സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

ഏറ്റുമാനൂരിൽ യുഡിഎഫ്- ബിജെപി അവിശുദ്ധ സഖ്യമെന്ന് എൽഡിഎഫ്; വോട്ട് കണക്കുകൾ നിരത്തി രാഷ്ട്രീയ പോര് മുറുകുന്നു

കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലെ വിവിധ വാർഡുകളിൽ യുഡിഎഫും ബിജെപിയും തമ്മിൽ അവിശുദ്ധ സഖ്യമുണ്ടെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്ത്. 35, 36 വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താതെ എൽഡിഎഫിനെ പിന്തുണച്ചുവെന്ന ബിജെപി പ്രചാരണം കള്ളമാണെന്നും, യഥാർത്ഥത്തിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു നൽകുകയാണ് ചെയ്തതെന്നും വോട്ട് കണക്കുകൾ നിരത്തി എൽഡിഎഫ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. വോട്ട് കണക്കുകളിലെ വൈരുദ്ധ്യം: ഒന്നാം വാർഡിലും 31-ാം വാർഡിലും (പഴയ 13) ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചെന്നാണ് എൽഡിഎഫിന്റെ പ്രധാന ആരോപണം. 2020-ൽ 144 […]
Read more

ബിആര്‍ഡി സെക്യൂരിറ്റീസ്   ഉടമക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന്  ബിജെപി

തൃശ്ശൂർ: ബി,ആര്‍.ഡി സെക്യൂരിറ്റീസ് എന്ന സ്വകാര്യ സ്ഥാപന ഉടമക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ മുരിങ്ങൂർ ബി.ആർ ഡി ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും ആയിരുന്ന ചാലക്കുടി വെട്ടുകടവ് ചിറക്കൽ സോമസുന്ദര പണിക്കരുടെ ആത്മഹത്യ സ്വകാര്യ സ്ഥാപനം നല്‍കുവാനുള്ള പണം നല്‍കാതെ വഞ്ചിച്ചത് മൂലം ആണെന്ന് ബി ജെ പി ആരോപിച്ചു ബി ആർ ഡി യുടെ പണമിടപാടുകളെ സംബന്ധിച്ച് ഇഡിയുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേക്ഷണം നടത്തണമെന്ന് യോഗം […]
Read more

കുമരകം പഞ്ചായത്തിൽ ഭരണപ്രതിസന്ധി; പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിന് സാധ്യത

കോട്ടയം: പതിറ്റാണ്ടുകളായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന് കുമരകം പഞ്ചായത്തിൽ ഇക്കുറി തിരശീല വീഴുമോ അതോ ഭരണത്തുടർച്ച ഉണ്ടാകുമോ എന്നറിയാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. വരും ദിവസങ്ങളിൽ കുമരകത്തെ രാഷ്ട്രീയ ചിത്രം എങ്ങോട്ട് തിരിയുമെന്ന ആകാംക്ഷയിലാണ് നാട്ടുകാർ. നിലവിൽ ആകെയുള്ള സീറ്റുകളിൽ എൽ.ഡി.എഫിന് എട്ടും, യു.ഡി.എഫ് സ്വതന്ത്രൻ എ.പി. ഗോപി ഉൾപ്പെടെ യു.ഡി.എഫിന് അഞ്ചും, ബി.ജെ.പിക്ക് മൂന്നും അംഗങ്ങളാണുള്ളത്. ഈ ഞായറാഴ്ചയാണ് […]
Read more

സത്യപ്രതിജ്ഞയ്ക്ക് മുൻപേ വാഗ്ദാനം പാലിച്ച് വിജയിച്ച ബിജെപി സ്ഥാനാർത്ഥി

പാലക്കാട്: സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ വാ​ഗ്‍ദാനം പാലിച്ച് പാലക്കാടിലെ ബിജെപി സ്ഥാനാർത്ഥി. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നയാൾക്ക് സ്വർണം നൽകുമെന്ന വാ​ഗ്ദാനമാണ് പാലിച്ചത്. പാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ദീപക്കാണ് സ്വർണം നൽകിയത്. മണിപ്പൂരിൽ നിന്ന് നാട്ടിലേക്ക് അവധിക്കെത്തിയ സൈനികനാണ് ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചത്. പാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ ആദ്യമായാണ് ഒരു ബിജെപി സ്ഥാനാർത്ഥി വിജയിക്കുന്നത്. ഇതിന് മുമ്പ് ബിജെപിക്ക് സീറ്റൊന്നും ഇല്ലായിരുന്നെങ്കിലും വിജയിക്കുമെന്ന് ദീപക് ഉറച്ചു വിശ്വസിച്ചിരുന്നു. മത്സര ഫലം […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം; ബിജെപിയുടെ ആഹ്ലാദ പ്രകടനം ഗുരുവായൂരിൽ

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തിയതിന്റെ വിജയാഘോഷമായി ഗുരുവായൂരിൽ ബിജെപി പ്രവർത്തകർ വമ്പിച്ച ആഹ്ലാദ പ്രകടനം നടത്തി. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ ജനങ്ങളുടെ ശക്തമായ പിന്തുണയാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. വരും കാലങ്ങളിൽ കൂടുതൽ ശക്തിയായി മുന്നോട്ട് പോകാൻ ഈ തെരഞ്ഞെടുപ്പ് ഫലം പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയതായും നേതാക്കൾ പ്രതികരിച്ചു. ഇന്നലെ വൈകുന്നേരം ഗുരുവായൂർ മമ്മിയൂരിൽ നിന്നും ആരംഭിച്ച പ്രകടന യാത്ര കിഴക്കേ നട ഔട്ടർ റിംഗ് […]
Read more

കുമരകം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടപ്പെടാൻ സാധ്യത; നിർണ്ണായകമായി ബിജെപി പിന്തുണയും സ്വതന്ത്രനും

കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിൽ കേവല ഭൂരിപക്ഷം ഇല്ലാത്ത ഇടതുമുന്നണിക്ക് (എൽഡിഎഫ്) ഭരണം നഷ്ടമാകാനുള്ള സാധ്യതയേറുന്നു. ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗത്തെയും ഒപ്പം കൂട്ടിയാൽ യുഡിഎഫിന് ഭരണം പിടിച്ചെടുക്കാൻ സാധിക്കും. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ നിലവിൽ എൽഡിഎഫിന് 8 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവുണ്ട്. യുഡിഎഫിന് 4 അംഗങ്ങളും ബിജെപിക്ക് 3 അംഗങ്ങളുമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ, പഞ്ചായത്ത് രണ്ടാം വാർഡിൽ സ്വതന്ത്രനായി വിജയിച്ച എ.പി. ഗോപിയുടെ നിലപാട് നിർണ്ണായകമാകും. സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും മുൻ […]
Read more

ബിജെപി വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി സിപിഐഎം സ്ഥാനാര്‍ഥി

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണം. സിപിഐഎം സ്ഥാനാര്‍ഥി ആയിരുന്ന അഞ്ജു സന്ദീപാണ് വിശദീകരണവുമായി രംഗത്തു വന്നിരിക്കുന്നത്. പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ 24-ാം വാര്‍ഡ് നമ്പിയംപടിയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു അഞ്ജു. ബിജെപിയുടെ ആഹ്ലാദ പരിപാടിയില്‍ പങ്കെടുത്തത് സൗഹൃദത്തിന്റെ പുറത്തെന്നും മരിക്കുന്നത് വരെ സഖാവായിരിക്കും എന്നുമാണ് അഞ്ജുവിന്റെ വിശദീകരണം. ഞാന്‍ അടിയുറച്ച സഖാവാണ്. എന്റെ പാര്‍ട്ടിയെ ഉപേക്ഷിച്ചോ തള്ളി പറഞ്ഞോ അല്ല ഞാന്‍ അവിടെ പോയത്. എന്റെ സ്വന്തം കൂടപിറപ്പിനെ പോലെയാണ് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് തിരികെ പിടിച്ച് യുഡിഎഫ്; അക്കൗണ്ട് തുറന്നു ബിജെപി

പാലക്കാട് : പുതുക്കോട് ഗ്രാമപ്പഞ്ചായത്തിൽ എൽഡിഎഫിൽനിന്ന് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. ഒപ്പം ആദ്യമായി ബിജെപി ഒരു വാർഡിൽ ജയിച്ച് അക്കൗണ്ട് തുറന്നു. 16 വാർഡുകളിൽ 10 സീറ്റിൽ യുഡിഎഫ് ജയിച്ചു. അടത്തടുത്ത വാർഡുകളിൽ മത്സരിച്ച പുതുക്കോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഉദയനും ഭാര്യ ജിഷ ഉദയനും ജയിച്ചു. വെൽഫെയർ പാർട്ടിയും മുസ്‌ലിം ലീഗും തമ്മിൽ കടുത്ത മത്സരം നടന്ന തെരുവ് വാർഡിൽ മുസ്‌ലിം ലീഗ് ജയിച്ചു. ചന്തപ്പുരയിൽ മത്സരിച്ച നിലവിലെ വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രനെ […]
Read more

ഗുരുവായൂർ നഗരസഭയിൽ ബിജെപിയുടെ പോരാട്ടവീര്യം തെളിഞ്ഞ തിരഞ്ഞെടുപ്പ് ഫലം: അനിൽ മഞ്ചറമ്പത്ത്

തൃശ്ശൂർ: ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശക്തമായ പോരാട്ടവീര്യത്തിന്റെ ഉത്തമ ഉദാഹരണമാണ് പ്രിയപ്പെട്ട 36ാം വാർഡിൽ മനീഷ് വെറും 15 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ടതെന്ന് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് പറഞ്ഞു. നഗരസഭയിലെ 2 വാർഡുകളിൽ ബി.ജെ.പി വിജയിക്കുകയും 12 വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തതിലൂടെ പാർട്ടിയുടെ വളർച്ച വ്യക്തമായതായി അദ്ദേഹം വ്യക്തമാക്കി. പല വാർഡുകളിലും ബി.ജെ.പി വിജയിക്കാതിരിക്കാൻ സിപിഎം–യുഡിഎഫ് തമ്മിൽ ഡീലുകൾ നടന്നതിന്റെ വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നും അനിൽ മഞ്ചറമ്പത്ത് ആരോപിച്ചു. അവസാനം […]
Read more

പയ്യന്നൂരിൽ ബിജെപി നേതാവിന്റെ വീട്ടു വരാന്തയിൽ റീത്ത് വെച്ച് ഭീഷണി

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ ബി.ജെ.പി. നേതാവിന്റെ വീടിന്റെ വരാന്തയിൽ റീത്ത് വെച്ച് ഭീഷണി. ബി.ജെ.പി. പുഞ്ചക്കാട് ഏരിയ ജനറൽ സെക്രട്ടറി ഒ.വി. വിജേഷിന്റെ പുഞ്ചക്കാട്ടുള്ള വീട്ടിലാണ് ഇന്നലെ രാത്രിയോടെ റീത്ത് വെച്ചത്.ഇന്ന് രാവിലെ വീട്ടുകാർ മുൻവശത്തെ വാതിൽ തുറന്നപ്പോഴാണ് റീത്ത് കണ്ടത്. ഉടൻ തന്നെ ബി.ജെ.പി. നേതാക്കളെയും പയ്യന്നൂർ പോലീസിലും വിവരം അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലെ 5, 14, 23, 24 എന്നീ നാല് വാർഡുകളിൽ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതിൽ പ്രകോപിതരായ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.