കേരളത്തെ തന്നെ ഞെട്ടിച്ച പരാതികളാണ് രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്നു വന്നിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി ഉയർന്നു വന്ന പരാതികൾ രാഹുലിനെ കുരുക്കുന്നതാണ്. എന്നാൽ ഇപ്പോൾ രാഹുലിനെതിരെയുള്ള രണ്ടാം ബലാത്സംഘ കേസിലെ പരാതിക്കാരി രഹസ്യ മൊഴി കൊടുത്തിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഇന്നലെയാണ് അതിജീവിത നെടുമങ്ങാട് കോടതിയില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്തെന്നു പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ അതിജീവിത കോടതിയെ അറിയിക്കുകയായിരുന്നു. ഈ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിനു മുന്‍കൂര്‍ ജാമ്യവും നല്‍കിയിരുന്നു.
യുവതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരം വരുംദിവസങ്ങളില്‍ പൊലീസ് തുടര്‍നടപടികളിലേക്കു കടക്കുമെന്നാണ് നിലവിൽ വരുന്ന സൂചന. അതോടപ്പം പരാതിക്കാരിയുടെ വൈദ്യപരിശോധനയും ഇന്നലെ നടക്കുകയുണ്ടായി.










