സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

കോൺഗ്രസിനെ നശിപ്പിക്കുന്ന ‘അധികാരത്തർക്കം’

പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാൻ കഴിയുമെങ്കിലും ഒട്ടും രാഷ്ട്രീയ പക്വതയില്ലാത്ത പെരുമാറ്റ രീതിയാണ് കോൺഗ്രസിൽ നിന്നും ഉണ്ടാകുന്നത്. പാർട്ടിയുടെ നിലനിൽപ്പിന് നിർണായകമായ ഒരു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പക്ഷേ അതിന്റെ യാതൊരു കോളും കാറ്റും കോൺഗ്രസിനില്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചേ​ക്കാ​മെ​ന്ന സാ​ധ്യ​ത ക​ണ്ട​പ്പോ​ൾ​ത​ന്നെ കോ​ൺ​ഗ്ര​സി​ലെ ത​മ്മി​ല​ടി രൂ​ക്ഷ​മാ​കുകയായിരുന്നു. ജ​നം അ​ധി​കാ​രം കൊ​ടു​ക്കു​ന്ന​തി​നു മു​ൻപു​ത​ന്നെ മു​ഖ്യ​മ​ന്ത്രി​പ്പ​ട്ട​ത്തി​നു​ള്ള യു​ദ്ധ​മാ​രം​ഭി​ച്ചു. വി.​ഡി. സ​തീ​ശ​നോ ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ എ​ന്ന​താ​ണ് ചോ​ദ്യം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അതുകൊണ്ടുതന്നെ സുധാകരൻ സേഫ് ആണ്. തമ്മിലടി ബാക്കിയുള്ളവർ […]
Read more

കങ്കണയുടെ പുതിയ സംരംഭത്തിന് ആശംസ നേര്‍ന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് മണാലിയില്‍ ആരംഭിച്ച കഫേയ്ക്ക് അഭിനന്ദനം അറിയിച്ച് പണികിട്ടിയിരിക്കുകയാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്. ‘ദി മൗണ്ടെയ്ന്‍ സ്റ്റോറി’ എന്ന പേരില്‍ കങ്കണ ആരംഭിച്ച കഫേയ്ക്കാണ് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടില്‍ നിന്ന് ആശംസ അറിയിച്ചിരിക്കുന്നത്. ‘നിങ്ങളുടെ പുതിയ ‘പ്യൂവര്‍ വെജിറ്റേറിയന്‍’ റസ്റ്റോറന്റിനെക്കുറിച്ച് അറിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാ വിനോദ സഞ്ചാരികള്‍ക്കും രുചികരമായ ഹിമാചലി സസ്യാഹാരങ്ങള്‍ നിങ്ങള്‍ വിളമ്പുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നു’, എന്നാണ് കോണ്‍ഗ്രസ് കേരള ഘടകം […]
Read more

2026ൽ എറണാകുളം യുഡിഎഫ് തൂത്തുവാരും

അടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കേവലം മാസങ്ങളുടെത് മാത്രമാണ്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിവേഗത്തിൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പായിരിക്കും സംജാതമാവുക. മുന്നണികളും പാർട്ടികളും ഇപ്പോഴേ പ്രവർത്തനങ്ങളുമായി സജീവമായി കഴിഞ്ഞിരിക്കുന്നു. പൊതുവേ എല്ലാ കാലത്തും യുഡിഎഫിന് ഒപ്പം നിൽക്കാനുള്ള ജില്ലയാണ് എറണാകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം പ്രതീക്ഷിച്ചിരുന്ന യുഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു ലഭിച്ചത്. അതിന് തൊട്ടുമുൻപ് ലഭിച്ചിരുന്ന മണ്ഡലങ്ങൾ പോലും കൈവിട്ടുപോയി. ഇടതിനാകട്ടെ തുടർഭരണം ലഭിക്കുകയും ചെയ്തു. അപ്പോഴും എറണാകുളം ജില്ല യുഡിഎഫിന് ആശ്വാസം നല്‍കിയ […]
Read more

വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയില്ല: വയനാട്ടിൽ യുഡിഎഫ് ഹർത്താൽ

കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു. അതേസമയം, ബസുടമകളും വ്യാപാരികളും ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെങ്കിലും ബസ് നിര്‍ത്തിവെച്ചു കൊണ്ടുള്ള ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് […]
Read more

വരുൺഗാന്ധി കോൺഗ്രസിലേക്ക്…?

ഇന്ത്യൻ രാഷ്ട്രീയത്തിലെ സുപരിചിതനായ നേതാവാണ് വരുൺ ഗാന്ധി. സഞ്ജയ് ഗാന്ധിയുടെ പുത്രൻ 2013 ൽ 33–ാം വയസ്സിൽ ബിജെപി ജനറൽ സെക്രട്ടറിയായത് ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന സവിശേഷതയോടെയായിരുന്നു. 2004 ലാണ് മേനക ഗാന്ധിയും വരുണും ബിജെപിയിൽ ചേർന്നത്. 2004 മുതൽ അമ്മയ്ക്കും 2009 മുതൽ മകനും ബിജെപി ടിക്കറ്റ് നൽകി, രണ്ട് പേരും തുടർച്ചയായി ജയിച്ചു. മേനക ആദ്യ മോദി സർക്കാരിൽ മന്ത്രിയുമായി. ഇരുവരെയും ബിജെപിയും സംഘപരിവാറും ചേർത്തു നിർത്തിയതിന് ഒറ്റക്കാരണമേ ഉണ്ടായിരുന്നു. […]
Read more

പ്രവാസലോകത്ത് പെട്ടുപോയ സുരേഷ് ബാബുവിനെ നാട്ടിലെത്തിച്ച് ഷാഫി പറമ്പിൽ; ആനന്ദകണ്ണീരോടെ ഭാര്യ ബീന

കോഴിക്കോട്: വടകര നടക്കുതാഴ മാരൂർ പീടിക സ്വദേശിനി ഇപ്പോൾ ഏറെ സന്തോഷവതിയാണ്. ആ സന്തോഷത്തിന് പിന്നിലുള്ള കാരണം രണ്ടു വർഷത്തിലേറെയായി കാണാതായ തന്റെ ഭർത്താവിനെ കണ്ടുകിട്ടി എന്നതിലാണ്. ബീനയുടെ ഭർത്താവ് സുരേഷ് ബാബു ദീർഘകാലമായി ഖത്തറിൽ ജോലി ചെയ്തു വരികയായിരുന്നു. 2017 സെപ്റ്റംബറിൽ ആയിരുന്നു സുരേഷ് ബാബു അവസാനമായി നാട്ടിലേക്ക് എത്തിയത്. പിന്നീട് 2022 മാർച്ച് മാസം വരെ നിരന്തരം ഫോണിൽ വീടുമായി ബന്ധപ്പെടാറുണ്ടായിരുന്നു. പിന്നീടാണ് പൊടുന്നനെ ഭർത്താവുമായുള്ള ആശയവിനിമയം പൂർണമായും നഷ്ടപ്പെടുന്നത്. ഖത്തറിൽ സുരേഷ് പോകുവാൻ […]
Read more

പഞ്ചാബിൽ പക വീട്ടാനൊരുങ്ങി കോൺഗ്രസ്

ദീർഘകാലത്തോളം കോൺഗ്രസ് പാർട്ടി അധികാരത്തിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസിനെ പിന്നിലാക്കി ആംആദ്മി പാർട്ടി ഡൽഹിക്ക് പിന്നാലെ പഞ്ചാബിന്റെ ഭരണം പിടിക്കുന്നത്. ഡൽഹിയിലെ സൗജന്യ പദ്ധതികളും വികസനവും ഉയർത്തിക്കാട്ടിയായിരുന്നു പഞ്ചാബിലെ ആം ആദ്മിയുടെ പോരാട്ടം. കോൺഗ്രസിനുള്ളിലെ വിഭാഗീയത ആം ആദ്മിക്ക് കോൺഗ്രസിന് ഇട്ടൊരു ആപ്പ് വെക്കുവാൻ ഇടയാക്കുകയും ചെയ്തു. ഡൽഹിക്ക് പിന്നാലെ പഞ്ചാബിൽ കൂടി അധികാരം നേടിയതോടെ ആം ആദ്മി ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുകയും ചെയ്തു. അഴിമതി വിരുദ്ധതയായിരുന്നു കെജ്രിവാളിന്റെയും ആം […]
Read more

ഗണേശൻ യുഡിഎഫിലെത്തിയാൽ പത്തനാപുരത്ത് ഭീമൻ രഘു എൽഡിഎഫ് സ്ഥാനാർഥി…?

കാലാകാലങ്ങളായി മുന്നണി ഏതാണെങ്കിലും പത്തനാപുരത്തെ എംഎൽഎ ഗണേഷ് കുമാർ തന്നെയാകറുണ്ട്. മണ്ഡലത്തിൽ ഉടനീളം അത്രത്തോളം ബന്ധങ്ങൾ ഗണേഷ് കുമാറിന് ഉണ്ട്. പത്തനാപുരം തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴൊക്കെ പാർട്ടിയും മുന്നണിയും നോക്കാതെ ഗണേഷ് കുമാർ എന്ന വ്യക്തിയെ നോക്കി മാത്രം വോട്ട് ചെയ്യുന്നവരാണ് പത്തനാപുരത്തെ ജനങ്ങൾ. പിതാവ് ആർ ബാലകൃഷ്ണപിള്ളയെ പോലെ അത്രത്തോളം സ്വീകാര്യത ഗണേശനും ആർജ്ജിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പൊതുവേ കേരളത്തിൽ ഇനി തുടർഭരണത്തിന് സാധ്യതയില്ലെന്ന് എല്ലാവരും വിലയിരുത്തുമ്പോൾ വീണ്ടും മന്ത്രിയായി തുടരുന്നതിന് യുഡിഎഫ് പാളയത്തിലേക്ക് പോകുന്നതിനുള്ള ആലോചനകൾ ഗണേഷ് […]
Read more

ദേശീയതലത്തിൽ കോൺഗ്രസിന്റെ മുഖമാകുവാൻ ഐഷ സുല്‍ത്താന

സംവിധായികയും നടിയുമായ ഐഷ സുൽത്താന ഉടൻ കോൺഗ്രസിൽ ചേരുമെന്ന് സൂചന. ഏറെ നാളുകളായി ഐഷയുടെ പല പ്രതികരണങ്ങളും കോൺഗ്രസിന് അനുകൂലമായിട്ടായിരുന്നു. മറ്റെല്ലാവരും കോൺഗ്രസിനെ തള്ളിപ്പറയുന്ന ഘട്ടങ്ങളിൽ പോലും ഐഷ കോൺഗ്രസിന് ഒപ്പം തന്നെ ഉറച്ച് നിലകൊണ്ടിരുന്നു. തനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും സംഘപരിവാർ ഉയർത്തിക്കാട്ടുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പൊരുതുവാനുള്ള ഇടമായി ഐഷ കോൺഗ്രസിനെ കാണുകയാണ്. ഏറ്റവും ഒടുവിലായി ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇന്ത്യ മുന്നണിയിലെ പോലും മറ്റു പാർട്ടികൾ കോൺഗ്രസിനെ വിമർശിച്ചിരുന്നു. അപ്പോഴും ആം […]
Read more

തനിക്കെതിരായ ആരോപണം തെറ്റ്: തന്നെ തേജോവധം ചെയ്യരുത്; മാത്യു കുഴൽനാടൻ

പകുതി വില തട്ടിപ്പ് കേസിലെ തനിക്കെതിരായ ആരോപണം തെറ്റെന്ന് മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. തന്നെ തേജോവധം ചെയ്യരുതെന്നും അനന്തു കൃഷ്‌ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. തൻ്റെ അകൗണ്ട് പരിശോധിക്കാമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി . മാത്യു കുഴൽനാടൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് അനന്തു കൃഷ്ണൻ പണം നൽകിയെന്നായിരുന്നു എന്നാണ് പുറത്ത് വന്ന വാർത്ത. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസ്, ഇടുക്കി എം പി ഡീൻ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.