Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തമിഴ്നാട്ടിൽ ആദ്യത്തെ സഖ്യ സർക്കാരിനെ നടൻ വിജയ് നയിക്കുമെന്ന് റിപ്പോർട്ടുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടി, ചെറിയ പാർട്ടികളുടെ പിന്തുണയോടെ തമിഴക വെട്രി കഴകം (ടിവികെ) ഭൂരിപക്ഷം ഉറപ്പിച്ചതോടെ, തമിഴ്നാട്ടിൽ ആദ്യത്തെ സഖ്യ സർക്കാരിനെ നടൻ വിജയ് നയിക്കുമെന്ന് റിപ്പോർട്ടുകൾ.

ധാരണപ്രകാരം പുതിയ മന്ത്രിസഭയിൽ വിടുതലൈ ചിരുതൈകൾ കക്ഷിക്ക് (വിസികെ) ഒരു മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. ഇടതുപക്ഷ പാർട്ടികളായ സിപിഐക്കും സിപിഎമ്മിനും ഓരോ മന്ത്രിസ്ഥാനങ്ങൾ വീതം നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഡിഎംകെ സഖ്യം വിട്ടെത്തിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ അധികാരത്തിലേക്ക് എത്തിയത്. മുമ്പ് ഡിഎംകെയുടെ സഖ്യകക്ഷികളായിരുന്ന ഇവർ, രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് ടിവികെയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ഇതിന് അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്.

വിസികെ നേതാവ് തിരുമാവളവൻ മന്ത്രിസ്ഥാനത്തിന് സാധ്യതയുള്ളവരിൽ ഒരാളാണെന്നും സൂചനയുണ്ട്. കോൺഗ്രസിനും രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

Recent News

Advertisement
WhiteswanTV Footer