സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

ശബരിമല സ്വര്‍ണക്കൊള്ള: മഹിളാ മോര്‍ച്ചയുടെ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘര്‍ഷം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളാ മോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേയ്ക്ക് കയറുകയും സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടിക്കടക്കാനും ശ്രമിച്ചു. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. റോഡിൽ ഇരുന്ന് സമരക്കാര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ […]
Read more

കർണാടകയിൽ ബിജെപിക്ക് എതിരെ കോൺഗ്രസിന്റെ രഹസ്യ ആയുധം

കർണാടക: 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വിജയം കരസ്ഥമാക്കി അധികാരത്തിൽ വന്നത് കോൺഗ്രസായിരുന്നു. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുക സ്ഥിരതയുള്ള ഭരണകൂടം സ്ഥാപിക്കുക തുടങ്ങിയ ഉത്തരവാദിത്വത്തോടെയായിരുന്നു പാർട്ടി നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. പാർട്ടിയിലെ ശക്തനായ മറ്റൊരു നേതാവായ ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി, കൂടാതെ പി.സി.സി അധ്യക്ഷന്റെ ചുമതലയും ഏറ്റെടുത്തു. അധികാരം കൈമാറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ, രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രിപദം ശിവകുമാറിന് ലഭിക്കുമെന്നൊരു ധാരണയുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സർക്കാർ നവംബറിൽ രണ്ടര വർഷം പിന്നിടാനിരിക്കെ […]
Read more

സ്വര്‍ണപ്പാളി വിവാദം; ബിജെപി ശക്തമായ പ്രതിഷേധത്തിലേക്ക്

പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ആക്ഷേപവുമായി ബി.ജെ.പി രംഗത്ത്. ഒക്ടോബർ 7-ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് പ്രഖ്യാപിച്ചു. “സർക്കാരിന് ഇതിൽ ഭയം ഒന്നുമില്ലെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികളായ സിബിഐയെ അന്വേഷണത്തിന് ഏൽപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ പാർട്ടി കോടതിയെ സമീപിക്കും,” എന്ന് കൃഷ്ണദാസ് പറഞ്ഞു. സ്വർണപ്പാളി വിവാദം സർക്കാരിന്‍റെ ഇരുണ്ട മുഖം പുറത്തെടുത്തതാണെന്നും, ഇതിനേക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. […]
Read more

മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസില്‍ സജീവമാകുന്നു

തിരുവനന്തപുരം: സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസില്‍ സജീവമാകുന്നു. ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്എസ് പദ സഞ്ചലനത്തില്‍ പങ്കെടുത്തുകൊണ്ടാണ് സജീവമാകുക. ഗണവേഷണം അണിഞ്ഞ് പദസഞ്ചലനത്തില്‍ പങ്കെടുത്ത് മുഴുവന്‍ സമയ പ്രചാരകനാകുകയാണ് ജേക്കബ് തോമസ്. പൊലീസില്‍ നിന്ന് വിരമിച്ച ജേക്കബ് തോമസ് 2021ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സേവനത്തിന് കൂടുതല്‍ നല്ലത് ആര്‍എസ്എസ് ആണെന്ന് ജേക്കബ് തോമസ് പറഞ്ഞു.
Read more

‘ഔദ്യോഗിക പരിപാടികളില്‍ രാഹുലില്‍ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കില്ല : ബിജെപി

പാലക്കാട്:രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്ഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്ന് ബിജെപി. ഔദ്യോഗിക പരിപാടികളില്‍ എംഎല്‍എ എന്ന നിലയില്‍ രാഹുലിനെ പങ്കെടുപ്പിക്കില്ല.രാഹുല്‍ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബിജിപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍ പറഞ്ഞു. കോണ്ഗ്രസിന്റേത് ഇരട്ടത്താപ്പാണ്. പ്രാഥമിക അംഗത്തില്‍ നിന്ന് പുറത്താക്കി എന്ന് പറയുന്നു. എന്നിട്ട് സംരക്ഷണം നല്‍കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ എന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. രാഹുല്‍ ഏറ്റവും ഗതികെട്ട എംഎല്‍എ. സ്വന്തം മണ്ഡലത്തില്‍ ഒളിച്ച് വരേണ്ടി വരുന്നു. തെറ്റ് ചെയ്തിട്ട് ഉണ്ടെന്ന് […]
Read more

കേരളത്തിൽ എസ് ഐ ആർ നടപ്പാക്കുന്നതിനെ അനുകൂലിച്ച് ബിജെപി

തിരുവനന്തപുരം: കേരളത്തിൽ എസ് ഐ ആർ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചു ചേർത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എസ്ഐആറിന്റെ ഉദ്ദേശ ശുദ്ധിയെ മറ്റു മുന്നണികൾ സംശയിക്കുന്നത് ശരിയല്ല. വോട്ടർ പട്ടിക പരിഷ്കരണം അത്യാവശ്യമാണ്. യോഗ്യതയുള്ള ആരെയും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. യോഗ്യത ഇല്ലാത്ത ആളുകൾ പട്ടികയിൽ ഉൾപ്പെടാനും പാടില്ല. പൗരൻ എന്നാൽ ഒരുതവണ വോട്ട് ചെയ്തു എന്നതല്ല. പൗരത്വരേഖ, […]
Read more

പ്രധാനമന്ത്രിയുടെ 75-ാം പിറന്നാളിനോട് അനുബന്ധിച്ച് നമോ യുവ റണ്ണുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം പിറന്നാളിനോടനുബന്ധിച്ച് നമോ യുവ റൺ പരിപാടിയുമായി ബിജെപി. മയക്കുമരുന്ന് മുക്തമായഇന്ത്യ എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം നടത്തുന്നത്. സെപ്‌റ്റംബർ 21-ന് രാജ്യത്തെ 75 സ്ഥലങ്ങളിൽ നമോ യുവ റൺ സംഘടിപ്പിക്കുകയെന്ന് ഭാരതീയ ജനതാ യുവമോർച്ച അധ്യക്ഷൻ തേജസ്വി സൂര്യ അറിയിച്ചു. ഓരോ സ്ഥലത്തും 10,000 മുതൽ 15,000 വരെ യുവാക്കൾ നമോ യുവ റണ്ണിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ലോകത്തിലെ 75 നഗരങ്ങളിൽ യുവ പ്രവാസികളുടെ നേതൃത്വത്തിൽ സമാനമായ ചടങ്ങുകൾ നടക്കുമെന്ന് കേന്ദ്രമന്ത്രി […]
Read more

വോട്ട് കൊളളയിലൂടെ ഇനിയും 50 വര്‍ഷം ഇന്ത്യ ഭരിക്കാമെന്നാണ് ബിജെപി കരുതുന്നത്; വോട്ടർ അധികാർയാത്രയിൽ രാഹുൽ ഗാന്ധി

വോട്ട് കൊളള നടത്തി ഇനിയും അമ്പത് വര്‍ഷം ഇന്ത്യ ഭരിക്കാമെന്നാണ് ബിജെപി കരുതുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് കൊളളയിലൂടെ രാജ്യത്ത് ഇനിയും അധികാരം പിടിക്കാമെന്നാണ് അവര്‍ കരുതുന്നതെന്നും ബിഹാറിലെ ജനങ്ങള്‍ അത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടെ പത്താംദിനം വയനാട് എംപി പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു. ജനങ്ങളുടെ വോട്ട് പ്രധാനമന്ത്രി കൊളളയടിക്കുകയാണ് എന്ന് […]
Read more

29 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിയിലെ ‘മുണ്ടുരിയല്‍ കേസ്’ അവസാനിപ്പിച്ച്‌ കോടതി

ഗുജറാത്ത് ബിജെപിയിലെ കുപ്രസിദ്ധമായ മുണ്ടുരിയല്‍ കേസ് 29 വർഷങ്ങള്‍ക്ക് ശേഷം അവസാനിപ്പിച്ച്‌ കോടതി. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് പങ്കെടുത്ത യോഗത്തില്‍ പാർട്ടിക്കാർ ചേരിതിരിഞ്ഞ് തല്ലുകയും ഒരു മന്ത്രിയുടെ മുണ്ട് ഉരിയുകയും ചെയ്ത കേസാണ് അഹമ്മദാബാദ് സിറ്റി സെഷൻസ് കോടതി വ്യാഴാഴ്ച അവസാനിപ്പിച്ചത്. 1996 മേയ് 20-നാണ് ശങ്കർസിങ് വഗേലയുടെയും കേശുഭായ് പട്ടേലിന്റെയും അനുയായികള്‍ സർദാർ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ വാജ്‌പേയിക്ക് സ്വീകരണം നല്‍കുന്ന ചടങ്ങിലായിരുന്നു സംഭവം. മന്ത്രിയും വഗേല പക്ഷക്കാരനുമായ ആത്മാറാം പട്ടേലിന്റെ […]
Read more

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ട്കെട്ട്: രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ട് കെട്ടുണ്ടെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. സാധാരണക്കാരുടെ വോട്ടുകൂടി മോഷ്ടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത് എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് ബിജെപി സെല്ലുപോലെയാണെന്നും തേജസ്വി യാദവ് പറഞ്ഞു. അതേസമയം, വോട്ട് കൊള്ളയ്ക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരായ വോട്ടർ അധികാർ യാത്ര ബിഹാറിൽ തുടരുകയാണ്. വോട്ട് ചോർ മുദ്രാവാക്യം മുഴക്കിയാണ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര. ഭരണഘടനയും അംബേദ്കർ ചിത്രവും ഉയർത്തിക്കാട്ടിയാണ് ബിജെപിക്കും തെരഞ്ഞെടുപ്പ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.