കോഴിക്കോട്: കാക്കൂർ, പുന്നശ്ശേരി രാമല്ലൂരിൽ നാടിനെ നടുക്കിയ ദാരുണ സംഭവം. ആറു വയസ്സുമാത്രം പ്രായമുള്ള മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിന് ശേഷം അമ്മ തന്നെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വിവരം കൈമാറിയത്. ശനിയാഴ്‌ച രാവിലെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട നന്ദ ഹർഷിൻ. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. തുടർന്ന് അമ്മ അനുവിനെ കാക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്എഫ്ഇ ജീവനക്കാരിയായ അനു, മാനസിക പ്രശനത്തിൽ ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.










