Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: airindia

അഹമ്മദാബാദില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍ നിന്ന് വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അഹമ്മദാബാദ് ആകാശദുരന്തത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍ നിന്ന് വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ വിവരങ്ങള്‍ ദില്ലിയിലെ ലാബില്‍ പരിശോധിച്ച് വരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങളിലുടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും ചേര്‍ന്നാണ് വിവരങ്ങള്‍ ബ്ലാക്ക് ബോക്‌സില്‍ നിന്ന് എടുത്തത്. ബ്ലാക്ക് ബോക്‌സിലെ മെമ്മറി മോഡ്യൂളിലെ വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ […]
Read more

ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം; ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന് റിയാദില്‍ അടിയന്തര ലാന്റിങ്

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ഇന്ത്യ AIC 114 വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി റിയാദില്‍ ഇറക്കിയത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറില്‍ എഴുതിയ സന്ദേശം ശുചിമുറിയില്‍നിന്ന് ലഭിച്ചതിനെ തുടര്‍ന്നാണിത്. ബാഗുകള്‍ എടുക്കാന്‍ അനുവദിക്കാതെ യാത്രക്കാരെ വിമാനത്താവളത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റി. പരിശോധനകള്‍ക്കുശേഷം ടെര്‍മിനലിലേക്ക് കൊണ്ടുവന്നു. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്കാണ് പരിശോധനകള്‍ ആരംഭിച്ചത്. മൂന്നര മണിക്കൂര്‍ പിന്നിട്ട പരിശോധനകള്‍ക്കുശേഷം എത്രയും […]
Read more

പരിശോധന പൂര്‍ത്തിയായി; ബോയിങ് 787 ഡ്രീംലൈനര്‍ സുരക്ഷിതമെന്ന് ഡിജിസിഎ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കാര്യമായ സുരക്ഷാപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്നു വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (DGCA). വിമാനങ്ങളും അതിന്റെ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായും ഡിജിസിഎ വിലയിരുത്തി. എയര്‍ ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഡിജിസിഎയുടെ വിലയിരുത്തല്‍. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന എല്ലാ ബോയിങ് 7878/9 ഡ്രീംലൈനര്‍ വിമാനങ്ങളിലും അധിക സുരക്ഷാ പരിശോധനയ്ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കിയത്. നിലവില്‍ 33 ഡ്രീംലൈനര്‍ വിമാനങ്ങളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. […]
Read more

സാങ്കേതിക തകരാര്‍; അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം മുടങ്ങി

ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം ആദ്യമായി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇതേത്തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് AI 159 പറന്നുയരേണ്ടിയിരുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ 12-ാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ വിമാനദുരന്തമുണ്ടായത്. എഐ 171 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. ഇതുകൂടാതെ വിമാനം തകര്‍ന്നുവീണ […]
Read more

സാന്‍ഫ്രാന്‍സിസ്‌കോ മുംബൈ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍

കൊല്‍ക്കത്ത: സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാര്‍. ചൊവാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. കൊല്‍ക്കത്തയിലെ നേതാജി സുബാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിമാനത്തിന്റെ ഇടതു വശത്തുള്ള എന്‍ജിനില്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി വിമാനം പരിശോധിക്കുകയുണ്ടായി. തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നു മുംബൈയിലേക്കുള്ള ടേക്ക് ഓഫ് വൈകി. എയര്‍ ഇന്ത്യയുടെ AI180 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാര്‍ നേരിട്ടത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പുലര്‍ച്ചെ 12.45ന് കൊല്‍ക്കത്ത […]
Read more

അഹമ്മദാബാദ് വിമാനാപകടം; ഹോസ്റ്റലിന് മുകളില്‍ കുടുങ്ങിയ വിമാനത്തിന്റെ അവശിഷ്ടം താഴെയിറക്കി

ഗുജറാത്ത്: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ അവശിഷ്ടം താഴെയിറക്കി. ഹോസ്റ്റലിന് മുകളില്‍ തങ്ങിയിരുന്ന ഭാഗമാണ് ക്രെയിന്‍ ഉപയോഗിച്ച് താഴെ ഇറക്കിയത്. നാല് മണിക്കൂറോളം എടുത്താണ് വിമാനത്തിന്റെ ഭാഗം താഴെയിറക്കിയത്. വിമാനം രണ്ടായി പിളര്‍ന്നു പോയിരുന്നു. വിമാനത്തിന്റെ പിന്‍ഭാഗമാണ് ഹോസ്റ്റലില്‍ തങ്ങിയിരുന്നത്. ഇതാണ് ഇപ്പോള്‍ താഴെയിറക്കിയത്. ഹോസ്റ്റലിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു വിമാനത്തിന്റെ അവശിഷ്ടം തങ്ങിയിരുന്നത്. ഈ അവശിഷ്ടങ്ങളില്‍ വിശദമായ പരിശോധന നടത്തും. സ്ഥലത്ത് നിന്ന് വിമാനത്തിന്റെ അവശിഷ്ടം പൂര്‍ണമായി മാറ്റാനുള്ള നടപടിയാണ് അടുത്തഘട്ടം നടക്കുക. വിമാനം ഇടിച്ചിറങ്ങിയതോടെ ഹോസ്റ്റല്‍ […]
Read more

വിമാനപകടത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ 171 വിമാന നമ്പര്‍ ഉപേക്ഷിക്കുന്നു

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം എയര്‍ ഇന്ത്യ 171 നമ്പര്‍ ഉപേക്ഷിക്കുന്നു.യാത്രക്കാരെ വേട്ടയാടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ദുരന്തത്തിന്റെ ഓര്‍മകള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പര്‍ നല്‍കാനാണ് എയര്‍ ലൈനിന്റെ തീരുമാനം. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്വിക്ക്) വിമാനത്തിന്റെ നമ്പര്‍ AI 159 എന്നാകും. ലണ്ടനില്‍ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പര്‍ AI 160 എന്നും നല്‍കും. ഈ മാറ്റം ഉടന്‍ തന്നെ പ്രവര്‍ത്തികമാകുമെന്നാണ് […]
Read more

ഇന്ത്യ-പാക് സംഘര്‍ഷം; എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാഗമായി വിവിധയിടങ്ങളില്‍ നിന്നുള്ള ഇന്നത്തെ(13.05.25) വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാലാണിതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. അതേസമയം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് ഇന്‍ഡിഗോ […]
Read more

പ്രതിസന്ധി ഒഴിയുന്നില്ല;എയര്‍ ഇന്ത്യ സര്‍വ്വീസ് ഇന്നും മൂടങ്ങി

കൊച്ചി:യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്നും സര്‍വ്വീസ് മുടങ്ങി.രാവിലെ വിവിധ സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിപ്പ് വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസുമാണ് തിങ്കളാഴ്ച രാവിലെ റദ്ദാക്കിയത്.അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകള്‍ റദ്ദാക്കി.രാവിലെ പുറപ്പെടേണ്ട ദമാം,ബഹ്‌റൈന്‍ സര്‍വീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറില്‍ ബാംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്ന് മുടങ്ങി.കൊച്ചിയില്‍ നിന്നുള്ള ചില സര്‍വീസുകള്‍ ഇന്നലെയും മുടങ്ങിയിരുന്നു. ടൊവിനോയോട് മാപ്പും കോപ്പും പറയാന്‍ തയ്യാറല്ല;സംവിധായകന്‍ […]
Read more

സമരം അവസാനിച്ചിട്ടും എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍:ജീവനക്കാരുടെ സമരം അവസാനിച്ചിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ദമാം, അബുദാബി സര്‍വീസുകളാണ് ഇന്ന് സര്‍വീസ് നടത്താത്തത്. ഇതോടെ ഇവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ ദുരിതത്തിലായി. കണ്ണൂരില്‍ ഇന്നലെ നാല് സര്‍വീസുകളാണ് റദ്ദാക്കിയത്.ഷാര്‍ജ, അബുദാബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതേതുടര്‍ന്ന് ഇന്നലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രണ്ട് സര്‍വീസുകള്‍ കൂടി റദ്ദാക്കിയത്. ഭൂമി തരംമാറ്റം;സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 2.5 ലക്ഷത്തോളം അപേക്ഷകള്‍ ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു […]
Read more
Advertisement
WhiteswanTV Footer