സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Alappuzha

ഇടപള്ളിയിൽ വാഹന അപകടം ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി : ഇടപള്ളിയിൽ നിയന്ത്രണം നഷ്ട്ടമായ വാഹനം മെട്രോയുടെ തൂണിലേക്ക് ഇടിച്ചു കയറി രണ്ട് യുവാക്കൾക്ക് ദാരുണത്യം. ആലപ്പുഴ സ്വദേശികളായ കൈചൂണ്ടിമുക്ക് നസീറിന്റെ മകൻ മുനീർ ( 21 ), വലിയമരം ഷാജിയുടെ മകൻ ഹാരോൺ (21) എന്നിവരാണ് മരണപ്പെട്ടത്, ഇവരുടെ കൂടെ ഉണ്ടായിരുന്ന യാക്കൂബ്, ആദിൽ എന്നീ യുവാക്കളെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read more

ആലപ്പുഴ ഇനി വനിതകള്‍ നയിക്കും,വിജ്ഞാപനമിറങ്ങി

ആലപ്പുഴ : ജില്ലയിലെ 45 തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനം വനിതകള്‍ക്കു സംവരണം ചെയ്തു വിജ്ഞാപനമിറങ്ങി. 72 പഞ്ചായത്തുകളില്‍ 36 ഇടത്തും 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 6 ഇടത്തും 6 നഗരസഭകളില്‍ 3 ഇടത്തും അധ്യക്ഷസ്ഥാനം വനിതകള്‍ക്കാണ്. ഇതില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിലും 4 പഞ്ചായത്തുകളിലും പട്ടികജാതി സ്ത്രീക്കള്‍ക്കാണു സംവരണം. പൊതുവിഭാഗത്തിനായി നീക്കിവച്ച തദ്ദേശ സ്ഥാപനങ്ങളിലും വനിതകള്‍ക്കു പ്രസിഡന്റാകാന്‍ അവസരമുള്ളതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി വനിതാ അധ്യക്ഷന്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുമുണ്ടാകാം. ജില്ലയില്‍ കായംകുളം നഗരസഭയിലും 3 […]
Read more

തുമ്പോളി പള്ളിയിൽ പെരുന്നാൾ ഒരുക്കങ്ങൾ തുടങ്ങി

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ പ്രശസ്ത ദേവാലയമായ തുമ്പോളി സെന്റ് തോമസ് പള്ളിയില്‍ പരിശുദധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ആഘോഷത്തിനുളള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിനായി ചേര്‍ന്ന യോഗത്തില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനായി. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും എഡിഎം ആശാ സി എബ്രഹാമും പങ്കെടുത്തു. തിരുനാള്‍ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശ പ്രകാരം പരിസരമലിനീകരണം, ആരോഗ്യപരിപാലനം, ഭക്ഷ്യസുരക്ഷിതത്വം, ജനബാഹുല്യം എന്നിവ ക്രമീകരിക്കാന്‍ തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. പള്ളിയങ്കണത്തില്‍ കച്ചവടം […]
Read more

ആലപ്പുഴയില്‍ കയര്‍ഫെഡ് വില്‍പനശാലയില്‍ തീപിടുത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ: കലക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന കയര്‍ഫെഡ് വില്‍പനശാലയില്‍ തീപിടിത്തം. ലക്ഷങ്ങളുടെ കയര്‍ ഉല്‍പ്പന്നങ്ങള്‍ കത്തിനശിച്ചു. രാവിലെ 9 മണിയോടെയാണ് ഷോറൂമിനുള്ളില്‍ തീ പടര്‍ന്നത്. ആലപ്പുഴ, തകഴി, ചേര്‍ത്തല എന്നിവിടങ്ങളില്‍ നിന്നായി 5 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. കയര്‍, റബര്‍ ഉല്‍പ്പന്നങ്ങള്‍ കത്തിയുണ്ടായ കനത്ത പുക കാരണം അഗ്‌നി രക്ഷാ ഉദ്യോഗസ്ഥര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോറൂമിലെ എയര്‍ കണ്ടീഷണറിലാണ് ആദ്യം തീ കണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് […]
Read more

സിപിഎം പരിപാടിയിലേക്ക് ക്ഷണം; ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വം

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ ശ്രമത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലൻ എന്നിവർ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഒപ്പം, സിപിഎം നടത്തുന്ന പരിപാടിയിലേക്ക് സുധാകരനെ ക്ഷണിക്കുകയും ചെയ്തു. വി എസ് അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം വിതരണ ചടങ്ങിലേക്കാണ് ക്ഷണം. കുട്ടനാട്ടിൽ ഞായറാഴ്ചയാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ എംഎ […]
Read more

കളക്ഷൻ 16 ലക്ഷം രൂപ; റെക്കോഡ് നേട്ടവുമായി ആലപ്പുഴ KSRTC ഡിപ്പോ

ആലപ്പുഴ: റെക്കോഡ് നേട്ടത്തിൽ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോ. കഴിഞ്ഞ തിങ്കളാഴ്ച 16.06 ലക്ഷം രൂപയുടെ കളക്‌ഷൻ നേടിയാണ് ജില്ല ഒന്നാമതെത്തിയത്. ലഭിച്ച ടാർജറ്റിനും മുകളിൽ കളക്‌ഷൻ നേടാൻ ആലപ്പുഴയ്ക്ക് കഴിഞ്ഞു. അപൂർവമായി മാത്രമാണ് 16 ലക്ഷത്തിനുമേൽ ഒരുദിവസം കളക്‌ഷൻ ലഭിക്കുന്നത്. പഴയ ബസുകൾമാത്രം ഉപയോഗിച്ചാണ് ആലപ്പുഴ ഡിപ്പോ സർവീസ് നടത്തുന്നത്. കെഎസ്ആർടിസി കുറച്ചുദിവസങ്ങൾക്കു മുന്നേ പുതിയ ബസുകൾ നിരത്തിലിറക്കിയിരുന്നു. ആലപ്പുഴയ്ക്ക് പുതിയതൊന്നും ലഭിച്ചിരുന്നില്ല. മികച്ച വരുമാനനേട്ടം കൈവരിച്ച സാഹചര്യത്തിൽ ആലപ്പുഴയ്ക്ക് കൂടുതൽ പുതിയ ബസുകൾ അനുവദിക്കണമെന്ന ആവശ്യം […]
Read more

ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം; ജനകീയ കൂട്ടായ്മ

ആലപ്പുഴ: ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മ. പ്രാദേശിക വാട്‌സാപ് ഗ്രൂപ്പുകള്‍ മുതല്‍ ആക്ഷന്‍ കൗണ്‍സില്‍ വരെ രൂപീകരിച്ചാണ് നീക്കങ്ങള്‍. എയിംസില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കെയാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം. ആലപ്പുഴ ജില്ലയില്‍ എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയതിന് പിന്നാലെയാണ് എയിംസ് സ്ഥാപിക്കുന്ന വിഷയം കേരളത്തില്‍ വീണ്ടും ചര്‍ച്ചയായത്. എയിംസ് സ്ഥാപിക്കാന്‍ സ്ഥലമെടുപ്പിന്റെ പ്രശ്‌നങ്ങളൊന്നും ബാധിക്കാത്ത പ്രദേശം ആലപ്പുഴയിലുണ്ടെന്നാണ് ജനകീയ കൂട്ടായ്മ അഭിപ്രായപ്പെടുന്നത്.
Read more

നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; പുന്നമടയിൽ ആവേശപ്പോര്

ആലപ്പുഴ: 71മത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കാായൽ. ഇന്ന് നടക്കുന്ന മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പങ്കെടുക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് രാവിലെ 11 മുതൽ നടക്കും. അതേസമയം, വള്ളം കളിയുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്വൽ […]
Read more

വള്ളംകളി ആവേശത്തിൽ പുന്നമടക്കായൽ; നാളെ 2 മണിക്ക് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

ആലപ്പുഴ: നാളെ ആലപ്പുഴ പുന്നമടക്കായലില്‍ 71-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കും. നാളെ രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കായലില്‍ ട്രാക്കുകൾ വേര്‍തിരിക്കുന്നതുൾപ്പെടെയുള്ള പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായിട്ടുണ്ട്. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ്. തുടര്‍ന്ന് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കും. സിംബാബ്‌വേ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ സ്റ്റെല്ല നിക്കാമോ തുടങ്ങിയവര്‍ ഇത്തവണ പ്രഥാന […]
Read more

നെഹ്റു ട്രോഫി വള്ളംകളി; ഓഗസ്റ്റ് 30ന് ആലപ്പുഴയിൽ വിവിധ താലൂക്കുകളിൽ അവധി

നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ഓഗസ്റ്റ് 30ന് ആലപ്പുഴയിൽ വിവിധ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റുട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരികോത്സവവും കലാസന്ധ്യയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് നടന്ന വ്യാപാര സ്ഥാപനങ്ങളിലെയും നഗരത്തിലെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.