Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Alappuzha

നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന പ്ലസ് വൺ വിദ്യാര്‍ത്ഥിക്ക് രക്ഷകരായി സുഹൃത്തുക്കൾ

ആലപ്പുഴ: തോട്ടിൽ മുങ്ങിത്താഴ്ന്ന പ്ലസ് വൺ വിദ്യാർത്ഥിയെ സുഹൃത്തുക്കളുടെ സാഹസിക ഇടപെടലിലൂടെ രക്ഷപ്പെടുത്തി. പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. കൂട്ടുകാരായ പച്ച പടിഞ്ഞാറേ കാട്ടുങ്കൽ സെബാസ്റ്റ്യൻ ജോസഫിന്റെ മകൻ ഷാരോൺ സെബാസ്റ്റ്യനും പച്ച ചേന്ദങ്കര സിജോ ദേവസ്യയുടെ മകൻ മൈക്കിൾ സി. സിജോയും ചേർന്നാണ് വിദ്യാർത്ഥിയെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് പന്തുകളിച്ച ശേഷം സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. നീന്തുന്നതിനിടെ വിദ്യാർത്ഥി ആഴമേറിയ ഭാഗത്തേക്ക് മുങ്ങിത്താഴ്ന്നു. ഇത് ശ്രദ്ധയിൽപ്പെട്ട […]
Read more

വൈദ്യുതാഘാതമേറ്റ ഗർഭിണിക്ക് ചികിത്സ വൈകി; ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

ആലപ്പുഴ: വൈദ്യുതാഘാതം നേരിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചതിൽ ആശുപത്രിയിലെ ചികിത്സ വൈകിയതിനെ തുടർന്നെന്ന് കുടുംബം. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്റെ ഭാര്യ നജ്‌ല (26) കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടയിൽ വൈദ്യുതാഘാതം നേരിട്ടത്. തുടർന്ന് ഉടൻ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നജ്ലയ്ക്ക് മതിയായ പരിശോധന ലഭിക്കാത്തതായും, അതാണ് ശിശുവിന്റെ മരണത്തിന് കാരണമായതായും ബന്ധുക്കൾ ആരോപിക്കുന്നു. നജ്ലയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ ഡ്യൂട്ടിയിലില്ലാതിരുന്നതിനാൽ, വീട്ടിലെത്തി കാണിക്കാനാണ് അടിയന്തര വിഭാഗത്തിലെ ഡോക്ടർ നിർദ്ദേശിച്ചതെന്നും, അതിനിടയിൽ […]
Read more

കെജിഎഫ് പേരിൽ പ്രതിഭയ്ക്ക് ആരാധന കൂട്ടായ്മ; കായംകുളം ഏരിയ കമ്മിറ്റിയിൽ വിമർശനം

ആലപ്പുഴ: സിപിഐഎം കായംകുളം ഏരിയ കമ്മിറ്റിയിൽ യു. പ്രതിഭക്കെതിരെ രൂക്ഷ വിമർശനങ്ങൾ. പ്രതിഭക്ക് കെജിഎഫ് എന്ന പേരിൽ ആരാധക കൂട്ടായ്മ ഉണ്ടാക്കിയെന്നും, പാർട്ടി വിരുദ്ധരും പുറത്താക്കിയവരും ഉൾപ്പെടെയുള്ള അംഗങ്ങൾ ഇതിനകം കൂട്ടായ്മയിൽ ചേർന്നെന്നും വിമർശനത്തിൽ ഉന്നയിച്ചു. പാർട്ടി സജീവ പ്രവർത്തകരെ പ്രതിഭ കാണുന്നില്ല, ഫോൺ വിളിച്ചാൽ മറുപടി നൽകുന്നില്ല, പാർട്ടിക്കുള്ള ബന്ധം പത്തുവർഷത്തോളം നിലനിന്നിട്ടില്ലെന്നും കമ്മിറ്റിയിൽ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സോഷ്യൽ മീഡിയയിലും പ്രതിഭയെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ലോക്‌സഭയിൽ മൂന്നാം സ്ഥാനത്ത് പോയപ്പോഴും പാര്‍ട്ടി പണിയെടുത്ത പ്രവർത്തകർ തന്നെയല്ലേ […]
Read more

താറാവിന്റെ കൂട്ടിനുള്ളിൽ 12 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്‌

ആലപ്പുഴ: താമരക്കുളത്ത് താറാവുകൂട്ടിൽ 12 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ് പിടികൂടി. താമരക്കുളം നടീവയൽ അനുഭവനം വേണുവിന്റെ വീട്ടിലെ താറാവുകൂട്ടിൽ ഇന്ന് രാവിലെ കണ്ടെത്തിയ പാമ്പിനെ സർപ്പ വോളന്റിയർ ഹരിലാലാണ് പിടികൂടിയത്. രാവിലെ താറാവുകളെ തുറന്നുവിടാനെത്തിയപ്പോൾ അനക്കം കേട്ട് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയതെന്നാണ് നാട്ടുകാരുടെ വിശദീകരണം. ഇതിനിടെ കോന്നിയിലെ മറ്റൊരു വീടിന്റെ ബോണറ്റിൽ കഴിഞ്ഞ ദിവസം പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവവും റിപ്പോർട്ട് ചെയ്തു. കോന്നി ആർആർടി സംഘം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സജീവ ശ്രമത്തോടെ പാമ്പിനെ പിടികൂടുകയായിരുന്നു. പ്രദേശത്ത് […]
Read more

വള്ളികുന്നം ഇഷ്ടിക ചൂളയിൽ സംഘർഷം; തൊഴിലാളി മരിച്ചു

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് ഇഷ്ടിക ചൂളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബംഗാൾ സ്വദേശിയായ ഹേമന്ത് (42) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മറ്റൊരു തൊഴിലാളിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സോനായി മുർമുവിനെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച അർധരാത്രിയോടെ വള്ളികുന്നം സ്വദേശിയായ ബിജിലിന്റെ ഉടമസ്ഥതയിലുള്ള എ.ആർ. ബ്രിക്സ് എന്ന സ്ഥാപനത്തിൽ വച്ചാണ് സംഘർഷം […]
Read more

വെള്ളാപ്പള്ളിയുടേത് വിഷം ചീറ്റുന്ന പ്രസ്താവനകൾ; ലക്ഷ്യം മുസ്ലിം ലീഗിനെതിരെയുള്ള മതസ്പർദ്ധയെന്ന് കെ.സി വേണുഗോപാൽ

ആലപ്പുഴ: എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ സമീപകാലത്തായി നടത്തുന്ന പ്രസ്താവനകളുടെ ഉദ്ദേശം ഒട്ടും നല്ലതല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സമൂഹത്തിൽ പരസ്പര സ്പർദ്ധ വളർത്തുന്ന ഇത്തരം പ്രസ്താവനകൾ വെള്ളാപ്പള്ളി പൂർണ്ണമായും ഒഴിവാക്കേണ്ടതാണെന്നും എന്നാൽ ജനങ്ങൾ ഇതെല്ലാം തള്ളിക്കളഞ്ഞതായും കേരളം ഇത്തരം ആളുകൾക്ക് പറ്റുന്ന നാടല്ലെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിൽ വർഗീയത ഇളക്കിവിട്ടാൽ ജനങ്ങൾ അത് ഒരുതരത്തിലും അംഗീകരിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.സി […]
Read more

ആലപ്പുഴയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം സംശയം; 60കാരൻ നിരീക്ഷണത്തിൽ

ആലപ്പുഴ: അമീബിക് മസ്‌തിഷ്‌ക ജ്വരം സംശയിച്ച് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 60 വയസ്സുകാരൻ നിരീക്ഷണത്തിൽ തുടരുന്നു. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച മറ്റാരെയും സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ജില്ലയിൽ ഇതുവരെ ആറ് പേർക്കാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. നഴ്‌സ് ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടിട്ടുണ്ട്. നിലവിൽ രണ്ട് പേർ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലും, രണ്ട് പേർ […]
Read more

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും: ജി സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം മന്ത്രിമാർ ആരെല്ലാമാണെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം ലഭിക്കാനുള്ളത്. പുതിയ സംഭവ വികാസങ്ങൾ അരങ്ങേറുമ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജി സുധാകരൻ. താൻ ഇതുവരെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും മുൻപും ആവശ്യപ്പെട്ടിട്ടല്ല തന്നെ മന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആരും തന്നെ ഇതിനായി സമീപിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ആരും തനിക്കെതിരെ വിമർശനം […]
Read more

ഓടയിലെ മലിന ജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ ഓടയിലെ മലിനജലത്തിൽ വീണ് യുവാവ് മരിച്ചു. ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത മഴയിൽ കാൽ വഴുതി ഓടയിൽ വീണതാണ് അപകടകാരണം. രാത്രിയിൽ സംഭവം ആരും ശ്രദ്ധിക്കാതെ പോയി. ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം അധികൃതരെ അറിയിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണം: ഷാനിമോൾ

ആലപ്പുഴ: രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം മന്ത്രി സഭയിൽ ഉണ്ടാകണം എന്നാണ് ആഗ്രഹമെന്ന് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്നും ഷാനിമോൾ കൂട്ടിച്ചേർത്തു. കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ ഷാനിമോൾ മന്ത്രിസഭയിലേക്ക് തന്നെയും പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകണമെന്നും അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.
Read more
Advertisement
WhiteswanTV Footer