സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: chennai

ടിവികെയുടെ ‘കൊടിമോഷണമെന്ന ആരോപണം;നടന്‍ വിജയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു

ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി ഉപയോഗിക്കുന്നതു നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി പാര്‍ട്ടി അധ്യക്ഷന്‍ വിജയ്ക്ക് നോട്ടിസ് അയച്ചു. കൊടിയില്‍ ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍ ‘മോഷണ’മാണെന്ന് ആരോപണം ഉണ്ടായിരുന്നു. അരോപണം ഉന്നയിച്ച സ്വതന്ത്ര സംഘടനയായ തൊണ്ടൈ മണ്ഡല സാന്‍ട്രോര്‍ ധര്‍മ പരിപാലന സഭയാണു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഉല്‍പന്നങ്ങള്‍ക്കുള്ള റജിസ്റ്റേഡ് മുദ്ര രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയ്ക്ക് എങ്ങനെ ബാധകമാകുമെന്നു കേസ് പരിഗണിച്ച ജസ്റ്റിസ് സെന്തില്‍ രാമമൂര്‍ത്തി ചോദിച്ചു. […]
Read more

സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്‍റെ മരണം; പാ രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എസ് എം രാജു സിനിമാ ചിത്രീകരണത്തിനിടെ മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അഖിലേന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ). ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് എസ് എം രാജുവിന്‍റെ മരണം. സംഭവത്തില്‍ പാ രഞ്ജിത്തിനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എസ് എം രാജുവിന്‍റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ സെറ്റുകളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും സിനി വര്‍ക്കേഴ്സ് […]
Read more

തിരുവള്ളൂര്‍ ട്രെയിന്‍ തീപിടിത്തത്തില്‍ അട്ടിമറിയെന്ന് സംശയം

ചെന്നൈ: തിരുവള്ളൂരില്‍ ട്രെയിന്‍ അപകടമുണ്ടായതിന് പിന്നില്‍ അട്ടിമറി ശ്രമമെന്ന് സംശയം. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റര്‍ അകലെ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതാണ് സംശയങ്ങള്‍ക്ക് കാരണം. റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അപകടത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തമിഴ്‌നാട് തിരുവള്ളൂരില്‍ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച് അപകടമുണ്ടായത്. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് ബോഗികള്‍ കത്തി നശിച്ചു. തിരുവള്ളൂര്‍ റെയില്‍വെ […]
Read more

മലയാളി തടവുകാരൻ തമിഴ്നാട്ടിലെ ജയിലിൽ മരിച്ചു

രാമനാഥപുരം: മലയാളി തടവുകാരൻ തമിഴ്നാട്ടിലെ ജയിലിൽ മരിച്ചു. രാമനാഥപുരം ജില്ലാ ജയിലിൽ തടവിലായിരുന്ന തിരുവനന്തപുരം സ്വദേശി ബിജു ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാമനാഥപുരം സർക്കാർ ആശുപത്രിയിലെത്തിച്ചെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. 51കാരനായ ബിജുവിനെ മോഷണക്കേസിലാണ് അറസ്റ്റ് ചെയ്തത്. രാമനാഥപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശഷം പ്രതികരിക്കാമെന്നാണ് പൊലീസ് നിലപാട്. നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചെന്നും പൊലീസ് അറിയിച്ചു.
Read more

സ്കൂൾ വാനിൽ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്‌ കടലൂരിൽ സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പത്തോളം കുട്ടികൾക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതര൦. തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാർത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ലെവൽ ക്രോസിൽ ഗേറ്റ്‌ അടയ്ക്കാൻ […]
Read more

13കാരനെ കൊലപ്പെടുത്തിയ കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത്

തമിഴ്നാട്: തമിഴ്നാട് കൃഷ്ണഗിരിയിൽ 13കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാവണവാട്ടൈ ഗ്രാമത്തിലെ ശിവരാജിന്റെ മകൻ എട്ടം ക്ലാസ് വിദ്യാർഥിയായ രോഹിത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രോഹിത്തിന്‍റെ ബന്ധുവായ 17കാരിയും രണ്ട് യുവാക്കളും അറസ്റ്റിലായിരുന്നു. പെൺകുട്ടിയും പ്രതികളിൽ ഒരാളും തമ്മിലുള്ള പ്രണയബന്ധം രോഹിത് അറിഞ്ഞതാണ് കൊലപാതകത്തിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. മാവണവാട്ടൈ ഗ്രാമത്തിലെ ശിവരാജിന്‍റെ മകൻ എട്ടാം ക്ലാസ് വിദ്യാർഥിയായ രോഹിത്തിനെ കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് കളിക്കാനായി പുറത്ത് പോയ ശേഷം കാണാതാവുകയായിരുന്നു. […]
Read more

പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച് കൊന്നു

തമിഴ്നാട്: തമിഴ്നാട് ഈറോഡിൽ പ്ലസ് ടു വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച് കൊന്നു. ഈറോഡ് ടൗൺ സർക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്യയാണ് സഹപാഠികളുടെ മർദനത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുമായി സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ആദിത്യയും പ്രതികളും സംഭവ സമയത്ത് മദ്യപിച്ചിരുന്നതായും, ഇവർക്കിടയിൽ മുമ്പും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ആദിത്യയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
Read more

ശിവഗംഗ കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍

ചെന്നൈ: ശിവഗംഗ കസ്റ്റഡി മരണ അന്വേഷണം സിബിഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍. മദ്രാസ് ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൈമാറ്റം. അതിക്രൂര പീഡനമാണ് അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടതെന്ന് കോടതി വിമര്‍ശിച്ചു. സിബിഐയെ കൂടാതെ സിബിസിഐഡിയുടെ പ്രത്യേക സംഘവും കേസ് അന്വേഷിക്കും. മര്‍ദനത്തില്‍ മരിച്ച അജിതിന്റെ വീട്ടുകാരുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംസാരിച്ചിരുന്നു. പൊലീസ് താനുൾപ്പെടെ അഞ്ചുപേരെ കസ്റ്റഡിലിയെടുത്ത് ക്രൂരമായി മർദിച്ചെന്ന് അജിത്തിന്റെ സഹോദരൻ നവീൻ ആരോപിച്ചിരുന്നു. ‘ തമിഴ്‌നാട്ടിലെ ശിവഗംഗയിൽ […]
Read more

ക്ഷേത്രത്തിലെ മോഷണക്കേസില്‍ പൊലീസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോയ യുവാവ് മരിച്ചു

ചെന്നൈ: ക്ഷേത്രത്തിലെ മോഷണക്കേസില്‍ പൊലീസ് ചോദ്യംചെയ്യാന്‍ കൊണ്ടുപോയ യുവാവ് മരിച്ച നിലയിൽ. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം. മദപുരം കാളിയമ്മന്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ അജിത് കുമാര്‍ എന്ന 27-കാരനാണ് മരിച്ചത്. ക്ഷേത്രത്തിലെത്തിയ ഭക്തയുടെ പരാതിയിലാണ് പൊലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്. കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സ്ത്രീ അജിത് കുമാറിനോട് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നാലെ കാറിലുണ്ടായിരുന്ന പത്തുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന് ആരോപണം. ആദ്യം ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും കസ്റ്റഡിയിലെടുത്തു. താമസിയാതെ അജിത്ത് മരണപ്പെട്ടു എന്ന് പൊലീസ് കുടുംബത്തെ […]
Read more

നവവധു കാറിൽ മരിച്ച നിലയിൽ; ഭർത്താവും ഭർതൃവീട്ടുകാരും അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുകാരിയെ കാറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്ന് മരണത്തിന് തൊട്ടുമുൻപ് യുവതി അച്ഛന് ശബ്ദസന്ദേശം അയച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് 78 ദിവസം മാത്രം. ഭർത്താവിനെയും ഭർത്താവിന്‍റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. ഗാർമെന്‍റ്സ് കമ്പനി ഉടമയായ അണ്ണാദുരയുടെ മകൾ റിധന്യയാണ് മരിച്ചത്. ഈ വർഷം ഏപ്രിലിലാണ് റിധന്യയും കവിൻ കുമാറും വിവാഹിതരായത്. 100 പവന്‍റെ സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന വോൾവോ കാറും നൽകിയാണ് വിവാഹം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.