കൊച്ചി: ശബരിമല സ്വർണകൊള്ളയിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. കേസ് നവംബർ 15 പരിഗണിക്കും. ഗൂഢാലോചന നടന്നെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ എസ്പിയായ ശശിധരനും വിജിലൻസ് എസ്പി സുനിൽ കുമാറും ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായി. അടച്ചിട്ട മുറിയിലാണ് കോടതി നടപടികൾ നടന്നത്.
പത്ത് ദിവസത്തെ അന്വേഷണത്തിൽ സ്വർണം ഏതൊക്കെ രീതിയിൽ പോയിട്ടുണ്ടെന്നുള്ള കാര്യങ്ങൾ കോടതിയിൽ നൽകിയ അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർ വിശദമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയടക്കം ബംഗളൂരുവിലും ചെന്നൈയിലും നടത്തിയ ഗൂഢാലോചനകൾ സ്വർണം എവിടെയെല്ലാം പോയി എന്നുള്ളതടക്കമുള്ള കാര്യങ്ങളാണ് കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.










