സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

‘പെരിയ വേദനയിൽ’ വിധി; രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പാഠമാകുമോ..?

കൊച്ചി: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച പെരിയ കൊലപാതകത്തിന്റെ വിധി നാളെ. കോൺഗ്രസിന്റെ ആശയ ആദർശങ്ങളിൽ വിശ്വസിച്ചതിന്റെ പേരിലാണ് ഇരുവർക്കും നന്നേ ചെറുപ്പത്തിലെ ജീവൻ നഷ്ടമായത്. കൃപേഷ് കൊല്ലപ്പെടുമ്പോൾ 19 വയസ്സും ശരത് ലാലിന് 23 വയസും ആയിരുന്നു. രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷയും നാടിന്റെ ആകെ പ്രത്യാശയുമായ രണ്ടു ചെറുപ്പക്കാരെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ചിലർ അരുംകൊല ചെയ്തത്. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു അതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കൃപേഷിന്റെ അമ്മ ബാലാമണിയും […]
Read more

അഭിമാന നേട്ടങ്ങളുടെ തിളക്കത്തോടെ ‘മൻമോഹൻ സിംഗിന്റെ അന്ത്യയാത്ര’

ഇന്ത്യൻ മഹാരാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സമാനതകളില്ലാത്ത പരീക്ഷണങ്ങളിലേക്ക് നയിച്ച ദീർഘവീക്ഷണം ഉള്ള നേതാവായിരുന്നു അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. സാമ്പത്തിക വിദഗ്ധൻ കൂടിയായ അദ്ദേഹത്തിന്റെ വൈജ്ഞാനിക ബുദ്ധിയിൽ രാഷ്ട്രം നേടിയെടുത്ത നേട്ടങ്ങൾ അനവധിയാണ്. 1932ലാണ് മന്‍മോഹന്‍ സിങ്ങിന്റെ ജനനം. ഇന്ന് പാകിസ്താനിന്റെ ഭാഗമായിടത്താണ് സിങ് ജനിച്ചുവീഴുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും 1952ല്‍ ആര്‍ട്‌സില്‍ ബിരുദവും 1954ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി. ശേഷം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് 1957ല്‍ […]
Read more

തിരുവനന്തപുരത്ത് ഏറ്റുമുട്ടുക പാലോട് രവിയും എ എ റഹീമും വി വി രാജേഷും

നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷക്കാലം മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥി ചർച്ചകൾ മുന്നണികളിലും പാർട്ടികളിലും തുടങ്ങിയതായി സൂചന. തലസ്ഥാന നഗരിയായ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുമാ യി ബന്ധപ്പെട്ട ചില സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിൽ ആന്റണി രാജുവാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കാലങ്ങളായി സിപിഎം മത്സരിച്ചിരുന്ന മണ്ഡലം കഴിഞ്ഞതവണ ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോൺഗ്രസിന് നൽകുകയായിരുന്നു. തുടർച്ചയായി കോൺഗ്രസ് വിജയിച്ചിരുന്ന മണ്ഡലത്തിൽ ആന്റണി രാജു ആധികാരിക വിജയം നേടുകയായിരുന്നു. മുൻപ് ആരോഗ്യ മന്ത്രി കൂടിയായിരുന്ന വിഎസ് ശിവകുമാറിനെ പരാജയപ്പെടുത്തിയായിരുന്നു […]
Read more

സംഭാവനകളിൽ മുൻപിൽ ബിജെപി; ലഭിച്ചത് 2,244 കോടി, കോൺ​ഗ്രസിന് 288.9 കോടി

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടിയായി ബിജെപി. 2,244 കോടി രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത്. 2022-23 സാമ്പത്തിക വർഷത്തെ സംഭാവനയുടെ മൂന്നിരട്ടി വരും ഇത്. അതേസമയം, കോൺഗ്രസിന് 288.9 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. മുൻ വർഷം ഇത് 79.9 കോടി രൂപയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സെെറ്റിലാണ് സംഭാവനകളെ കുറിച്ചുള്ള വിശദവിവരമുള്ളത്. പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് 723.6 കോടി രൂപയുടെ സംഭാവന ബിജെപിക്കും […]
Read more

‘സംഭവ ബഹുലം’: രാഷ്ട്രീയ വിവാദങ്ങൾ കത്തിക്കയറിയ 2024

ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് 2024 കടന്നു പോകുന്നത്. നിലവിലുണ്ടായിരുന്ന സഖ്യ രാഷ്ട്രീയ സമവാക്യങ്ങളെ അപ്പാടെ മാറ്റിമറിച്ച രണ്ട് സുപ്രധാന തെരഞ്ഞെടുപ്പുകളിലൂടെയായിരുന്നു സംസ്ഥാനം 2024ൽ കടന്ന് പോയത്. കേന്ദ്രം ഭരിക്കുന്ന ബിജെപി ആദ്യമായി കേരളത്തിൽ അക്കൗണ്ട് തുറന്നത് ഈ വർഷമായിരുന്നു. സുരേഷ് ഗോപി കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി ലോക്‌സഭാ എംപി ആയി. ഇതോടെ ജോർജ് കുര്യനും സുരേഷ് ഗോപിക്കും ഉൾപ്പെടെ രണ്ട് കേന്ദ്രമന്ത്രി സ്ഥാനമാണ് ഇത്തവണ കേരളത്തിന് ലഭിച്ചത്. 18 സീറ്റുകളുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ […]
Read more

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കോൺഗ്രസ്

ന്യൂഡൽഹി : 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി വരുത്തിയതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയതായി മുതിർന്ന കോൺഗ്രസ് നേതാവും നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയറാം രമേഷ് പറഞ്ഞു. പൊതുജനങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ സുപ്രധാന നിയമം ഭേദഗതി ചെയ്തതായും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത നശിപ്പിക്കുകയാണെന്നും സുപ്രീംകോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. ഇലക്‌ട്രോണിക് തെരഞ്ഞെടുപ്പ് രേഖകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ഇലക്‌ട്രോണിക് രേഖകളിലേക്കുള്ള പൊതു പ്രവേശനം പരിമിതപ്പെടുത്തുന്നതിനായി […]
Read more

സംഘപരിവാറിന്റെയോ വിഎച്ച്പിയുടെയോ പ്രവർത്തകർ പാലക്കാട് കരോൾ തടഞ്ഞിട്ടില്ല

കോഴിക്കോട്: വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കരോൾ തടയാന്‍ ഉണ്ടായിട്ടില്ലെന്ന് കെ സുരേന്ദ്രന്‍. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും ഗൂഡാലോചന സംശയിക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. അടുത്തിടെ ബിജെപി വിട്ടുപോയവര്‍ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ബിജെപിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നില്‍ ഉണ്ടെങ്കില്‍ പോലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Read more

പെരിയ ഇരട്ടക്കൊലപാതകം ; വിധി ഡിസംബര്‍ 28ന്

മുൻ എം.എൽഎ കെ വി കുഞ്ഞിരാമൻ അടക്കം സിപിഎം നേതാക്കൾ ഉൾപ്പെട്ട പെരിയ ഇരട്ടക്കൊലപാതകക്കേസിൽ കൊച്ചി സിബിഐ കോടതി ഈ മാസം 28 ന് വിധി പറയും .സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി വിധി പറയുന്നത്. കേസിൽ 24 പ്രതികളാണുള്ളത് . 2019 ഫെബ്രുവരി 17നാണ് കാസർകോ‍ഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. 14 പേരെയാണ് ആദ്യം കേസന്വേഷിച്ച […]
Read more

അല്ലു അർജുന്റെ വീട് ആക്രമണത്തിൽ പ്രതികൾക്ക് ജാമ്യം; കോൺഗ്രസ് ബന്ധം?

ഹൈദരാബാദ്: തെലങ്കാനയിലെ ജൂബിലി ഹിൽസിലുള്ള തെലുങ്ക് നടൻ അല്ലു അർജുന്റെ വസതിയിൽ ആക്രമണം നടത്തിയ കേസിൽ പ്രതികളായ ആറ് പേർക്ക് ജാമ്യം അനുവദിച്ച് സിറ്റി കോടതി. കഴിഞ്ഞ ദിവസമാണ് പ്രതിഷേധവുമായി എത്തിയ സംഘം താരത്തിന്റെ വീട് ആക്രമിച്ചതും സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് വസ്തുവകകൾ നശിപ്പിച്ചതും. അതേസമയം അല്ലു അർജുന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപലപിച്ചു. എന്നാൽ നടന്റെ വീട് ആക്രമിക്കാൻ നേതൃത്വം നൽകിയ പ്രതികളിൽ ഒരാൾ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കൊപ്പം നിൽക്കുന്ന […]
Read more

കോതമംഗലത്ത് ‘കൈപ്പത്തി’ ആണെങ്കിൽ കരകയറും

കൊച്ചി: എറണാകുളം പൊതുവേ യുഡിഎഫിന് മേൽക്കൈ ഉള്ള ജില്ലയാണ്. ചില മണ്ഡലങ്ങളിൽ മാത്രമാണ് ഇടതുപക്ഷത്തിന് സ്വാധീനമുള്ളത്. അതിലൊരു മണ്ഡലമാണ് കോതമംഗലം. കഴിഞ്ഞ രണ്ട് തവണയായി ഇടത് എംഎൽഎമാരാണ് കോതമംഗലത്ത് നിന്നും വിജയിച്ചു കയറുന്നത്. അതേസമയം കോതമംഗലത്ത് കോൺഗ്രസിന് കൃത്യമായ സംഘടനാ സംവിധാനവും അത്രമേൽ നേതാക്കളും പ്രവർത്തകരുമുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ പരാജയമാണ് യുഡിഎഫ് നേരിടുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് യുഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ആണ് എന്നതാണ്. മണ്ഡലത്തിൽ തീരെ സ്വാധീനമില്ലാത്ത പാർട്ടിയാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.