പാലക്കാട് ബിജെപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
പാലക്കാട്: ബിജെപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ പോലീസും പ്രവർത്തകരും തമ്മില്‍ സംഘർഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ ബിജെപി നേതാക്കള്‍ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരേയുള്ള പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. പോലീസ് പ്രവർത്തകരെ അകാരണമായി മർദിച്ചെന്ന് നേതാക്കള്‍ ആരോപിച്ചു. ഇതിനുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍, സന്ദീപ് വാര്യർ തുടങ്ങിയ നേതാക്കള്‍ കുത്തിയിരുന്ന് പോലീസിനെതിരേ പ്രതിഷേധിച്ചു. പോലീസ് പ്രവർത്തകരെ മർദിച്ചെന്നും തന്റെ മുഖം അടിച്ചുപൊട്ടിക്കുമെന്ന് ഒരു എസ്‌ഐ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ […]
Read more

