫ് പോലീസും അംഗങ്ങളാണെന്നും ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എസ്‌ഐടിയിൽ ഫൊറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്തണമെന്ന കോടതിയുടെ നിർദേശം സർക്കാർ അംഗീകരിക്കുകയും ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച മുഴുവൻ സംഭാവനകളും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എസ്‌ഐടി റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ തുടർനടപടികളും ട്രസ്റ്റിന്റെ പ്രവർത്തനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനുള്ള നിർദേശങ്ങളും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ്ജിയെ നിയമിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം സോളിസിറ്റർ ജനറൽ എതിർത്തു. നിലവിൽ മൂന്നംഗ ബെഞ്ച് തന്നെ അന്വേഷണ പുരോഗതി നിരീക്ഷിക്കുന്നതിനാൽ അത്തരം നടപടിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix