സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

രാജ്യ തലസ്ഥാനം വിധിയെഴുതുന്നു; ഡൽഹി പോളിങ് ബൂത്തിലേക്ക്

നീണ്ട നാളത്തെ പ്രചാരണങ്ങൾക്കും , ആരോപണ പ്രതാരോപണങ്ങൾക്കും സാക്ഷ്യം വഹിച്ച ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തിയിരിക്കുകയാണ് .ഡൽഹിയിലെ എഴുപതംഗ നിയമസഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറു വരെ പോളിങ് തടരും.ഡല്‍ഹിയില്‍ ഇക്കുറി 13,766 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. ക്യൂമാനേജ്മെന്‍റ് സംവിധാനം(ക്യുഎംഎസ്) ആപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലെ തിരക്ക് സംബന്ധിച്ച തത്സമയവിവരങ്ങള്‍ അറിയാനാകും. രാവിലെ 9 മണി വരെ 8.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.70 നിയമസഭാ […]
Read more

ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം; മറുപടി പറയാന്‍ താനില്ല : കെ സുരേന്ദ്രന്‍

സനാതനധര്‍മത്തെ വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണന്‍ ഇന്നുനമ്മളോടൊപ്പമില്ലെന്നും എത്രവേദനയാണ് അദ്ദേഹം ജീവിതത്തില്‍ ഏറ്റുവാങ്ങിയതെന്നും എന്ന ശോഭ സുരേന്ദ്രന്റെ പ്രസ്താവനയോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കെ സുരേന്ദ്രന്റെ മറുപടി. നേതാക്കളുടെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ താനില്ല എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. എന്നാൽ കേന്ദ്ര ബഡ്ജറ്റിനെ കുറിച്ച് സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിച്ചു.കേന്ദ്രബജറ്റില്‍ കേന്ദ്രത്തിന് കേരളത്തോട് അവഗണനയെന്ന് വ്യാപക രീതിയില്‍ […]
Read more

ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യന്റേയും സുരേഷ് ​ഗോപിയുടേയും വിവാദ പരാമർശങ്ങളിൽ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്നും മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപി പറഞ്ഞ ‘ ഉന്നതകുല ജാതർ’ എന്ന പരാമർശം സമൂഹം ഗൗരവത്തോടെ കാണണമെന്നും ചർച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ല, രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് സുരേഷ് ഗോപി പറഞ്ഞ വാചകത്തിന്റെ […]
Read more

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു

ന്യൂഡൽഹി: ഒരു മാസത്തോളം നീണ്ടുനിന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ മല്‍സരിക്കുന്ന വാശിയേറിയ പോരാട്ടത്തിന്റെ പരസ്യപ്രചരണമാണ് ഇന്ന് അവസാനിച്ചത്. ഇനി ഫെബ്രുവരി അഞ്ചിന് തെരഞ്ഞെടുപ്പിനുള്ള ജനങ്ങളുടെ അവസരമാണ്. 70 മണ്ഡലങ്ങളില്‍ ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഭരണതുടര്‍ച്ചക്കായിരിക്കും ആം ആദ്മി ശ്രമിക്കുന്നത് എങ്കില്‍ ഒരു അട്ടിമറി ജയത്തിനാവും ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ശ്രമിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക […]
Read more

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഡൽഹി നിയമസഭാ തെറിയഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി ,കോൺഗ്രസ് , ആം ആദ്മി എന്നെ മൂന്ന് മുന്നണികളും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. 70 മണ്ഡലങ്ങളിലായി ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ഭരണ തുടർച്ചക്ക് ആം ആദ്മി പാർട്ടി ശ്രമിക്കുമ്പോൾ, ഒരു അട്ടിമറിയാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. തിരഞ്ഞെടുപ്പിനെ തുടർന്ന് എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും , കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മണി വരെ അരമണിക്കൂർ ഇടവിട്ട് […]
Read more

കെജരിവാളിന് അഗ്നിപരീക്ഷ; കോൺഗ്രസിനും ബിജെപിയ്ക്കും അഭിമാനപോരാട്ടം

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നിലവിൽ ഭരണത്തിലുള്ള ആം ആദ്മിക്കും ദീർഘകാലത്തോളം ഭരണത്തിൽ ഉണ്ടായിരുന്ന കോൺഗ്രസിനും ഡൽഹിയുടെ സർവ്വാധിപത്യം ആഗ്രഹിക്കുന്ന ബിജെപിക്കും ഏറെ നിർണായകമാണ്. ഫെബ്രുവരി അഞ്ചിനു വോട്ടെടുപ്പ്, എട്ടിനു വോട്ടെണ്ണൽ എന്നിങ്ങനെയാണ് ഡൽഹിയുടെ തെരഞ്ഞെടുപ്പ് തീയതികൾ. ആംആദ്മിയും ബിജെപിയും കോൺഗ്രസും തങ്ങളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ സർവവിധ രാഷ്‌ട്രീയ തന്ത്രങ്ങളും പയറ്റുമെന്ന് ഉറപ്പാണ്.പാർട്ടി രൂപവത്കരിക്കപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പു മുതൽ ഇതുവരെയും ഡൽഹി ഭരിച്ച കക്ഷി എന്നതാണ് ആം ആദ്മി പാർട്ടിയുടെ (എഎപി) പ്രത്യേകത. രാജ്യത്തുണ്ടായ […]
Read more

എൻ സി പിയെ തീർത്തു; ഇനി ബിജെപിയിലേക്ക് ?

പി സി ചാക്കോ, കേരള രാഷ്ട്രീയം കണ്ട ഏറ്റവും സമര്‍ത്ഥനായ സര്‍ക്കസ് കളിക്കാരന്‍. ഒരു ട്രപ്പീസ് കളിക്കാരന്റെ മെയ് വഴക്കത്തോടെ മറുകണ്ടം ചാടുകയും അധികാര രാഷ്ട്രീയത്തിന്റെ അപ്പോസ്ഥലനാവുകയും ചെയ്യുകയെന്നത് ചാക്കോയ്ക്ക് വളരെ ഈസീ… കോണ്‍ഗ്രസുകാരനായാണ് തുടക്കം. കേരളത്തില്‍ നിന്നും വളര്‍ന്ന് പന്തലിച്ച പി സി ചാക്കോ കോണ്‍ഗ്രസില്‍ നിന്നും ആദ്യം വെളിയിലേക്ക് ചാടുന്നത് ശരത്പവാറിനൊപ്പമായിരുന്നു. അന്നും ഇന്നും ശരത് പവാറിനോട് അടുത്തു നിന്നതാണ് പി സി ചാക്കോയുടെ രാഷ്ട്രീയം. കേരളത്തില്‍ മന്ത്രിയായും, കേന്ദ്രത്തില്‍ എം പിയായും കിട്ടിയ […]
Read more

മുനമ്പത്ത് നിന്നും ഒരാളെ പോലും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് കെ സുരേന്ദ്രൻ

കൊച്ചി: വഖഫ് അധിനിവേശം മൂലം കിടപ്പാടം നഷ്ടപ്പെടുന്ന ഭീതിയിൽ കഴിയുന്ന 600 ൽ അധികം കുടുംബങ്ങളിൽ ഒരാളെ പോലും ഇവിടെ നിന്നും കുടിയിറക്കാൻ ബിജെപി അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ 113 ദിവസമായി റിലെ നിരാഹാര സത്യാഗ്രഹം നടത്തുന്ന ഭൂസംരക്ഷണ സമിതി പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം സമരത്തിന്റെ ആദ്യം മുതൽ സമരത്തോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ബിജെപി മാത്രമാണ്. അവസാനം വരെ പാർട്ടി ഉണ്ടാകുകയും […]
Read more

ആദിവാസി വകുപ്പ് ഉന്നതകുല ജാതർ കൈകാര്യം ചെയ്യട്ടെ: സുരേഷ് ഗോപി

ഉന്നതകുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കൂടാതെ തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപിയുടെ ഈ പ്രസ്താവന .കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തായിൽ പോരാ. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ്. ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. 2047ൽ ഇന്ത്യ വികസിത രാജ്യമാക്കുമെന്നത് നടത്തിയിരിക്കും.ഇന്നലെ അവതരിപ്പിച്ച ബജറ്റ് അതിലേക്ക് […]
Read more

‘സഹായിക്കണമെന്ന്’ ഡികെ: ബഡ്ജറ്റിൽ ഇത്തവണയും ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സിദ്ധരാമയ്യ

ബാംഗ്ലൂർ മുന്നോട്ട് വെക്കുന്ന വികസന പദ്ധതികൾക്ക് വലിയ ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.തുരങ്ക പാതകള്‍, ഡബിള്‍ ഡെക്കർ ഫ്ലൈ ഓവറുകൾ, 73 കിലോമീറ്റർ നീളമുള്ള പെരിഫറൽ റിംഗ് റോഡ്, ജലവിതരണം തുടങ്ങി അടുത്ത കാലത്ത് സർക്കാർ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായം ഉണ്ടാകേണ്ടതാണെന്നാണ് ഡികെ ശിവകുമാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരമന് അയച്ച കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളൂരുവിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.