Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Alappuzha

രക്ഷാപ്രവർത്തന കേസ്; കോടതിയുടെ മുൻ ഇടപെടൽ പരിശോധിച്ചാൽ കാര്യങ്ങൾ മനസ്സിലാവും: A D തോമസ്

ആലപ്പുഴ: നവകേരള യാത്രക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ള അഞ്ച് സുരക്ഷാ ജീവനക്കാർക്ക് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചതിൽ സംശയം പ്രകടിപ്പിച്ച് എ ഡി തോമസ് എംഎല്‍എ രംഗത്ത്. “താൽക്കാലിക രാഷ്ട്രീയ തിരിച്ചടിയാണ്. കോടതിയുടെ സ്വഭാവം മുൻകാല നടപടികൾ പരിശോധിച്ചാൽ എല്ലാവർക്കും മനസ്സിലാകും. ജനപ്രതിനിധിയെന്ന നിലയിൽ അതു പറയുന്നതിൽ എനിക്ക് പരിമിധി ഉണ്ടെന്നും എ ഡി തോമസ് പറഞ്ഞു. കേസിൽ ജാമ്യം […]
Read more

മഴ തുടങ്ങി വെള്ളത്തിലായി; ആലപ്പുഴയിൽ വെള്ളത്തിലിറങ്ങിനിന്ന് നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ: ചേർത്തല ആഞ്ഞിലിപ്പാലം പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എ.എസ്. കനാലിൽ ഇറങ്ങിയാണ് നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാത അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെയാണ് പ്രതിഷേധം അറിയിച്ചത്. ദേശീയപാത നിർമ്മാണത്തെ തുടർന്ന് കനാൽ നിറഞ്ഞുകവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്തെ ഏകദേശം 200ഓളം വീടുകൾക്ക് വെള്ളഭീഷണി നേരിടുന്നതായി റിപ്പോർട്ടുണ്ട്. ചേർത്തല നഗരസഭ ഭരണസമിതിയും വിഷയത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ രംഗത്തെത്തി. ചെറിയ മഴ പെയ്താൽ പോലും വെള്ളം കയറുന്ന സാഹചര്യം ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണമാണെന്ന് […]
Read more

‘രക്ഷാപ്രവ‍‍ർത്തന’ കേസ്; ജാമ്യമില്ലാവകുപ്പുകൾ ചേർത്തത് പിന്നീട്; SITക്കെതിരെ പ്രതിഭാ​ഗം

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പ്രസ്താവിക്കും. വിധി വരാനിരിക്കെ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിഭാഗം രംഗത്തെത്തി. ആദ്യഘട്ടത്തിൽ ജാമ്യമുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ പിന്നീട് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയത് നടപടിക്രമത്തിലെ വീഴ്ചയാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കോടതിയിൽ കീഴടങ്ങാൻ എത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കമെന്നും പ്രതിഭാഗം ആരോപിക്കുന്നു. പ്രതികൾക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ […]
Read more

മാസങ്ങൾക്ക് ശേഷം കമന്റ് ബോക്സ് ഒന്ന് തുറന്നു; രക്ഷയില്ല, വീണ്ടും പൂട്ടി ജി സുധാകരൻ

ആലപ്പുഴ: മാസങ്ങൾക്ക് ശേഷമാണ് അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് തുറന്നത്. തുറന്നത് മാത്രമേ ഓര്മ കാണുള്ളൂ, അപ്പോഴേക്കും തുടങ്ങി വൻ സൈബർ ആക്രമണം. ആലപ്പുഴയിൽ നാളെ തുറക്കുന്ന തന്റെ എം എൽ എ ഓഫീസ് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങളും ചീത്തവിളികളും ഉയർന്നത്. സി പി എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചത് മുതൽ തുടങ്ങിയ തെറിവിളി കാരണമാണ് മുൻ […]
Read more

രക്ഷാപ്രവർത്തന കേസ്; അന്വഷണ റിപ്പോര്‍ട്ട് തിരുത്താന്‍ അജിത് കുമാർ സമ്മര്‍ദ്ദം ചെലുത്തി; എസ്‌ഐമാരുടെ മൊഴി

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദനവുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എം.ആർ. അജിത് കുമാർക്കെതിരെ നിർണായക മൊഴികൾ. അന്വേഷണ റിപ്പോർട്ട് തിരുത്താൻ മേലുദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് മുൻ ഓഫീസിലെ എസ്‌ഐമാർ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി. മേലുദ്യോഗസ്ഥന്റെ നിർദേശപ്രകാരം മാത്രമാണ് തങ്ങൾ നടപടികൾ സ്വീകരിച്ചതെന്നും, കേസിൽ നേരിട്ട് പങ്കില്ലെന്നും എസ്‌ഐമാർ വ്യക്തമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കേസ് ഡയറിയും അന്തിമ റിപ്പോർട്ടും തിരുത്തിയതായി മൊഴികളിൽ പറയുന്നു. പെൻഡ്രൈവിൽ കൊണ്ടുവന്ന […]
Read more

‘രക്ഷാപ്രവർത്തന’ കേസ്; അജിത് കുമാറിന്‍റെ ഓഫീസിലെ എസ്ഐമാരെ ചോദ്യം ചെയ്തു

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചെന്ന കേസിൽ അന്വേഷണം ശക്തമാക്കി എസ്ഐടി. എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഓഫീസിൽ സേവനമനുഷ്ഠിച്ചിരുന്ന ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തു. ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് പൊലീസ് ലാത്തി ഉപയോഗിച്ചല്ലെന്നും, അവർ ഉപയോഗിച്ച വടി പൊലീസ് മാനുവലിന് വിരുദ്ധമാണെന്നും പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥൻ മൊഴി നൽകി. ഗൺമാൻമാർക്ക് അനുവദിച്ചിരുന്നത് തോക്ക് മാത്രമാണെന്നും […]
Read more

‘രക്ഷാപ്രവര്‍ത്തന’ കേസ്; അജിത്കുമാറിന്റെ ഓഫീസിലെ രണ്ട് എസ്‌ഐമാരെ ചോദ്യം ചെയ്യും

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ നിർണായക നീക്കം. കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ എഡിജിപി എം ആർ അജിത്കുമാറിന്റെ ഓഫീസിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഗ്രേഡ് എസ്‌ഐമാർക്ക് SIT നോട്ടീസ് നൽകി. ഗ്രേഡ് എസ്‌ഐമാരായ ഗിരീഷിനും ശ്രീകാന്തിനുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ കേസ് സംബന്ധിച്ച റിപ്പോർട്ടുകളും അന്വേഷണ രേഖകളും പരിശോധിച്ചിരുന്നത് ഇവരാണെന്നാണ് […]
Read more

സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം പൊളിയുന്നു; നവകേരള ബസിന് നേരെ കല്ലേറുണ്ടായിട്ടില്ലെന്ന് ഡ്രൈവര്‍

ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ ഉന്നയിച്ച വാദങ്ങൾ തള്ളി പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ട്. ബസിന് നേരെ കല്ലേറുണ്ടായെന്ന ആരോപണം ഫോറൻസിക് പരിശോധനയിൽ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കേസിലെ പ്രധാന സാക്ഷികളുടെ മൊഴികൾ പ്രതികൾക്കെതിരാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി സഞ്ചരിച്ച ബസിന് നേരെ കല്ലേറുണ്ടായെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ ഫോറൻസിക് പരിശോധനയിൽ […]
Read more

ആലപ്പുഴയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

ആലപ്പുഴ: കായംകുളം പത്തിയൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു. ശ്രീസധനത്തിൽ രാജമ്മയുടെയും അവരുടെ പേരക്കുട്ടിയുടെയും മേലാണ് തെരുവുനായ ആക്രമണം നടത്തിയത്. രാജമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനെ പെട്ടെന്ന് പാഞ്ഞെത്തിയ നായ ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കാലിനാണ് കടിയേറ്റത്. ആക്രമണത്തിൽ രാജമ്മയ്ക്കും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ലുകുളങ്ങര പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേർക്ക് തെരുവുനായയുടെ ആക്രമണം നേരിട്ടതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് തെരുവുനായ ശല്യം […]
Read more

രക്ഷാപ്രവർത്തന കേസ്; ഗൺമാൻമാരുടെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളി. പ്രതികൾ ഒളിവിലല്ലെന്നും ഹർജി പരിഗണിക്കുന്നതുവരെ അറസ്റ്റ് തടയണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെട്ട കേസുകളിൽ അറസ്റ്റ് തടയാൻ ജില്ലാ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അപേക്ഷ തള്ളിയത്. കേസിലെ മുൻകൂർ ജാമ്യാപേക്ഷയുടെ പരിഗണന നാളത്തേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ അനിൽ കല്ലിയൂർ, സന്ദീപ്, ഷൈജു, അരുൺ, […]
Read more
Advertisement
WhiteswanTV Footer