സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ലൈംഗികാതിക്രമ കേസ്; സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റിൽ

ന്യൂഡൽഹി: 17 പെൺകുട്ടികൾ നൽകിയ ലൈംഗികാതിക്രമ പരാതികളുടെ അടിസ്ഥാനത്തിൽ സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിലായി. ദില്ലി പൊലീസാണ് ആഗ്രയിൽ നിന്നും സ്വാമിയെ നാടകിയമായ സാഹചര്യത്തിൽ പിടികൂടിയത്. ദില്ലിയിലേക്ക് കൊണ്ടുവന്ന ശേഷം പ്രതിയെ ചോദ്യം ചെയ്യും.

പട്യാല ഹൗസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. പ്രതി ഒളിവിൽ കഴിയുകയായിരുന്നുവെന്നും നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നും പൊലീസ് കോടതിയിൽ വാദിച്ചിരുന്നു. കേസിൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പൊലീസിന്റെ വാദം സ്വീകരിച്ച കോടതിയാണ് ജാമ്യ ഹർജി തള്ളിയത്.

ചൈതന്യാനന്ദയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിനൊപ്പം വ്യാജരേഖ ചമച്ചത് ഉൾപ്പെടെ നിരവധി ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ പ്രതിയുടെ ആഡംബര കാറും പൊലീസ് പിടിച്ചെടുത്തിരുന്നു. പെൺകുട്ടികളെ അദ്ദേഹം ഈ കാർ ഉപയോഗിച്ച് ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായി പൊലീസിന് സൂചനയുണ്ട്. വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാർ നേരത്തെ പിടിച്ചെടുത്തിരുന്നു. പെൺകുട്ടികളുടെ മൊഴികൾ പ്രകാരം, പ്രതി ഹോസ്റ്റൽ റൂമുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നുവെന്നും, അതിലുണ്ടായ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ ലഭ്യമായിരുന്നുവെന്നും വ്യക്തമാകുന്നു.

പരാതികൾ പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ ചൈതന്യാനന്ദയ്ക്കായി പൊലീസ് വിപുലമായ തിരച്ചിൽ ആരംഭിച്ചിരുന്നു. ഒടുവിൽ ആഗ്രയിൽ നിന്നാണ് പ്രതിയെ പിടികൂടാനായത്. അന്വേഷണം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി, പൊലീസ് കൂടുതൽ സാങ്കേതിക തെളിവുകളും സാക്ഷ്യങ്ങളും ശേഖരിക്കുന്നുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, ദില്ലി പൊലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് തേടാനാണ് സാധ്യത. ഈ സംഭവത്തിൽ രാജ്യത്ത് വിദ്യാർഥിനികൾക്കും ഹോസ്റ്റൽ സംരക്ഷണ സംവിധാനങ്ങൾക്കും വേണ്ടി കർശന നിയമ നടപടികൾ ആവശ്യപ്പെടുന്ന ഘോഷങ്ങൾ ശക്തമായിട്ടുണ്ട്.

Advertisement

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

Read More »

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും

Read More »

ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്ന ഉടൻ തന്നെ പ്രതിപക്ഷം

Read More »

“പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി” — വെള്ളാപ്പള്ളി; വി.ഡി സതീശനെ വിമർശിച്ച് പരാമർശം

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം

Read More »

എൻജിൻ തകരാറായതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

ന്യൂഡൽഹി: എൻജിൻ തകരാറിനെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിംഗ്. 150 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ലേയിലേക്ക് പോയ ബോയിംഗ് 737വിമാനമാണ് തിരിച്ചിറക്കിയത്. എൻജിനുകളിലൊന്നിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കാൻ അനുമതി തേടി

Read More »

തിരുവനന്തപുരത്തു സ്കൂളിൽ വൻ തീപിടുത്തം; മൂന്ന് ബസുകൾ പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരം: ചെങ്കോട്ട്കോണത്ത് ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്. എങ്ങനെ തീപിടിച്ചുവെന്ന് അറിയാൻ ഫോറൻസിക് ലാബ് റിപ്പോർട്ട് കിട്ടണമെന്നാണ് പൊലീസിൻ്റെ മറുപടി. ഇതുവരെ

Read More »
Advertisement