സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

എംവി ഗോവിന്ദൻ, ബിനോയ് വിശ്വം, കടകംപളളി, മുഹമ്മദ് ഷിയാസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകേണ്ടത് നേതാക്കളുടെ വലിയ നിര

വിവിധയിടങ്ങളിലെ പൊതുവഴി തടസപ്പെടുത്തി സമരവും സമ്മേളനവും നടത്തിയ കേസിൽ ഹൈക്കോടതിയെടുത്ത കോടതിയലക്ഷ്യ നടപടി ഇന്ന് വീണ്ടും പരിഗണിക്കും.കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുൻ മന്ത്രി എം വിജയകുമാർ, എംഎൽഎമാരായ വി ജോയ്, കടകംപളളി സുരേന്ദ്രൻ, വികെ പ്രശാന്ത്, മുൻ എംപി എ സമ്പത്ത് എന്നിവരോടും മുൻ എംപി ബിനോയ് വിശ്വം, മുൻ എംഎൽഎ പന്ന്യൻ രവീന്ദ്രൻ, കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, ടിജെ വിനോദ്, ഡൊമിനിക് പ്രസൻറേഷൻ, പൊലീസ് ഉദ്യോഗസ്ഥരായ ജി സ്പർജൻകുമാർ, പുട്ട […]
Read more

അതിഷി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചു; ഡല്‍ഹിയില്‍ ബിജെപിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഉടനില്ല

ന്യൂഡൽഹി: 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഭരണം പിടിച്ച ബിജെപിയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ഉടൻ ഉണ്ടാവുകയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച യുഎസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കടക്കാമെന്നാണ് ബിജെപിയുടെ തീരുമാനം. മഹാരാഷ്ട്രയിലേത് പോലെ എന്‍ഡിഎ സഖ്യകക്ഷികളുടെ നേതാക്കളേയും മുഖ്യമന്ത്രിമാരേയുമെല്ലാം ക്ഷണിച്ച് വന്‍ ആഘോഷമാക്കി 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി പിടിച്ചടക്കിയത് ആഘോഷമാക്കാനാണ് ബിജെപി നീക്കം. ഡല്‍ഹി ഫലം ഇന്നലെ പുറത്ത് വന്നതിന് പിന്നാലെ ഇന്ന് അതിഷി മുഖ്യമന്ത്രി […]
Read more

എല്ലാവരെയും വെട്ടി കോൺഗ്രസിൽ ‘മുഖ്യമന്ത്രിയാകാൻ വി എം സുധീരൻ’

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരുമ്പോൾ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അടിയാകട്ടെ കൂടി വരികയാണ്. സർക്കാരിനെതിരായ ജനവികാരം സജീവമായി നിലനിർത്തേണ്ട സമയത്താണ് കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള പോര് കനക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചുകൊണ്ട് ഒറ്റയ്ക്കൊറ്റയ്ക്ക് നേതാക്കൾ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കുകയാണ്. പാർട്ടിയുടെ തീരുമാനം കിഴക്കോട്ട് ആണെങ്കിൽ നേതാക്കൾ വടക്കോട്ടും തെക്കോട്ടും പടിഞ്ഞാറോട്ടും നടക്കുന്ന സ്ഥിതിയാണ് കോൺഗ്രസിൽ ഇപ്പോൾ. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പാർട്ടിക്കുള്ളിൽ മാത്രം നൽകേണ്ട മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ച തെരഞ്ഞെടുപ്പിന് മുൻപിൽ ഒരു വർഷം […]
Read more

ജനങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിനാല്‍ മനംമടുത്തിരിക്കുകയാണ് : വി ഡി സതീശൻ

വരുന്ന തിരഞ്ഞെടുപ്പില്‍ 80% തദ്ദേശ സ്ഥാപനങ്ങളിലും വിജയിക്കാന്‍ കോൺഗ്രസ് പാർട്ടി തയാറെന്ന് തിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ ‘നവജാഗരണ്‍’ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രവര്‍ത്തകര്‍ തങ്ങളുടെ സംഘടന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുകയാണെങ്കില്‍ ജില്ലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയും എന്നും, ജനങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിനാല്‍ മനംമടുത്തിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. യോഗത്തിൽ ഡിസിസി അദ്ധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അധ്യക്ഷനായി.എംപിമാരായ ബെന്നി ബെഹ്‌നാന്‍, ഹൈബി ഈഡന്‍, എംഎല്‍എമാരായ കെ ബാബു, […]
Read more

ഡൽഹി ബിജെപിയിൽ സജീവ ചർച്ച; ആരാകും അടുത്ത മുഖ്യമന്ത്രി?

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിൽ സജീവ ചർച്ചകൾ. ആരാകും അടുത്ത ഡൽഹി മുഖ്യമന്ത്രി? ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ഇന്നും ചർച്ച നടത്തും. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വെർമ, ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവായ ശിഖാ റായ് എന്നീ പേരുകളും ചർച്ചയിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ നേതാക്കൾ ഇക്കാര്യത്തിൽ പ്രതികരിച്ചത് ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്താണോ അത് അന്തിമ തീരുമാനം എന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ […]
Read more

കോൺഗ്രസിനുള്ളിൽ ആർഎസ്എസുകാരോ…?

പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ ആര്‍.എസ്.എസുമായി നടക്കുന്നവരെ പാര്‍ട്ടിയില്‍ വേണ്ടെന്ന് തുറന്നടിച്ചത് മുൻ മുഖ്യമന്ത്രിയും കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ തലതൊട്ടപ്പനുമായ സാക്ഷാൽ എ കെ ആന്റണി ആയിരുന്നു. അത് പാർട്ടിക്കുള്ളിൽ ഉണ്ടാക്കിയ ചർച്ചകൾ ചെറുതൊന്നുമായിരുന്നില്ല. കോണ്‍ഗ്രസിനടിയിലെ മണ്ണ് ചോര്‍ന്ന് അണികള്‍ ബി.ജെ.പിയിലേക്ക് പോവുകയാണെന്നുകൂടി ആന്‍റണി അന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിനും അതിലെ മുഖ്യ ഘടകമായ കോണ്‍ഗ്രസിനും നേരിട്ട വന്‍ തിരിച്ചടിക്ക് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മൂന്നാം ശക്തിയായി ഉയര്‍ന്നുവന്നതാണെന്ന വസ്തുത […]
Read more

എഎപി – കോൺഗ്രസ് സഖ്യം ആയിരുന്നെങ്കിൽ ബിജെപി ജയിക്കില്ലായിരുന്നു; ഇന്ത്യ സഖ്യത്തിൽ അഭിപ്രായ ഭിന്നത

ന്യൂഡൽഹി: ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ വിജയത്തിൽ ഇന്ത്യ സഖ്യത്തിൽ തർക്കം രൂക്ഷമാകുന്നു. ആം ആദ്മി പാർട്ടിക്ക് കോൺഗ്രസ് പിന്തുണ നൽകാതിരുന്നതാണ് ഇന്ത്യ മുന്നണിയിലെ അംഗങ്ങൾക്കിടയിൽ തർക്കം ഉണ്ടാകാൻ കാരണം. ബിജെപിയുടെ വിജയത്തിന് പിന്നാലെ ‘ഇനിയും യുദ്ധം തുടരൂ’ എന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. കോൺഗ്രസിനെയും എഎപിയെയും ലക്ഷ്യമിട്ടാണ് ഈ പോസ്റ്റ് എന്നത് വ്യക്തമാണ്. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച കോൺഗ്രസ് ആണ് ഡൽഹിയിലെ പരാജയത്തിന് […]
Read more

അഡ്വ.ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി പ്രസിഡന്റ്‌

തൃശൂര്‍: തൃശൂര്‍ കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി അധ്യക്ഷനെ പ്രഖ്യാപിച്ചു. അഡ്വ.ജോസഫ് ടാജറ്റ് അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി എഐസിസി വാര്‍ത്താക്കുറിപ്പിറക്കി. നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ് ടാജറ്റ്. വിഭാഗീയ പ്രവർത്തനങ്ങളെ തുടര്‍ന്ന് എട്ട് മാസമായി തൃശൂര്‍ ഡിസിസിക്ക് അധ്യക്ഷനില്ലായിരുന്നു. വി.കെ ശ്രീകണ്ഠന്‍ എംപിക്കായിരുന്നു താത്കാലിക ചുമതല. ‌
Read more

ഹരിയാനക്കും മഹാരാഷ്ട്രക്കും പിറകെ ദില്ലിയും താമര ചൂടുമ്പോൾ

പൊതു തെരഞ്ഞെടുപ്പിന് ശേഷം ഹരിയാനക്കും മഹാരാഷ്ട്രക്കും പിറകെ ദില്ലിയും ബിജെപി കൈപ്പിടിയിലൊതുക്കി. ഇന്ത്യയിൽ ഇപ്പോൾ ഗൃഹപാഠം ചെയ്യുകയും പാഠങ്ങൾ പഠിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടിയേ ഉള്ളൂ. അത് ആർ എസ് എസ് നയിക്കുന്ന ബിജെപിയാണ്. ഏത് തന്ത്രവും അതിന് പയറ്റാൻ അവർ തയ്യാറാണ്. ആപ്പിന്റെ ജനപ്രിയ രാഷ്ട്രീയവും അപ്രസക്തമാക്കാൻ അവർക്ക് കഴിഞ്ഞു. ബിജെപി ഇതര കക്ഷികൾ തൊട്ടുമുമ്പുളള ഗോദയിലെ മൽപ്പിടുത്തത്തെക്കുറിച്ച് മാത്രം ആലോചിക്കുമ്പോൾ അടുത്ത പത്തോ അമ്പതോ വർഷമാണ് സംഘപരിവാറിന്റെ അജണ്ട.ലക്ഷണമൊത്ത മധ്യവർഗ്ഗ പാർട്ടിയായിരുന്നു കെജ് […]
Read more

ഡല്‍ഹിയിലെ AAP തോല്‍വി എന്തുകൊണ്ട് സംഭവിച്ചു?; ആപ്പിനെ തകര്‍ത്തത് കോണ്‍ഗ്രസ്

രാജ്യത്ത് നവതരംഗമായി മാറുമെന്ന് പ്രതീക്ഷിച്ച ആം ആദ്മി പാര്‍ട്ടി സ്വന്തം തട്ടകത്തില്‍ തകര്‍ന്നടിയാന്‍ കാരണമെന്താണ്. അരവിന്ദ് കെജരിവാള്‍ എന്ന ഒറ്റയാള്‍ പോരാളിക്ക് എങ്ങിനെയാണ് അടിതെറ്റിയത്. അസംബ്ലി തെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ആംആദ്മി പാര്‍ട്ടിയുടെ മുഖ്യശത്രുവായിമാറിയത്. എട്ട് മാസങ്ങള്‍ക്ക് മുന്‍പ് ഒറ്റ മുന്നണിയായി ബി ജെ പിക്കെതിരെ പോരാട്ടം നടത്തിയ ആംആദ്മിയും കോണ്‍ഗ്രസും എങ്ങിനെയാണ് പരസ്പരം പോരാടുന്ന അവസ്ഥയിലേക്ക് എത്തിയത്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വം ബി ജെ പി അധികാരത്തില്‍ എത്തിയാലും ആം ആദ്മി പാര്‍ട്ടി ഭരണത്തിലെത്തരുതെന്ന നിലപാടിലായിരുന്നു. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.