Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘കൂടെ ഫോട്ടോ എടുക്കുന്നവരുടെ ജാതകം പരിശോധിക്കാന്‍ പറ്റില്ലല്ലോ’; മുഖ്യമന്ത്രിയെ പിന്തുണച്ച് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വി. ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്ന് അവകാശപ്പെടുന്ന വ്യക്തി ലഹരി കേസിൽ പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം ശുദ്ധതെറ്റാണെന്ന് ചെന്നിത്തല പറഞ്ഞു.

ലഹരിക്കെതിരെ നടപടിയെടുക്കുന്നവരെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം വിമർശിച്ചു. മുൻ സർക്കാരിന്റെ കാലത്ത് ലഹരിക്കെതിരെ കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു.

സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഇപ്പോൾ സമാധാനമുണ്ടെന്നും ആരെ അറസ്റ്റ് ചെയ്താലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതികൾക്ക് ആരുമായാണ് ബന്ധമെന്നത് വിഷയമല്ലെന്നും താനുമായോ മുഖ്യമന്ത്രിയുമായോ ബന്ധമുള്ളവർ കുറ്റം ചെയ്താലും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ നിരവധി പേരുമായി ഫോട്ടോ എടുക്കാറുണ്ടെന്നും ഫോട്ടോ എടുക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ വലിയ അളവിൽ രാസലഹരിയുമായി പിടിയിലായതിന് പിന്നാലെ ഓപ്പറേഷൻ തൂഫാൻ പിന്നോട്ടുപോകുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.

അതേസമയം, ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസറെ മാറ്റിയതിലും ചെന്നിത്തല വിശദീകരണം നൽകി. പുട്ട വിമലാദിത്യ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഒന്നര മാസം അവധിയെടുത്തതിനാലാണ് പുതിയ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹം ആന്ധ്രയിലേക്ക് പോയിരിക്കുകയാണെന്നും തിരിച്ചെത്തിയാൽ വീണ്ടും നോഡൽ ഓഫീസറായി തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

റിപ്പോർട്ടർ അടക്കമുള്ള വാർത്താ ചാനലുകളുടെ സോഷ്യൽ മീഡിയ വാർത്താ കാർഡുകൾ മെറ്റ നീക്കം ചെയ്ത വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ഇക്കാര്യം തനിക്ക് അറിയില്ലെന്നും വിഷയത്തിൽ പൊലീസ് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer