Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Alappuzha

സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ; പോലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: സ്കൂ‌ൾ വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി. ആലപ്പുഴ കാർത്തികപ്പള്ളിയിലെ എയ്‌ഡഡ് സ്കൂ‌ളിലെ വിദ്യാർഥിയുടെ സ്കൂ‌ൾ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് വെടിയുണ്ടകൾ കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിത്. ട്യൂഷന് പോയപ്പോൾ തൊട്ടപ്പുറത്തെ പറമ്പിൽ നിന്ന് കിട്ടിയതാണെന്നാണ് കുട്ടിയുടെ മൊഴി. പോലീസ് അന്വേഷണം ആരംഭിച്ചു. വെടിയുണ്ടകൾ വിദഗ്‌ധ പരിശോധനക്ക് അയക്കും.
Read more

കോൺഗ്രസ്സിലേക്ക് തിരിച്ചു വരും: ഇല്ലിക്കൽ കുഞ്ഞുമോൻ

ആലപ്പുഴ : ആലപ്പുഴ മുൻ നഗരസഭ അദ്ധ്യക്ഷനായിരുന്ന ഇല്ലിക്കൽ കുഞ്ഞുമോൻ സി പി എം മായി അകലുന്നു. സിപിഎമ്മുമായി ആശയപരമായി മുന്നോട്ട് പോകാൻ സാധിക്കില്ലന്ന് ആദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷമായി ആലപ്പുഴയിലെ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു. ആലപ്പുഴയിലെ ലജ്ജനത്ത് വാർഡിൽ ഉൾപ്പടെ സീറ്റ് നൽകാമെന്ന് പറഞ്ഞിരുന്നുവെങ്കിലും യുവാക്കൾക്ക് വേണ്ടി മത്സരരംഗത്ത് നിന്നും മാറി നിൽക്കുകയാണെന്നും നഗരത്തിനു വേണ്ട അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ ഈ കൗൺസിലിനു സാധിച്ചില്ലെന്നും കുഞ്ഞുമോൻ കുറ്റപ്പെടുത്തുന്നു. എന്നാൽ ഭരണത്തിൽ […]
Read more

ആക്രിക്കടയിൽ കഞ്ചാവ് കച്ചവടം; രണ്ട് യുവാക്കൾ പിടിയിൽ

ആലപ്പുഴ : ആക്രിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. വണ്ടാനം സ്വദേശി അനന്തുകുമാർ, നീർക്കുന്നം സ്വദേശി രജിലാൽ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഇതര സംസ്ഥാനത്ത് നിന്ന് കഞ്ചാവ് എത്തിച്ചു നാട്ടിൽ ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിസ്മി ജസീറയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ഞിപ്പാടം കൊപ്പാറക്കടവിന് സമീപമുള്ള ആക്രി കടയിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന […]
Read more

ഓട്ടോ ഡ്രൈവറുടെ കൊലപാതകം; രണ്ട് പ്രതികൾക്ക് ജീവപര്യന്തം, ഒരാളെ വെറുതെ വിട്ടു

ആലപ്പുഴ: ഓട്ടോ ഡ്രൈവർ ആയിരുന്ന അനിൽകുമാറിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ കേസിൽ ഒന്നാംപ്രതി ആനപ്രമ്പാൽ നോർത്ത് കളങ്ങര ഭാഗത്ത് വീട്ടിൽ അമൽ (27) രണ്ടാം പ്രതി അനപ്രമ്പാൽ നോർത്ത് കൊച്ചുപറമ്പ് വീട്ടിൽ കെവിൻ (25) എന്നിവർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂന്നാം പ്രതിയായിരുന്നു രാഹുലിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു ആലപ്പുഴ അഡീഷനൽ സെഷൻസ്​ കോടതി ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത് ​. 2019 ജനുവരി 14ന്​ രാത്രി […]
Read more

ലേബർ കോഡ്; പ്രതിഷേധം ശക്തം

ആലപ്പുഴ: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ലേബർ കോഡുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആലപ്പുഴ പാസ്സ്പോർട്ട് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രതിഷേധ സമരം മുൻ എംപിയും എഐടിയുസി സംസ്ഥാന പ്രസിഡന്റുമായ ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എംഎൽഎ മാരായ പി പി ചിത്താരഞ്ജൻ, എച്ച് സലാം തുടങ്ങിയവർ ധർണ്ണയെയും തൊഴിലാളികളെയും അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. ലേബർ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് തൊഴിലാളി വിരുദ്ധമാണെന്നും കേന്ദ്രസർക്കാർ ഇതിൽ നിന്ന് പിന്തിരിയണം എന്നും […]
Read more

മരുന്നുകളുടെ ഗുണ നിലവാരം ; മനോരമ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്

ആലപ്പുഴ: ഡ്രഗ്സ് കൺഡ്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ഗുണ നിലവാരം ഇല്ലന്ന് കണ്ടെത്തിയ മരുന്നുകളിൽ സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകളും ഉണ്ടെന്ന മനോരമയുടെയുടെ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂറ്റിക്കൽ ലിമിറ്റഡ് ( KSDP) ചെയർമാൻ സി ബി ചന്ദ്രബാബു പറഞ്ഞു.  ഡ്രഗ്സ് കണ്ട്രോൾ നടത്തിയ പരിശോധനയിൽ പ്രേമേഹ രോഗികൾ കഴിക്കുന്ന ഗ്ലിമി പ്രൈഡ് എന്ന ഗുളിക കൃത്യസമയത്ത് വെള്ളത്തിൽ അലിഞ്ഞു ചേരുന്നില്ലയെന്നാണ് വാർത്ത നൽകിയിരുന്നത്. എന്നാൽ ഇത് ഉൽപ്പാദനത്തിന്റെയോ, ഗുണ നിലവാര പ്രശ്നമോ ഉള്ളതിനലായിരുന്നില്ല. […]
Read more

റവന്യു സ്കൂൾ കലോത്സവം ; അറബനമുട്ടിൽ ചാമ്പ്യൻമാരായി വടുതല

ആലപ്പുഴ : ജില്ലാ റവന്യു സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറബനമുട്ടിൽ വീണ്ടും ജേതാക്കളായി വടുതല ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂൾ. കാലോത്സവത്തിൽ ഹയർസെക്കൻഡറി ആരംഭിച്ച വർഷം മുതൽ സംസ്ഥാന തലത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്നതും കഴിഞ്ഞ 16 വർഷമായി ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തുള്ളതും വടുതല ജമാ അത്ത് സ്കൂളാണ്. പലതവണ സംസ്ഥാന തല മത്സരത്തിലും കിരീടം നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. സെപ്റ്റംബറിലാണ് പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ 15 വർഷമായി കുട്ടികളെ പരിശീലിപ്പിക്കുന്നത് […]
Read more

ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയെന്ന കേസ്: ഒന്നാംപ്രതിക്ക് വധശിക്ഷ

ആലപ്പുഴ: ആലപ്പുഴ കൈനകരിയിലെ അനിത വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂര്‍ സ്വദേശി പ്രബീഷിനാണ് കോടതി വധശിക്ഷ വിധിച്ചത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്. കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ് കേസിലാണ് വിധി. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറില്‍ നിന്നു കണ്ടെത്തിയത്. കേസില്‍ അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രബീഷ്, ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി […]
Read more

ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇന്ന് ആരംഭിക്കും

ആലപ്പുഴ: കലകളുടെ മാമാങ്കത്തിന് ആലപ്പുഴ നഗരത്തിൽ ഇന്ന് തുടക്കമാകും. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയമാണ് പ്രധാന വേദി. രാവിലെ 10 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ് ശ്രീലത പതാക ഉയർത്തുന്നതോടെ സ്കൂളിൽ മത്സരങ്ങൾ തുടക്കം കുറിക്കും. ഉച്ചയ്ക്ക് 2 ന് ഒന്നാം വേദിയിൽ 64-ാ മത് ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ചലച്ചിത്ര പിന്നണി ഗാന രചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ് ശ്രീലത അദ്ധ്യക്ഷത […]
Read more

പുന്നമടയില്‍ ഹൗസ്ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: പുന്നമടയില്‍ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാര്‍ട്ടിങ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആര്‍ക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. യാത്ര ആരംഭിക്കും മുന്‍പാണ് അപകടമുണ്ടായത്. രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി. ബാറ്ററിയില്‍ നിന്ന് ലീക്ക് ഉണ്ടായതാണ് അപകട കാരണമെന്ന് സംശയം. ഹൗസ്ബോട്ടിന്റെ ഉള്ളില്‍ അപകടകരമായി ഗ്യാസ് സിലിണ്ടറുണ്ടെന്നാണ് വിവരം. സിലിണ്ടര്‍ മര്‍ദ്ദം മൂലം പൊട്ടിതെറിക്കാന്‍ സാധ്യതയുള്ള നിലയിലാണ്.
Read more
Advertisement
WhiteswanTV Footer