കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് വലിയ തിരിച്ചടി. കോളേജുമായി ബന്ധപ്പെട്ട മിച്ചഭൂമി ഇടപാടുകൾ താലൂക്ക് ലാൻഡ് ബോർഡ് റദ്ദാക്കി. ചട്ടങ്ങൾ ലംഘിച്ച ഭൂമിയിലാണു കോളേജ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
1964ന് ശേഷമുള്ള ഭൂമികൈമാറ്റങ്ങൾ മുഴുവനും അസാധുവാക്കി, ഭൂമി തിരിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ് കോളേജിന്റെ ഭൂമി സ്ഥിതി ചെയ്യുന്നത്. പ്ലാന്റേഷൻ ഭൂമിയിൽ അനുമതിയില്ലാതെ നിർമാണം നടത്തിയതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഇതോടെ ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഭൂമിയിൽ നിയമപരമായ അവകാശം നഷ്ടമായി.




