സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

കുമരകത്ത് കന്നഡത്തിളക്കം; വാർഡ് 10-ൽ കർണാടക സ്വദേശിനി ബിജെപി സ്ഥാനാർഥി

കോട്ടയം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കുമരകം പഞ്ചായത്തിലെ 10-ാം വാർഡ് ഇത്തവണ ശ്രദ്ധാകേന്ദ്രമാകുന്നു. വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് കർണാടക സ്വദേശിനിയായ ശ്വേത മിഥുനാണ്. സെൻട്രൽ ബംഗളൂരു സ്വദേശികളായ കൃഷ്ണമൂർത്തിയുടെയും ഇന്ദിരാമ്മയുടെയും മകളാണ് ശ്വേത. കുമരകം പടിഞ്ഞാറെ അണ്ടൂർ വീട്ടിൽ ബിൽഡിംഗ്‌ കോൺട്രാക്ടറായ മിഥുൻ കൃഷ്ണന്റെ ഭാര്യയായ ശ്വേത, 2007-ലെ വിവാഹത്തോടെയാണ് കുമരകത്തെത്തിയത്. 2020 വരെ കോട്ടയത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഇവർ, കുമരകത്തെ വനിതാ സമാജത്തിന്റെ ഖജാൻജിയായും പ്രവർത്തിച്ചിട്ടുണ്ട്. കോവിഡിന് ശേഷമാണ് […]
Read more

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്യാമള.എസ്.പ്രഭു BJPയില്‍ നിന്ന് രാജിവെച്ചു

കൊച്ചി: ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും, കൊച്ചി കോര്‍പ്പറേഷനില്‍ തുടര്‍ച്ചയായി 32 വര്‍ഷം കൗണ്‍സിലറുമായിരുന്ന ശ്യാമള എസ് പ്രഭു ബിജെപിയില്‍ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ശ്യാമള എസ് പ്രഭു പ്രതികരിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെറളായി ഡിവിഷനിലാണ് ശ്യാമള പതിവായി മത്സരിച്ചിരുന്നത്. ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ശ്യാമള നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് […]
Read more

ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ; 56 പേരുടെ പത്രികകൾ തള്ളി

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പട്ടിക സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ 9909 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. 56 പേരുടെ പത്രികകൾ തള്ളി. ഏഴു നഗരസഭകൾക്കു പുറമേ ജില്ലാ പഞ്ചായത്ത്, 13 ബ്ലോക്ക് പഞ്ചായത്ത്, 88 ഗ്രാമപഞ്ചായത്ത് എന്നിവയാണ് ഉള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന സമയം ഇന്ന് വൈകിട്ട് 3 മണിയാണ്. സ്ത്രീകൾ 5150, പുരുഷന്മാർ 4759 ആണ്, തള്ളിയ പത്രികകൾ 56 ആണ്. നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധനയിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയുണ്ട്. പത്രിക തള്ളിയവരിൽ […]
Read more

പെരുമണ്ണ പഞ്ചായത്ത് ഒന്നാം വാർഡിൽ എൻഡിഎ കൺവെൻഷൻ

കോഴിക്കോട്: പെരുമണ്ണ പയ്യടി മെത്തലിൽ നടന്ന പെരുമണ്ണ പഞ്ചായത്ത് ഒന്നാം വാർഡ് എൻഡിഎ കൺവെൻഷനിൽ നടത്തി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ് ഉദ്ഘാടനം ചെയ്തു. ആർ മഞ്ജുനാഥ് അധ്യക്ഷനായി. കെ വി സുധീർ,കെ നിത്യാനന്ദൻ, പുഷ്പാകരൻ, കെ ശിവ ശങ്കരൻ,എംപി ആദർശ്, പി സുധീർകുമാർ, എ കെ പ്രദീപ്, സുജിത് അയനിക്കാട് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Read more

ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കാസർഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥികൾ കളക്ടറേറ്റിന് മുന്നിൽ പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. എം. വിജയകുമാർ റൈ(വോർക്കാടി), മണികണ്ഠ പഠ്ള (പുത്തിഗെ), രാമപ്പ കെ.പി(ബദിയടുക്ക), ബേബി ജി(ദേലംപാടി), മനുലാൽ എം(കുറ്റിക്കോൽ), ധന്യ എം(കള്ളാർ), ടി.ഡി. ഭരതൻ(കയ്യൂർ), രമണി കെ എസ്(ചിറ്റാരിക്കൽ), ഷീബ ടി(ചെറുവത്തൂർ), എ. വേലായുധൻ(മടിക്കൈ), ഹേമലത(പെരിയ), മാലതി(ബേക്കൽ), സൗമ്യ എസ്(ഉദുമ), ശുഭലത(ചെങ്കള), സുനിൽ പി.ആർ (സിവിൽ സ്റ്റേഷൻ), സുനിൽ കുമാർ ടി.സി(കുമ്പള), ജയന്തി […]
Read more

ബി ഗോപലകൃഷ്ണൻ തോറ്റ വാർഡ് പിടിക്കാൻ ഒരുങ്ങി ബിജെപി

തൃശൂർ: കോർപ്പറേഷനിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ നിർണായക ഗതിമാറ്റം. കുട്ടൻകുളങ്ങരയിൽ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി. പ്രാദേശിക എതിർപ്പിനെ തുടർന്നാണ് സ്ഥാനാർത്ഥിയെ മാറ്റിയത്. പൂങ്കുന്നം കൗൺസിലറായിരുന്ന ഡോക്ടർ വി ആതിരയെ ആണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ മേയർ സ്ഥാനാർത്ഥിയായിരുന്ന ആതിരയെ പിൻവലിച്ച് മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ ഒരുങ്ങുകയാണ് പാർട്ടി. ബിജെപി സംസ്ഥാന അധ്യക്ഷൻ ഏതാനം ദിവസങ്ങൾക്കു മുമ്പാണ് ആതിരയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പ്രാദേശിക എതിർപ്പ് രൂക്ഷമായതിനെ തുടർന്ന് ആർഎസ്എസ്, ബിജെപി നേതൃത്വങ്ങൾ ചർച്ച നടത്തിയിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. ഒടുവിൽ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 25000 രൂപ

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തില്‍ 25000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികളില്‍ 75000 രൂപയും ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷനുകളില്‍ 1,50000 രൂപയുമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട തീയതിക്കും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും ഇടയില്‍ സ്ഥാനാര്‍ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ വഹിച്ചതോ അധികാരപ്പെടുത്തിയതോയായ എല്ലാ ചെലവുകളുടെയും പ്രത്യേകം കണക്ക് സൂക്ഷിക്കേണ്ടതാണ്. ചെലവ് നടന്ന തീയതി, ചെലവിന്റെ […]
Read more

പാണത്തൂർ, പനത്തടി ഡിവിഷനുകളിൽ എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

കാസർഗോഡ് : പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിലെ എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. പനത്തടി ഡിവിഷൻ സ്ഥാനാർഥി ആതിര സി എൻ, പാണത്തൂർ ഡിവിഷൻ സ്ഥാനാർഥി ബിനോജ് കെ ബി, എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്. ബിജെപി ജില്ലാ കമ്മിറ്റിയംഗം പി രാമചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ പ്രീതി കെ എസ്, എം കെ സുരേഷ്, അനീഷ് കെ, കുമാരൻ ബി, ചന്ദ്രൻ, ജിബിൻ, നാഘേഷ്, ഉണ്ണി എന്നിവർ പങ്കെടുത്തു.
Read more

ചെമ്മരത്തൂരിൽ ബിജെപി യുടെ ഇലക്ഷൻ പ്രചാരണ ബോർഡ് കാണാതായി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെമ്മരത്തൂര്‍ ടൗണില്‍ സ്ഥാപിച്ച ബിജെപിയുടെ പ്രചരണ ബോര്‍ഡ് കാണാതായി. തിരുവള്ളൂര്‍ പഞ്ചായത്ത് 21-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി ശ്രീകാന്ത് തായാട്ടിനു വോട്ട് അഭ്യര്‍ഥിച്ചുള്ള ബോര്‍ഡാണ് ആരോ എടുത്തുകൊണ്ടുപോയത്. ഇന്നലെ ഉച്ചക്ക് സ്ഥാപിച്ച ബോര്‍ഡ് ഇന്നു രാവിലെയായപ്പോഴേക്കും അപ്രത്യക്ഷമായി. സംഭവത്തില്‍ ബിജെപി വാര്‍ഡ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. സിസിടിവി ഉള്ള സ്ഥാപനത്തിന്റെ മുന്‍പില്‍ വെച്ച ബോര്‍ഡാണ് നശിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ സിസിടിവി പരിശോധിച്ചാല്‍ മതിയാവും. എത്രയും പെട്ടെന്ന് നടപടി വേണമെന്നും നാടിന്റെ സമാധാനം […]
Read more

ശശി തരൂർ എംപിക്ക് പിന്തുണയുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂര്‍ എംപിയെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസിനെതിരെ ബിജെപി. കുടുംബ താല്‍പര്യത്തിന് മുകളില്‍ ദേശ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് ‘ഫത്‌വ’ പുറപ്പെടുവിക്കുന്നതായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല ആരോപിച്ചു. കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യമില്ലെന്നും ഷെഹ്‌സാദ് പൂനവാല വിമർശിച്ചു. ‘വലിയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ ആരെങ്കിലും പ്രശംസിച്ചാല്‍ അവര്‍ക്കെതിരെ കോണ്‍ഗ്രസ് ഫത്‌വ പുറപ്പെടുവിക്കും. രാജ്യം മുഴുവന്‍ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യമില്ല’, പൂനവാല ആരോപിച്ചു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.