Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cricket

ചെന്നൈക്ക് ആശ്വാസം; രക്ഷകനാവാന്‍ ധോണി വരുന്നു

ചെന്നൈ: ഐപിഎല്ലിൽ തുടർ തോല്‍വികള്‍ക്കിടയിൽ ചെന്നൈയ്ക്ക് ആശ്വാസമായി ധോണി ടീമിലേക്ക് തിരിച്ചെത്തുന്നു. പരിക്ക് മൂലം ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാതിരുന്ന എം.എസ്. ധോണിയും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട താരം ഡെവാൾഡ് ബ്രെവിസും പൂർണ്ണ കായികക്ഷമതയിലേക്ക് തിരിച്ചെത്തുകയാണെന്ന് റിപ്പോർട്ടുകൾ. തുടയിലെ പേശികൾക്കേറ്റ പരിക്ക് കാരണമാണ് ധോണിക്ക് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമായത്. വരും ദിവസങ്ങളിൽ ധോണി നിർണായകമായ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകും. ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ഇരുവരും കളിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ ധോണി നെറ്റ്‌സിൽ […]
Read more

ഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇടം നേടി സഞ്ജു സാംസൺ

ദുബായ്: ഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ താരങ്ങൾ.ഐപിഎൽ നിരാശക്കിടെയാണ് സഞ്ജു സാംസണെ തേടി സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. ലോകകപ്പിന്‍റെ തുടക്കത്തിൽ പുറത്തിരിക്കേണ്ടി വന്നെങ്കിലും സൂപ്പർ 8 ഘട്ടം മുതൽ ടീമിലെത്തിയ സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 97 റൺസുമായി പുറത്താകാതെ […]
Read more

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈ സൂപ്പർ കിംഗ്‌സ് പോരാട്ടം

ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. രണ്ട് കളിയിലും അടിതെറ്റിയ ആഘാതത്തിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ജയം ലക്ഷ്യം ഇട്ടാകും ഇറങ്ങുക. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യൻമാർ ഇത്തവണയും അതേ ആവേശത്തിലാണ്. നേര്‍ക്കുനേര്‍ കണക്കില്‍ മുന്നില്‍ ചെന്നൈ തന്നെയാണ്. ഏറ്റുമുട്ടിയ മുപ്പത്തിയഞ്ച് കളിയില്‍ 21ലും സി എസ് കെ ജയിച്ചു. ആര്‍സിബിയുടെ ജയം 13 മത്സരങ്ങളില്‍ മാത്രമാണ്. രാജസ്ഥാന്‍ […]
Read more

അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ സൂര്യ, ഡൽഹിക്ക് ലക്ഷ്യം 163 റൺസ്

ന്യൂഡൽഹി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 163 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഡൽഹി ബൗളർമാർ ഞെട്ടിച്ചു. 18 റൺസിനിടെ തന്നെ രണ്ട് വിക്കറ്റുകൾ മുംബൈക്ക് നഷ്ടമായി. മുംബൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു.ഓപ്പണർ റയാൻ റിക്കെൽട്ടണും തിലക് വർമയുമാണ് പുറത്തായത്. റിക്കെൽട്ടൺ ഒൻപത് റൺസെടുത്തപ്പോൾ തിലക് വർമ ഡക്കായി മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച രോഹിത് ശർമയും നായകൻ സൂര്യകുമാർ യാദവും ടീമിനെ […]
Read more

ബിസിസിഐയുമായി സഹകരിക്കും; ഇന്ത്യൻ ടീം ബംഗ്ലാദേശിൽ കളിച്ചേക്കും

ധാക്ക: ടി20 ലോകകപ്പ് ബഹിഷ്‌കരണ വിവാദങ്ങൾക്ക് പിന്നാലെ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ ബംഗ്ലാദേശ് നീക്കം. ബിസിസിഐയുമായി സഹകരിച്ച് ഇന്ത്യൻ പുരുഷ, വനിതാ ടീമുകളുമായി പരമ്പരകൾ നടത്താനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. മറ്റ് ക്രിക്കറ്റ് ബോർഡുകളുമായി സ്ഥിരമായി ആശയവിനിമയം തുടരുകയും ചെയ്യുമെന്ന് ബിസിബി ഡയറക്ടർ നസ്മുൾ അബെദിൻ ഫഹിം അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായി തർക്കത്തിലേർപ്പെടാൻ താത്പര്യമില്ലെന്ന് ബംഗ്ലാദേശ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് പ്രശ്നപരിഹാര ശ്രമങ്ങൾ […]
Read more

എനിക്ക് പോലും അത്ര വേഗതയില്ല, അവിശ്വസനീയം; വൈഭവിനെ പ്രശംസിച്ച് യുവ്‌രാജ്

ന്യൂഡൽഹി: ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവ്‌രാജ് സിങ്. ഐപിഎല്ലിൽ മിന്നും ഫോമിലാണ് വൈഭവ്. ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനമാണ് കൗമാരതാരം പുറത്തെടുത്തത്. 5 പന്തിൽ അർധസെഞ്ചുറി തികച്ച താരം ചെന്നൈക്കെതിരേ രാജസ്ഥാന് മിന്നും ജയം സമ്മാനിക്കുകയും ചെയ്തു. വൈഭവ് അവിശ്വസനീയമായ രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്നും എപ്പോഴായാലും അവൻ ഇന്ത്യൻ ടീമിൽ കളിക്കുമെന്നും യുവ്‌രാജ് സിങ് പറഞ്ഞു. ഞാൻ കൂടുതൽ ശ്രദ്ധിച്ചത് അവൻ ഓഫ് സൈഡിലേക്ക് സിക്സറുകൾ […]
Read more

ആവേശമടങ്ങും മുൻപ് പഞ്ചാബിന് ബിസിസിഐയുടെ എട്ടിന്റെ പണി

ചെന്നൈ: തുടർച്ചയായ ഐപിഎല്ലിലെ ജയത്തിനു പിന്നാലെ ഞ്ചാബ് കിംഗ്‌സിന് ബിസിസിഐയുടെ വക വീണ്ടുമൊരു പണി. ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്ക് ചൂണ്ടിക്കാട്ടിയാണ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ടീമിലെ മറ്റ് അംഗങ്ങൾക്കും കനത്ത പിഴ ചുമത്തിയിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സരത്തിന് പിന്നാലെയും ഇതേ കാരണം ചൂണ്ടിക്കാട്ടി ബിസിസിഐ പിഴ ശിക്ഷ ചുമത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശിക്ഷിക്കപ്പെട്ടതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴയായി നിലവിൽ ചുമത്തപ്പെട്ടിരിക്കുന്നത്. മറ്റ് […]
Read more

ഓറഞ്ച് ക്യാപ് സ്വന്തമാക്കി യുവതാരം അംഗ്രിഷ് രഘുവംശി

കൊൽക്കത്ത: ഐപിൽ മത്സരങ്ങൾ ആവേശത്തിലേക്ക് കടക്കുമ്പോൾ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ യുവതാരം അംഗ്രിഷ് രഘുവംശി. രണ്ട് മത്സരങ്ങളിൽ നിന്നായി 103 റൺസോടെയാണ് അംഗ്രിഷ് രഘുവംശി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരിക്കുന്നത്. സീസണിലെ തുടർച്ചയായ തോല്വികളിലും കൊൽക്കത്തയ്ക്ക് ആശ്വാസമാകുന്നത് താരത്തിന്റെ പ്രകടനമാണ്. രഘുവംശിയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. രണ്ട് മത്സരങ്ങളില്‍ 94 റണ്‍സടിച്ച ഹൈദരാബാദ് നായകന്‍ ഇഷാന്‍ കിഷന്‍ രണ്ടാമതും 83 റണ്‍സുമായി ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസന്‍ മൂന്നാമതും 81 റണ്‍സെടുത്ത മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ […]
Read more

ബൗണ്ടറി ലൈനിലെ ‘ബോസ്’ കളി വേണ്ട, ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കക്കെതിരെ രൂക്ഷവിമർശനം

ലണ്ടൻ: ഐപിഎൽ ടീം ലക്നൗ സൂപ്പർ ജയന്‍റ്സ് ഉടമ സഞ്ജീവ് ഗോയങ്കയെക്കെതിരെ രൂക്ഷവിമർശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. സഞ്ജീവ് ഗോയങ്കയും ക്യാപ്റ്റൻ റിഷഭ് പന്തും തമ്മിലുള്ള ചർച്ചയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ഫുട്ബോൾ ലീഗ് ഉടമകൾ കളിക്കാരെ ബഹുമാനത്തോടെയും പ്രൊഫഷണലിസത്തോടെയും കാണുമ്പോൾ ഐപിഎൽ ഉടമകൾ വെറും ഹൈപ്പിന് പിന്നാലെയാണെന്ന് ലളിത് മോദി വിമര്‍ശിച്ചു. 2024-ൽ അന്നത്തെ നായകൻ കെ.എൽ രാഹുലിനോടും സമാനമായ രീതിയിൽ ഗോയങ്ക മൈതാനത്ത് വെച്ച് തർക്കിച്ചിരുന്നു. […]
Read more

ഹോം ഗ്രൗണ്ട് ചെപ്പോക്കില്‍ ‘ചേട്ടന്’ ഇന്ന് ആദ്യമത്സരം

ചെന്നൈ: രാജസ്ഥാൻ വിട്ട് സഞ്ജു സാംസൺ ചെന്നൈയിൽ എത്തിയത് ആരാധകർക്കിടയിൽ വൻ ആവേശം ഉണർത്തിയിരുന്നു. ജഡേജയെ രാജസ്ഥാന് വിട്ട് കൊടുത്താണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്. എന്നാൽ ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ പ്രകടനം ദയനീയമായിരുന്നു. എന്നാലും ചേട്ടൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ സഞ്ജു ഇന്ന് അരങ്ങേറും.ധോണി ഇല്ലാതെയാണ് ചെന്നൈ സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ ധോണി പുറത്തിരിക്കുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്കാണ്. പഞ്ചാബ് കിംഗ്‌സിനെതിരെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix