സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

നാലിടത്ത് വനിതകള്‍, ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു ഭാരതീയ ജനത പാർട്ടി . നാലിടത്ത് വനിതകളാണ് അധ്യക്ഷ. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് ജില്ലാ അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. വേറെ ഏതുപാര്‍ട്ടിയില്‍ വനിതകള്‍ക്ക് ഇത്രയേറെ പ്രാതിനിധ്യമുണ്ടെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു സിപിഎമ്മില്‍ ആകെ രണ്ട് വനിതാ ഏരിയാ കമ്മിറ്റി സെക്രട്ടറിമാര്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസിന് എത്ര […]
Read more

ബിഡിജെഎസിൽ പൊട്ടിത്തെറി: എൻഡിഎ മുന്നണി വിടണമെന്ന് പ്രമേയം

കോട്ടയം: എൻഡിഎ മുന്നണി വിടണമെന്ന ആവശ്യം ശക്തമാക്കി ബിഡിജെഎസ് കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പിൽ പ്രമേയം പാസ്സാക്കി. പാർട്ടിയുടെ ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ നടന്ന ജില്ലാ നേതൃ ക്യാമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്. ബിഡിജെസിന് അർഹമായ പരിഗണനകളോ അധികാരങ്ങളോ നൽകാത്ത സാഹചര്യത്തിൽ ബിജെപിയുമായും എൻഡിഎയുമായിട്ടുള്ള സഖ്യം അവസാനിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യം.
Read more

ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും. പാലക്കാട് മാത്രമല്ല, മറ്റ് വിവിധ സ്ഥലങ്ങളിലും പ്രശ്‌നങ്ങൾ ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിപക്ഷം മുരളീധര വിഭാഗക്കാരാണ്. സംസ്ഥാന അധ്യക്ഷനുമായി ബന്ധപ്പെട്ട വിഷയം ഉടനടി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ബി.ജെ.പി. ദേശീയ നേതൃത്വം ജില്ലാ അധ്യക്ഷന്മാരെ തിരഞ്ഞെടുത്തത്. കൂടുതലുള്ള വോട്ടുകൾ നേടുന്ന പലർക്കും സ്ഥാനം ലഭിക്കാത്തതിന്റെ വിശദീകരണം ഇതാണെന്ന് പറയുന്നു. ‘മിഷൻ കേരള’ എന്ന പരിപാടിയുടെ ഭാഗമായാണ് കരമന ജയൻ, പ്രകാശ് ബാബു, […]
Read more

പാലക്കാട് നഗരസഭ കോൺഗ്രസ് ഭരിക്കും…?

കേരളത്തിൽ ബിജെപി അധികാരത്തിലുള്ള നഗരസഭകളിൽ പ്രധാനപ്പെട്ടതാണ് പാലക്കാട്. കോൺഗ്രസ് ദീർഘകാലം ഭരണത്തിലിരുന്ന നഗരസഭ അട്ടിമറി വിജയത്തിലൂടെ ആയിരുന്നു ബിജെപി നേടിയെടുക്കുന്നത്. പിന്നീട് ബിജെപി തുടർച്ചയായി ഭരണം നിലനിർത്തുകയായിരുന്നു. ഇപ്പോഴിതാ ബിജെപിയുടെ ആഭ്യന്തര കലഹം നഗരസഭാ ഭരണം കോൺഗ്രസിന്റെ കൈകളിലേക്ക് നൽകുന്ന സ്ഥിതിയാണ്. പുതിയ ജില്ലാ പ്രസിഡന്റിനെ ചൊല്ലിയാണ് ഇപ്പോൾ ബിജെപിയില്‍ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബി ജെ പി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെയാണ് മുതിർന്ന നേതാക്കള്‍ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. […]
Read more

ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കണമെന്ന് വിഎച്ച്പി

ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്കിടയിലെ ജനനനിരക്ക് കുറയുന്നതില്‍ ആശങ്കയുമായി വിശ്വഹിന്ദു പരിഷത്ത്. ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ഹിന്ദു സമൂഹത്തിലെ ആദരണീയരായ സന്യാസിമാര്‍ ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ജനിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആസൂത്രിതമായി തുടര്‍ച്ചയായി പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും ബംഗ്ലാദേശ് പോലുള്ള ഒരു സാഹചര്യം സൃഷ്ടിക്കുമെന്ന് ചില ഘടകങ്ങള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ഹിന്ദുക്കള്‍ ഈ വിഷയത്തില്‍ ആഴത്തില്‍ ചിന്തിക്കണം. […]
Read more

ക്ഷേത്രത്തിന് സമീപത്ത് മാംസം കഴിച്ചു: മുസ്‌ലിം ലീ​ഗ് എംപിക്കെതിരെ ആരോപണവുമായി അണ്ണാമലൈ

ചെന്നൈ: ക്ഷേത്രത്തിന് സമീപത്ത് വച്ച് മുസ്ലിം ലീഗ് എംപി നവാസ് കനി മാംസാഹാരം ഭക്ഷിച്ചുവെന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ. മധുരയിലുളള തിരുപറംകുണ്ഡ്രം സുബ്രഹ്‌മണ്യം സ്വാമി ക്ഷേത്രത്തിന്റെ കുന്നില്‍ വച്ച് എംപി മാംസം കഴിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് അണ്ണാമലൈ പറഞ്ഞു. ക്ഷേത്രത്തിന്റെ സ്ഥാനത്ത് വച്ച് മാംസം കഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ലക്ഷ്യമിട്ടുളള നടപടിയാണ് എം പിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. അതേസമയം അണ്ണാമലൈയുടെ […]
Read more

യുവമോർച്ച എന്നൊന്ന് ഇപ്പൊ നിലവിലുണ്ടോ…?; ബിജെപിയെ ട്രോളി സന്ദീപ് വാര്യർ

പാലക്കാട്‌: എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ സമരരംഗത്ത് സജീവമാകാത്ത ബിജെപി നിലപാടിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്ത്. കോൺഗ്രസും യൂത്ത്കോൺഗ്രസും എല്ലാം സമരരംഗത്ത് സജീവമായി തുടരുമ്പോൾ ബിജെപിയുടെ യുവജന സംഘടന എവിടെയാണെന്ന ചോദ്യമാണ് സന്ദീപ് ഉയർത്തുന്നത്. വിഷയത്തിൽ സമരവുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഉള്ളിൽ തന്നെ കടുത്ത വിഭാഗീയത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് സന്ദീപിന്റെ വിമർശനം. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം യുവമോർച്ച എന്നൊന്ന് ഇപ്പൊ നിലവിലുണ്ടോ? പാലക്കാട്ടെ നിർദ്ദിഷ്ട മദ്യകമ്പനിക്കെതിരെ യൂത്ത് […]
Read more

കെജ്‌രിവാളിനെതിരെ 100കോടിയുടെ മാനനഷ്ടകേസ് നൽകും: ബിജെപി നേതാവ് പർവേഷ് വർമ്മ

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ബിജെപി നേതാവ് പർവേഷ് വർമ്മ. തന്റെ വാക്കുകൾ കെജ്‌രിവാൾ വളച്ചൊടിച്ചുവെന്നാണ് പർവേഷ് വർമ്മയുടെ ആരോപണം. കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാനും സർക്കാർ സംവിധാനങ്ങൾ ദുരുപയോ​ഗിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്പരാതി നൽകി.
Read more

ഒടുവിൽ രാജീവ് ചന്ദ്രശേഖർ സംസ്ഥാനത്തെ ബിജെപിയുടെ അമരത്തേക്ക്

മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ എത്തുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. താല്പര്യമില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരുന്ന രാജീവ് ഒടുവിൽ സമ്മതം മൂളി എന്നാണ് ലഭിക്കുന്ന വിവരം. മാർച്ചിനകം പുതിയ സംസ്ഥാന പ്രസിഡന്റ്‌ ചുമതലയേൽക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സംസ്ഥാന പാർട്ടിയിലെ ഗ്രൂപ്പ് പ്രവർത്തനവും, തനിക്ക് കേരളത്തിൽ തന്നെ എപ്പോഴും നിൽക്കേണ്ടി വരുന്ന പ്രശ്‌നവും അദ്ദേഹം കേന്ദ്രനേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല പുതിയ സംസ്ഥാന കമ്മിറ്റിക്കായിരിക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. അഞ്ച് വർഷം പൂർത്തിയാക്കിയവരെ സംസ്ഥാന അദ്ധ്യക്ഷ […]
Read more

2026ൽ കായംകുളത്തും കോഴിക്കോട് നോർത്തിലും ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒന്നര വർഷക്കാലം മാത്രം ബാക്കിനിൽക്കെ പാർട്ടികളും മുന്നണികളും എങ്ങനെയും പരമാവധി മണ്ഡലങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകളിൽ ആണ്. അധികാരം നിലനിർത്തേണ്ടത് ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ നിർണായകമാണ്. എങ്ങനെയും തിരികെ അധികാരത്തിൽ എത്തുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. കരുത്ത് തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപിയും കേരളത്തിൽ അപ്രസക്തമാകുന്ന സ്ഥിതിയാണ്. നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ഓരോ മുന്നണിയും പാർട്ടികളും നടത്തുന്നത്. സമീപകാലത്ത് തങ്ങളിൽ നിന്നും അകന്നവരെ തിരികെ കൊണ്ടുവരാനുള്ള പരിശ്രമങ്ങളും അതാത് പാർട്ടികൾ നടത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.