ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു
ആലപ്പുഴ: വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. അര്‍ത്തുങ്കല്‍ അരീപ്പറമ്പ് സ്വദേശി ബിനുവിന്റെ മകൻ അഖില്‍ കൃഷ്ണന്‍, ചേര്‍ത്തല കുറുപ്പന്‍ കുളങ്ങര സുനില്‍ദാസിന്റെ മകൾ അച്ചു എസ്. ദാസ് എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളും അടുത്ത സുഹൃത്തുക്കളുമാണ്. ഇന്നലെ രാത്രി ഏകദേശം 11.30ഓടെയാണ് അപകടം ഉണ്ടായത്. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്ന അച്ചു വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് അച്ചുവിനെ കൂട്ടിക്കൊണ്ട് വരാനായി എത്തിയ അഖിലാണ് ബൈക്ക് ഓടിച്ചിരുന്നത്. […]
Read more