Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Alappuzha

മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിൽ കുടുങ്ങി ചാക്ക്; തുറന്നപ്പോൾ തലയോട്ടിയും അസ്ഥികളും

ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പയാറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും മറ്റ് അസ്ഥികളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിലാണ് ചാക്ക് കുരുങ്ങിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥിക്കൊപ്പം പൂജാസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ അസ്ഥികളും മറ്റ് വസ്തുക്കളും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചതിന് ശേഷമേ അസ്ഥികളുടെ ഉറവിടത്തെയും […]
Read more

വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ല; റെജി ചെറിയാനുമായുള്ള വാക്പോരിൽ അയഞ്ഞ് ജി സുധാകരൻ

ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവെ സന്ദർശനവുമായി ബന്ധപ്പെട്ട് കുട്ടനാട് എംഎൽഎ റെജി ചെറിയാനുമായുണ്ടായ വാക്‌പോരിൽ അയഞ്ഞ് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “നിയമങ്ങളും കീഴ്‌വഴക്കങ്ങളും എന്താണെന്ന് നിങ്ങൾ പരിശോധിക്കണം. ഒരാളെയും അധിക്ഷേപിച്ചിട്ടില്ല,” എന്നായിരുന്നു ജി. സുധാകരന്റെ പ്രതികരണം. തോട്ടപ്പള്ളി സ്പിൽവെയിലേക്കുള്ള സന്ദർശനത്തിൽ സ്ഥലം എംഎൽഎയായ തന്നെ അറിയിക്കാത്തതിനെച്ചൊല്ലിയാണ് ജി. സുധാകരൻ മുൻപ് രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇതിന് മറുപടിയായി “എംഎൽഎമാരുടെ രാജാവാകാൻ വരണ്ട” എന്ന് റെജി ചെറിയാനും […]
Read more

‘രക്ഷാപ്രവര്‍ത്തനം’; സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒളിവിലെന്ന് SIT, ഫോണുകള്‍ സ്വിച്ച് ഓഫ്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെയുള്ള അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ ഒളിവിലെന്ന് എസ്‌ഐടി. പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഇവർക്കായി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചതായി എസ്‌ഐടി അറിയിച്ചു. ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ നിന്നാണ് പ്രതികൾ കടന്നുകളഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ പ്രതികളെ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം രൂപപ്പെട്ടിരുന്നു. ഇതോടെയാണ് […]
Read more

യു. പ്രതിഭയെ അധിക്ഷേപിച്ച മുസ്ലിം ലീ​ഗ് നേതാവിനെ തിരിച്ചെടുത്തു; പരിഹാസവുമായി പ്രതിഭ

ആലപ്പുഴ: കായംകുളത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിനിടെ യു. പ്രതിഭയെ അധിക്ഷേപിച്ച് വിവാദത്തിലായ മുസ്ലിം ലീഗ് നേതാവ് എ. ഇർഷാദിനെ പാർട്ടി തിരിച്ചെടുത്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റും യുഡിഎഫ് ചെയർമാനുമായിരുന്ന എ. ഇർഷാദിനെതിരെയുള്ള സസ്പെൻഷൻ നടപടിയാണ് പാർട്ടി സംസ്ഥാന നേതൃത്വം പിൻവലിച്ചത്. തിരിച്ചെടുത്തതിനു പിന്നാലെ പരിഹാസപരമായ പ്രതികരണവുമായി യു. പ്രതിഭ രംഗത്തെത്തി. “ഈ മൊതലിനെ തിരിച്ചെടുത്തോ ഗയ്‌സ്” എന്ന കുറിപ്പോടെയാണ് അവർ ഫേസ്ബുക്കിൽ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമായ സംഭവത്തിൽ സ്വീകരിച്ച നടപടികൾ ഇപ്പോൾ പിൻവലിച്ചതിനെ […]
Read more

എൺപതുകാരിയെ കൊന്ന് കായലിൽ താഴ്ത്തി കേസ്; 50-കാരൻ അറസ്റ്റിൽ

ആലപ്പുഴ: മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് 80 വയസ്സുകാരിയായ തങ്കമ്മയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമ്മയുടെ അയൽവാസിയും അകന്ന ബന്ധുവുമായ പ്രകാശൻ (50) ആണ് പിടിയിലായത്. സ്വർണവും പണവും കവരാനായിരുന്നു കൊലപാതകമെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ സംശയം ഒഴിവാക്കാൻ നാട്ടിൽ തന്നെ തുടരുകയായിരുന്ന പ്രതിയിലേക്ക് എസ്.പി.യുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് എത്തിയത്. തങ്കമ്മയെ തിങ്കളാഴ്ച രാവിലെയാണ് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച പുലർച്ചെ ആറാട്ടുപുഴ കീരിക്കാട് […]
Read more

കോണ്‍ഗ്രസിനെ ബിജെപി തൊഴുത്തില്‍ കെട്ടുന്നു; കോണ്‍ഗ്രസിനെ വില്‍ക്കും: സജി ചെറിയാൻ

ആലപ്പുഴ: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ പിണറായി വിജയന്റെ വസതിയില്‍ നടന്ന ഇ ഡി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി സജി ചെറിയാന്‍. കോണ്‍ഗ്രസിനെ ബിജെപി തൊഴുത്തില്‍ കെട്ടുന്നതിന്റെ തുടക്കമാണ് ഈ റെയ്ഡെന്നും ഇത് കോണ്‍ഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. തങ്ങള്‍ വലിയ രാഷ്ട്രീയ പരാജയം നേരിട്ട സമയമാണിതെന്നും അധികാരത്തിന് പുറത്തായ ശേഷം ക്രിയാത്മക പ്രതിപക്ഷമായി മുന്നോട്ട് പോകാനായിരുന്നു ആഗ്രഹമെന്നും സജി ചെറിയാന്‍ പറഞ്ഞു. എന്നാല്‍ തെരുവിലിറങ്ങേണ്ട സാഹചര്യം സൃഷ്ടിച്ചത് എതിരാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പുലര്‍ച്ചെ അഞ്ചരയ്ക്ക് 82 […]
Read more

കാർ മരത്തിലിടിച്ചു; വൃദ്ധ മരിച്ചു, മകനും ബന്ധുവിനും പരിക്ക്

എടത്വാ: തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ വയോധിക മരിച്ചു. എടത്വാ ഒലക്കപാടിൽ പരേതനായ തോമസിന്റെ ഭാര്യ പി സി ഏലിക്കുട്ടി (74) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ എടത്വ-തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. ചികിത്സ കഴിഞ്ഞ് മകനും ബന്ധുവും ചേർന്ന് കാറിൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏലിക്കുട്ടിയെ നാട്ടുകാരുടെ സഹായത്തോടെ തിരുവല്ല താലൂക്ക് […]
Read more

കഴുത്തില്‍ കയര്‍ കുരുക്കി കല്ലുകെട്ടിയ നിലയില്‍ കായലിൽ വയോധികയുടെ മൃതദേഹം

ആലപ്പുഴ: കായംകുളം കനകക്കുന്നിൽ വയോധികയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കനകക്കുന്ന് ജെട്ടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടല്ലൂർ സ്വദേശിയായ 80-കാരി തങ്കമ്മയെ ഇന്നലെ മുതൽ കാണാനില്ലെന്ന പരാതിയെത്തുടർന്നാണ് അന്വേഷണം നടന്നത്. തുടർന്ന് ഇന്ന് പുലർച്ചെ നാട്ടുകാരാണ് കായലിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസ്യും ഫയർഫോഴ്‌സും ചേർന്ന് മൃതദേഹം കരയ്ക്കെടുത്ത് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. വസ്ത്രങ്ങൾ ഇല്ലാത്ത നിലയിലും ശരീരം കല്ലുകെട്ടിയ നിലയിലുമാണ് കണ്ടെത്തിയതെന്നതിനാൽ കൊലപാതകമാണോ എന്ന സംശയത്തിലാണ് പൊലീസ്. […]
Read more

ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട; രാസലഹരിയുമായി യുവാക്കൾ പിടിയിൽ

ആലപ്പുഴ: ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ വൻ തോതിൽ രാസലഹരിയും പണവും പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. അൻഷാദ് (36), അർഷാദ് (23) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 150 ഗ്രാം മെത്താഫിറ്റമിനും ലഹരി ഇടപാടിലൂടെ ലഭിച്ചതായി കരുതുന്ന 4.64 ലക്ഷം രൂപയും പിടിച്ചെടുത്തു. വിപണിയിൽ ഒരു ഗ്രാം മെത്താഫിറ്റമിന് ഏകദേശം 3,000 രൂപവരെ വില വരും. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളുള്ള ഡയറി, മഴു, എസ്-ആകൃതിയിലുള്ള കത്തി എന്നിവയും പരിശോധനയിൽ […]
Read more

മത്സ്യബന്ധനത്തിനിടെ തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: തോട്ടപ്പള്ളി തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളി വള്ളത്തിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ മുൻസിപ്പൽ ബീച്ച് വാർഡിൽ പൂന്ത്രശ്ശേരി വീട്ടിൽ അലോഷ്യസ് (59) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കൈരളി വള്ളത്തിൽ സഹപ്രവർത്തകരോടൊപ്പം മത്സ്യബന്ധനത്തിന് പോയതായിരുന്നു. രാവിലെ ഏകദേശം 10.30ഓടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ ആഗ്നസ്. മക്കൾ ആഞ്ജലിന, ജെയിൻ. മരുമക്കൾ സ്റ്റാലിൻ, പ്രവീൺ.സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആലപ്പുഴ […]
Read more
Advertisement
WhiteswanTV Footer