സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഷറഫുദ്ദീന്‍,അനുപമ പരമേശ്വരന്‍ ചിത്രം പെറ്റ് ഡിറ്റക്ടീവ് ഒക്ടോബര്‍ 16-ന്

ഷറഫുദ്ദീന്‍,അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന പക്കാ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമായ ”പെറ്റ് ഡിറ്റക്ടീവ് ‘ ഒക്ടോബര്‍ 16-ന് ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

ഗോകുലം ഗോപാലന്‍ സാരഥിയായ ശ്രീ ഗോകുലം മൂവീസിന്റെ പങ്കാളിത്തത്തോടെ ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ഷറഫുദീന്‍ നിര്‍മ്മിക്കുന്ന ”പെറ്റ് ഡിറ്റക്ടീവ്” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍ നിര്‍വഹിക്കുന്നു.
സംവിധായകന്‍ പ്രനീഷ് വിജയന്‍,ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അദ്രി ജോ,ശബരീഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് രാജേഷ് മുരുകേശന്‍ സംഗീതം പകരുന്നു.

എഡിറ്റര്‍- അഭിനവ് സുന്ദര്‍ നായ്ക്ക് കോ പ്രൊഡ്യൂസേഴ്‌സ് ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. പ്രൊഡക്ഷന്‍ ഡിസൈനെര്‍-ദീനോ ശങ്കര്‍,ഓഡിയോഗ്രാഫി -വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജയ് വിഷ്ണു,കോസ്റ്റ്യൂം ഡിസൈനര്‍-ഗായത്രി കിഷോര്‍,മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍.

Advertisement

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; റിട്ട പ്രിൻസിപ്പലായ മോട്ടിവേഷനൽ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ : പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ്

Read More »

യുപിയിൽ വീടിന് തീപിടിച്ച് കുട്ടികളടക്കം 6 പേർ വെന്ത് മരിച്ചു

മീററ്റ്: മീററ്റിലെ ലിസാഡി ഗേറ്റ് ഭാഗത്ത് വീടിന് തീപിടിച്ച് കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം. മീററ്റ് സ്വദേശിയായ ഇക്ബാൽ അഹമ്മദിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടമുണ്ടായത്. അപകടസമയത്ത് വീട്ടിൽ രണ്ട് സ്ത്രീകളും അഞ്ചുകുട്ടികളുമാണ് ഉണ്ടായിരുന്നത്.

Read More »

എൻസിഇആർടി ടെക്സ്റ്റ് ബുക്കിൽ പുതിയ പരിഷ്കരണം; കോടതികളിലെ അഴിമതിയും വെല്ലുവിളികളും ഉൾപ്പെടുത്തി

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടുത്തി എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകം. കോടതികളിലെ അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതുമാണ് ‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അധ്യായത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More »

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?: സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ ചോദ്യം

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി

Read More »

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്

Read More »

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

Read More »
Advertisement