സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

ശോഭ സുരേന്ദ്രന്റെ വീടിന് സമീപം അജ്ഞാതര്‍ സ്ഫോടക വസ്തു എറിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്റെ വീടിന് സമീപം അജ്ഞാതര്‍ സ്ഫോടക വസ്തു എറിഞ്ഞ സംഭവം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ. സ്ഫോടനമുണ്ടായ സ്ഥലത്ത് ഫൊറന്‍സിക് പരിശോധന നടത്തിയ ശേഷം നടപടിയുണ്ടാകുമെന്നും കമ്മീഷണര്‍ പറഞ്ഞു. സ്ഫോടനമുണ്ടായ സ്ഥലം പ്രധാനമാണെന്നും പൊട്ടിത്തെറിച്ച വസ്തുവിനെ കുറിച്ച് ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read more

ശോഭ സുരേന്ദ്രൻ്റെ വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ്റെ (Sobha Surendran) വീടിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് വെള്ളിയാഴ്ച്ച രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കിൽ എത്തിയ നാലു പേരടങ്ങുന്ന സം​ഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം. ശോഭ സുരേന്ദ്രൻ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയാണ് സ്ഫോടനം നടന്നിരിക്കുന്നത്. വീടിന് മുന്നിലുള്ള റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് […]
Read more

നിലമ്പൂരില്‍ മത്സരിക്കേണ്ട കാര്യമില്ലെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍

കോഴിക്കോട്: നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ബിജെപിയിലെ ഒരു വിഭാ​ഗം നേതാക്കൾ. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രസക്തിയില്ലെന്നും അതിനാല്‍ സമയവും അധ്വാനവും സാമ്പത്തികവും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം നേതാക്കള്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ എതി‍ർക്കുന്നത്. ഇതോടെ നേതൃത്വത്തിൽ ആശയക്കുഴപ്പം രൂപപ്പെട്ടു. പുതുതായെത്തിയ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ ദൗത്യമായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ കാണേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പകരം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം.
Read more

യുവമോർച്ച നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേൽപ്പിച്ചു

തൃശൂർ: തൃശ്ശൂർ കൊടകരയിൽ യുവമോർച്ച നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേൽപ്പിച്ചു. യുവമോർച്ച നേതാവ് അക്ഷയിനെയാണ് ചാലക്കുടി മണ്ഡലം സെക്രട്ടറി ടി.സി സിദ്ധൻ വെട്ടി പരിക്കേൽപ്പിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയാണ് അക്ഷയ്ക്ക് വെട്ടേറ്റത്.അക്ഷയിനെ പുറകില്‍ നിന്നും സിദ്ധൻ വെട്ടുകയായിരുന്നു. പുറത്തു വെട്ടിയതിനുശേഷം നിരവധി വെട്ടുകള്‍ കഴുത്തില്‍ വെട്ടാൻ ശ്രമിച്ചെങ്കിലും അക്ഷയ് കൈകൊണ്ട് തടഞ്ഞതുമൂലം ജീവൻ രക്ഷപ്പെടുകയായിരുന്നു. കഴുത്തിലുള്ള വെട്ടുകള്‍ തടയാൻ ശ്രമിക്കുന്നതിനിടെ അക്ഷയുടെ ഇരു കൈകള്‍ക്കും പരുക്കേറ്റുണ്ട്. നിരവധി വെട്ടേറ്റ അക്ഷയിനെ […]
Read more

ആളാവാൻ നോക്കി, അവഗണന മാത്രം നേരിടുന്നൊരു ബിജെപി ജില്ലാ പ്രസിഡന്റ്‌

ബിജെപിയുടെ പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ ബിജെപിക്കുള്ളിൽ പടനീക്കമെന്ന് സൂചന. ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ അന്ന് പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർന്നിരുന്നു. ഒട്ടും രാഷ്ട്രീയ പക്വത ഉള്ള ആളല്ല പ്രശാന്തെന്നും അത് ബിജെപിക്ക് തിരിച്ചടികൾ സൃഷ്ടിക്കുമെന്നും മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ആ മുന്നറിയിപ്പുകളെ അവഗണിച്ചായിരുന്നു സി കൃഷ്ണകുമാർ ഇടപെട്ട് പ്രശാന്തിനെ ബിജെപിയുടെ ജില്ലാ പ്രസിഡണ്ടായി അവരോധിക്കുന്നത്. പതിറ്റാണ്ടുകളായി പാർട്ടിക്കുവേണ്ടി അഘോരാത്രം കഷ്ടപ്പെടുന്നവരെ മാറ്റിനിർത്തിയായിരുന്നു പ്രശാന്തിന്റെ നിയമനം. പ്രശാന്ത് ഈ നിലയിൽ മുന്നോട്ടു […]
Read more

ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ഈ മാസം അവസാനം പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഏപ്രില്‍ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭാ വികസനവും പുനഃസംഘടനയും ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. എന്‍ഡിഎ സഖ്യകക്ഷികളായ എന്‍സിപി, ശിവസേന, ജെഡിയു തുടങ്ങിയവര്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് വിവരം. മുന്‍കേന്ദ്രമന്ത്രിമാരായ മനോഹര്‍ ലാല്‍ ഖട്ടര്‍, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദര്‍ യാദവ് തുടങ്ങിയവരുടെ പേരുകളാണ് ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. വിഷയത്തില്‍ അടുത്തയാഴ്ച ബിജെപി, ആര്‍എസ്എസിന്റെ അഭിപ്രായം ആരാഞ്ഞേക്കും. […]
Read more

ബിജെപി ദേശീയ അദ്ധ്യക്ഷന്‍; ചര്‍ച്ചകളില്‍ യോഗിയും ശിവരാജും

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായുള്ള ചര്‍ച്ചകളില്‍ യോഗി ആദിത്യനാഥും ശിവരാജ് സിംഗ് ചൗഹാനോടും ആര്‍എസ്എസിന് താല്പര്യമുണ്ടെന്നാണ് സൂചന. അധ്യക്ഷ സ്ഥാനത്തേക്ക് തെക്കേ ഇന്ത്യയില്‍ നിന്ന് ഒരാളെ പരിഗണിക്കണം എന്ന താല്പര്യം ബിജെപി നേതൃത്വം അറിയിച്ചു. ഈ മാസം അവസാനം ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കുമെന്നണ് ലഭിക്കുന്ന വിവരങ്ങള്‍. അതേസമയം യുപി, മധ്യപ്രദേശ്, കര്‍ണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായാല്‍ ഉടന്‍ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങും.
Read more

സംഘപരിവാറുമായി നേർക്കുനേർപാലക്കാട്ടെയൂത്ത് കോൺഗ്രസ്സ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാലക്കാട്ടെ സംഭവവികാസങ്ങൾ കേരളമാകെ വീക്ഷിക്കുകയാണ്. ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതുമായി ബന്ധപ്പെട്ടാണ് സംഘർഷങ്ങൾ ആരംഭിക്കുന്നത്. ആരെയും അറിയിക്കാതെ രഹസ്യമായി പേരിട്ട് തറക്കല്ല് ഇടീലിലേക്ക് വന്നപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി വരികയായിരുന്നു. ചടങ്ങ് നടക്കുന്ന ഇടത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂട്ടമായി എത്തുകയും തറക്കല്ല് ഇട്ട ഇടത്ത് വാഴ വെക്കുകയുമായിരുന്നു. ഇതിന് തൊട്ടുപിന്നാലെ നഗരസഭയിലേക്കും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിന്റെ നേതൃത്വത്തിൽ കടുത്ത […]
Read more

വിഴിഞ്ഞം തുറമുഖം മെയ് 2 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം: വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് . പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മെ​​​യ് രണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും. ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ്- തു​​​റ​​​മു​​​ഖ മ​​​ന്ത്രി സ​​​ർ​​​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ൾ, സം​​​സ്ഥാ​​​ന തു​​​റ​​​മു​​​ഖ മ​​​ന്ത്രി വി എ​​​ൻ വാ​​​സ​​​വ​​​ൻ, വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി ​​​രാ​​​ജീ​​​വ്, ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ എം​​​പി, വ്യ​​​വ​​​സാ​​​യി ഗൗ​​​തം അ​​​ദാ​​​നി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ഉദ്ഘാട​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് […]
Read more

‘ബിജെപിക്കൊപ്പം ചർച്ചയ്ക്കില്ല’; ഹെഡ്ഗേവാർ പേര് വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

പാലക്കാട്: പാലക്കാട് നഗരസഭയിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിട്ടതിൽ പ്രതിഷേധം തുടർന്ന് കോൺഗ്രസ്. വിവാദം രൂക്ഷമായതോടെ പാലക്കാട് ജില്ലാ പൊലീസ് മേധാവി ബിജെപി, കോൺഗ്രസ് ഉൾപ്പടെയുളള രാഷ്ട്രീയ പാർട്ടികളെ സമവായ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ ബിജെപിക്കൊപ്പം ചർച്ചയിൽ പങ്കെടുക്കില്ലെന്നാണ് കോൺഗ്രസും എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും അറിയിച്ചിരിക്കുന്നത്.കൊലവിളി തുടരുന്ന സാഹചര്യത്തിൽ പൊലീസ് നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസിന്റെ തീരുമാനം. അതേസമയം, പേര് മാറ്റില്ലെന്നും പദ്ധതി അതേപേരിൽ തന്നെ നടപ്പാക്കുമെന്നുമാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.