Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Alappuzha

‘അധ്യാപകനെന്ന് മറച്ചുവെച്ച് മത്സരിച്ചു’; SFI നേതാവിനെ പുറത്താക്കി കേരള സര്‍വകലാശാല

ആലപ്പുഴ: കെഎസ്‌യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്എഫ്‌ഐ ചെയർമാൻ സ്ഥാനാർഥിയെ കോളേജിൽ നിന്ന് പുറത്താക്കി കേരള സർവകലാശാല. കായംകുളം എംഎസ്എം കോളേജിലെ ചെയർമാൻ സ്ഥാനാർഥിയും എംകോം വിദ്യാർഥിയുമായ അൽ അമീനെയാണ് പുറത്താക്കിയത്. അൽ അമീൻ സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നുവെന്നായിരുന്നു കെഎസ്‌യുവിന്റെ പരാതി. വിഷയം പരിശോധിച്ച സർവകലാശാല നിയമലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സർവകലാശാലയുടെ നിർദേശം അടിയന്തരമായി നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർ കോളേജ് പ്രിൻസിപ്പലിന് നിർദേശം നൽകി. […]
Read more

‘നാടൻപാട്ട് നിർത്തി നാടന്‍ തല്ല് നടത്തുന്നത് അത്ര രമ്യമല്ല’; രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

കോട്ടയം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രമ്യ ഹരിദാസ് എംഎൽഎയെ പരിഹസിച്ച് കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക്. ‘നാടൻപാട്ട് നിർത്തി നാടൻ തല്ല് നടത്തുന്നത് അത്ര രമ്യമല്ല’ എന്നായിരുന്നു വസന്ത് സിറിയക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാട്ടുപാടുന്നതുപോലെ എളുപ്പമല്ല പാർട്ടിക്കാരെ കൂടെ നിർത്താനെന്നും അദ്ദേഹം കുറിച്ചു. രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും രംഗത്തെത്തി. ‘എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ’ എന്നായിരുന്നു റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ്. എംഎൽഎയുടെ […]
Read more

തിരുവോണനാളിൽ യുവാക്കൾക്ക് ക്രൂര മർദനം; ഒടുവിൽ കേസെടുത്ത് പൊലീസ്

ആലപ്പുഴ: തിരുവോണനാളിൽ ആലപ്പുഴ പുന്നമടയിലെ സ്വകാര്യ ഹോട്ടലിൽ നാല് യുവാക്കളെ എട്ടംഗ സംഘം ക്രൂരമായി മർദിച്ച സംഭവത്തിൽ ഒടുവിൽ പൊലീസ് കേസെടുത്തു. ജിംനേഷ്യത്തിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. റമദാ ഹോട്ടലിൽ തിരുവോണനാൾ രാത്രിയിലാണ് സംഭവം. അതുൽ എന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരാതി. ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയും ഇടിവള കൊണ്ട് മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി യുവാക്കൾ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ അതുലിന് പുറമേ മെഹ്റാൻ, ഹുസൈൻ, ആസിഫ്, കാളിദാസ് […]
Read more

പള്ളിപ്പുറം പഞ്ചായത്തില്‍ BJP വീണു; LDF-UDF അവിശ്വാസ പ്രമേയം പാസായി

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപി ഭരണം വീണു. ബിജെപി ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം പാസായി. എൽഡിഎഫും യുഡിഎഫും ചേർന്നാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം ഏഴിനെതിരെ 12 വോട്ടുകൾക്കാണ് പാസായത്. ഇതോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ഉച്ചയ്ക്ക് വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയം വോട്ടിനെടുക്കും. വൈസ് പ്രസിഡന്റിനെതിരായ പ്രമേയത്തിലും എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ ഒരുമിച്ച് നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. പള്ളിപ്പുറം പഞ്ചായത്തിൽ ആകെ 20 അംഗങ്ങളാണുള്ളത്. ബിജെപിക്ക് ഏഴ് അംഗങ്ങളും കോൺഗ്രസിന് എട്ട് അംഗങ്ങളും എൽഡിഎഫിന് […]
Read more

ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന കാനയിൽ വീണ് വയോധികന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ നിർമ്മാണം പുരോഗമിക്കുന്ന കാനയിൽ വീണ് വയോധികൻ മരിച്ചു. കാഞ്ഞിരംചിറ സ്വദേശി മഹേഷ് മാനുവൽ (66) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മഹേഷിനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാനയുടെ നിർമാണം നടക്കുന്ന വിവരം വ്യക്തമായി അറിയിക്കുന്ന തരത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ […]
Read more

പുന്നമടക്കായലിലെ ഹീറ്റ്സിൽ ഹിറ്റായി ചുണ്ടന്മാർ; ഫൈനൽ അൽപ്പസമയത്തിനകം

ആലപ്പുഴ: പുന്നമടക്കായലിൽ ആവേശം നിറച്ച് നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനൽ പോരാട്ടത്തിലേക്ക്. ആറ് ഹീറ്റ്സുകളും പൂർത്തിയായതോടെ മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങൾ ഫൈനലിലേക്ക് യോഗ്യത നേടി. ആദ്യ ഹീറ്റ്സിൽ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. 4 മിനിറ്റ് 20 സെക്കൻഡിലാണ് വള്ളം ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാം സ്ഥാനത്തെത്തി. ഈ ഹീറ്റ്സിൽ മത്സരിച്ച നാല് വള്ളങ്ങളും അഞ്ച് മിനിറ്റിലേറെ സമയമെടുത്താണ് ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം […]
Read more

പുന്നമട കായലിൽ ആവേശക്കൊടിയേറ്റം; 71 വള്ളങ്ങൾ മാറ്റുരയ്ക്കുന്നു

ആലപ്പുഴ: പുന്നമട കായലിൽ 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ആവേശത്തുടക്കം. മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. തുടങ്ങിയവരും ഉദ്ഘാടന വേദിയിലെത്തി. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പതാക ഉയർത്തി. പുന്നമടയിലെ ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ […]
Read more

പുന്നമടയില്‍ ട്രാക്കൊരുങ്ങി; ഇന്ന് ആവേശ പോരാട്ടം, 71 വള്ളങ്ങൾ മാറ്റുരയ്ക്കും

ആലപ്പുഴ: ഓളപ്പരപ്പിലെ ആവേശപ്പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം. പുന്നമടയിൽ ട്രാക്കൊരുങ്ങി. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങൾ മാറ്റുരയ്ക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമട കായലിൽ നടക്കും. രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. ചുണ്ടൻ […]
Read more

പുന്നമടയിൽ ആര്? 72-ാമത് നെഹ്റു ട്രോഫി ജലോത്സവം നാളെ

ആലപ്പുഴ: ആവേശം നിറച്ച് 72-ാമത് നെഹ്റു ട്രോഫി ജലോത്സവം ശനിയാഴ്ച പുന്നമടക്കായലിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങളാണ് ഇക്കുറി മത്സരിക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ മാത്രം 22 വള്ളങ്ങൾ മാറ്റുരയ്ക്കും. ചുരുളൻ വിഭാഗത്തിൽ രണ്ട് വള്ളങ്ങളും ഇരുട്ടുകുത്തി എ വിഭാഗത്തിൽ മൂന്ന്, ബി വിഭാഗത്തിൽ 16, സി വിഭാഗത്തിൽ 14 വള്ളങ്ങളും മത്സരിക്കും. വെപ്പ് എ വിഭാഗത്തിൽ അഞ്ച്, വെപ്പ് ബി വിഭാഗത്തിൽ നാല് വള്ളങ്ങളും തെക്കനോടി തറ വിഭാഗത്തിൽ ഒരു വള്ളവും തെക്കനോടി കെട്ട് […]
Read more

‘നെഹ്റു ട്രോഫി പോസ്റ്ററിൽ ചിത്രം ഒഴിവാക്കിയത് വിവാദമാക്കേണ്ട’; പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററിൽ നിന്ന് തന്റെ ചിത്രവും പേരും ഒഴിവാക്കിയ സംഭവത്തിൽ പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. പോസ്റ്ററിൽ ചിത്രം ഉൾപ്പെടാതിരുന്നത് നോട്ടപ്പിശകോ ജാഗ്രതക്കുറവോ ആയിരിക്കാമെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്ററിലെ ചിത്രം ഒഴിവാക്കിയ സംഭവം വാർത്തയായതിന് പിന്നാലെ തന്റെ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. നെഹ്റു ട്രോഫി വള്ളംകളി വിജയകരമായി നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്ററിൽ ചിത്രം ഇല്ലാത്തതിന്റെ പേരിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix