തൃശ്ശൂർ: മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. അപകടം നടക്കുന്ന സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കൊരട്ടിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വരുന്ന വഴിയിൽ മുരിങ്ങൂർ പള്ളിയിലേക്ക് കടക്കുന്ന സ്ഥലത്താണ് സംഭവം. ഏകദേശം 15 അടി മുകളിൽ നിന്നാണ് സ്ലാബ് വീണത്. അടിപ്പാതക്കരികിലൂടെ വാഹനം കടന്നു പോയതിന് പിന്നാലെയാണ് സ്ലാബ് വീണത്. അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണികൾ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം ചിറങ്ങരയിലും പാർശ്വ ഭിത്തി തകർന്ന് വീണിരുന്നു.

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി
മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.









