Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cricket

സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനെ തേടി ചരിത്ര നേട്ടം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തകര്‍പ്പന്‍ സെഞ്ചുറി നേടിയതിനു പിന്നാലെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസൺ. ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. 56 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് അടിച്ചെടുത്തത്. നേരത്തെ കെ.എല്‍ രാഹുല്‍ പഞ്ചാബ് കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കായി ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്ക് സഞ്ജു ചേക്കേറിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു […]
Read more

അർജുൻ തെൻഡുൽക്കർ അന്നേ പറഞ്ഞതാണ്; മുകുളിന്റെ ഇന്നിങ്സിനു പിന്നാലെ വൈറലായി വിഡിയോ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ അന്ത്യങ്ങളിലൊന്നിനാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സാക്ഷ്യം വഹിച്ചത്. പരാജയത്തിന്റെ പടുകുഴിയിലേക്കു വീണ ലക്നൗ സൂപ്പർ ജയന്റ്സിനെ തന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ വിജയത്തിന്റെ വാതിൽ കടത്തിയാണ് ഇരുപത്തിയൊന്നുകാരൻ മുകുൾ ചൗധരി ക്രിക്കറ്റ് ലോകത്തിന് തന്റെ വരവറിയിച്ചത്. വെറും 27 പന്തിൽ പുറത്താകാതെ 54 റൺസ് നേടിയ മുകുളിന്റെ ഇന്നിങ്സ് ലക്നൗവിനെ വിജയതീരത്തെത്തിക്കുക മാത്രമല്ല, ടൂർണമെന്റിലെ പുതിയൊരു താരോദയത്തിന് വഴിതുറക്കുകയും ചെയ്തു. ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ലക്നൗ ടീം […]
Read more

ഡ്രസ്സിംഗ് റൂമിലെ കണ്ണീരും ചവറ്റുകുട്ടയിലെറിഞ്ഞ ജേഴ്സിയും യുവരാജ് വെളിപ്പെടുത്തുന്നു

ക്രിക്കറ്റ് മൈതാനത്തെ ആവേശകരമായ നിമിഷങ്ങളെക്കുറിച്ച് പറയുമ്പോൾ ഏതൊരു കായിക പ്രേമിയുടെയും ഉള്ളിൽ ആദ്യം ഓടിയെത്തുന്ന ദൃശ്യങ്ങളിലൊന്ന് 2007-ലെ പ്രഥമ ടി20 ലോകകപ്പിൽ യുവരാജ് സിംഗ് നടത്തിയ ആ സിക്സർ പെരുമഴയാണ്. ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തുകളും ഗാലറിയിലെത്തിച്ച യുവി, അന്ന് ചരിത്രം കുറിക്കുകയായിരുന്നു. എന്നാൽ ആ വെടിക്കെട്ടിന് പിന്നിൽ ആരും അറിയാത്ത വൈകാരികമായ ചില നിമിഷങ്ങൾ ഉണ്ടായിരുന്നുവെന്നും, അത് തന്റെയും ബ്രോഡിന്റെയും കരിയറിൽ എത്രത്തോളം വലിയ സ്വാധീനം ചെലുത്തിയെന്നും യുവരാജ് സിംഗ് ഇപ്പോൾ […]
Read more

അവന്‍ ഞങ്ങളുടെ ബൗളര്‍മാരെ തകര്‍ത്തുകളഞ്ഞു: ജയവര്‍ധനെ

ഗുവാഹത്തി: ഐപിഎല്‍ 2026ല്‍ വീണ്ടും വിസ്മയമായി മാറിയിരിക്കുകയാണ് 15 വയസുകാരന്‍ വൈഭവ് സൂര്യവന്‍ഷി. മുംബൈ ഇന്ത്യന്‍സിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച വൈഭവിനെ പ്രശംസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് മഹേല ജയവര്‍ധനെ. കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തില്‍ നിന്ന് തന്നെ അവന്‍ മികച്ച പ്രതിഭയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. വൈഭവ് എങ്ങനെ മെച്ചപ്പെടുന്നുവെന്നത് കാണാന്‍ കൗതുകമുണ്ട്. അവന്‍ ഞങ്ങളുടെ ബൗളര്‍മാരെ ശരിക്കും തകര്‍ത്തു കളഞ്ഞു. ജയവര്‍ധനെ പറഞ്ഞു. മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ വെറും 14 പന്തില്‍ നിന്ന് 39 റണ്‍സാണ് […]
Read more

ശുഭ്മാന്‍ ഗിൽ ഇന്ന് കളിക്കും ഉറപ്പ് പറഞ്ഞ് സായ് സുദര്‍ശന്‍

ന്യൂഡൽഹി: പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്ന് തിരിച്ചെത്തും. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരാണ് ഇന്ന് ഗുജറാത്തിന്റെ മത്സരം. പേശിവലിവിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം നഷ്ടമായ താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തതായി ഓപ്പണര്‍ സായ് സുദര്‍ശന്‍ അറിയിച്ചു. കഴിഞ്ഞ 1,468 ദിവസമായി ഐപിഎല്ലില്‍ ഒരു മത്സരം പോലും നഷ്ടപ്പെടുത്താതെ കളിച്ചു കൊണ്ടിരുന്ന ഗില്ലിന്, പരിക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. ഗില്ലിന്റെ അഭാവത്തില്‍ റാഷിദ് ഖാനാണ് ടീമിനെ നയിച്ചത്. തുടര്‍ച്ചയായ തോല്‍വികള്‍ക്ക് […]
Read more

ആദ്യജയം തേടി ഗുജറാത്ത് ടൈറ്റന്‍സ്; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ

ന്യൂഡൽഹി: ആദ്യ ജയം തേടി ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രണ്ടുകളിയും ജയിച്ച ഡല്‍ഹിയും രണ്ടു കളിയും തോറ്റ ഗുജറാത്തുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ദില്ലിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പരിക്കുമാറിയെത്തുന്നത് ഗുജറാത്തിന് ആശ്വാസമാകും. ഗില്ലിനൊപ്പം നല്ലതുടക്കം നല്‍കാന്‍ സായ് സുദര്‍ശനും ഉണ്ട്. ജോസ് ബട്‌ലര്‍, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാത്തിയ എന്നിവർ മങ്ങിയഫോമില്‍ തുടരുകയാണ്. എന്നാൽ ഡൽഹി ഫോമിലാണ്. ശ്രദ്ധാകേന്ദ്രമായി ഡല്‍ഹിയുടെ പുതിയ ഹീറോ സമീര്‍ […]
Read more

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം

ഗുവാഹത്തി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. മഴയെ തുടര്‍ന്ന് 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. യശസ്വി ജയ്സ്വാളിന്റെ അര്‍ധ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. വൈഭവ് സൂര്യവന്‍ഷി മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 11 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 25 റണ്‍സ് വീതം നേടിയ നമന്‍ […]
Read more

രാജസ്ഥാനെതിരെ ക്യാപ്റ്റൻ ഹാർദിക് തിരിച്ചെത്തും

ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസ് പോരാട്ടം. രാജസ്ഥാന്റെ ഹോം ​ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ‌ വൈകിട്ട് 7.30നാണ് മത്സരം നടക്കുന്നത്. ശാരീരികമായ ബുദ്ധിമുട്ടുകളെ തുടർന്ന് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ഡൽഹി ക്യാപിറ്റൽസിനെതിരെ കഴിഞ്ഞ മത്സരം നഷ്ടമായിരുന്നു. ഹാർദിക്കിന് പകരം സൂര്യകുമാറാണ് മുംബൈയെ നയിച്ചത്. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമെന്ന് കോച്ച് സ്ഥിരീകരിച്ചു. ഡൽഹി ക്യാപിറ്റൽസിനോട് പരാജയം വഴങ്ങിയാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. മുംബെെ […]
Read more

മദ്യപിച്ച് വാഹനമോടിച്ചു അറസ്റ്റിലായി ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാർണർ

സിഡ്‌നി: മദ്യപിച്ച് വാഹനമോടിച്ചതിന് മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണർ അറസ്റ്റിൽ. സിഡ്‌നിയിലെ മരൂബ്രയിൽ ഞായറാഴ്ച വൈകുന്നേരം 5:30-ഓടെ ആണ് സംഭവം. മരൂബ്രയിലെ മലാബാർ റോഡിൽ പോലീസ് വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. പരിശോധന നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തെത്തിയപ്പോൾ വാർണർ തന്‍റെ വാൻ പെട്ടെന്ന് നിർത്തുകയും പാർക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ഹൈവേ പട്രോൾ വിഭാഗം ഉദ്യോഗസ്ഥർ വാർണറുടെ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് താരം അമിതമായി മദ്യപിച്ചതായി കണ്ടെത്തിയത്. ഉടൻ തന്നെ വാർണറെ […]
Read more

സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ തിരിച്ചെത്തും;ഡല്‍ഹി ആരാധകർ കാത്തിരിപ്പിൽ

ന്യൂഡൽഹി: ഐപിൽ ആവേശങ്ങൾ തകർക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസ് ആരാധകർ ഒരു നീണ്ട കാത്തിരിപ്പിലാണ്. പരിക്കേറ്റ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ ഡൽഹി ക്യാപിറ്റൽസിലേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകും. ഇനിയും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം മാത്രമേ താരം ടീമിനൊപ്പം ചേരു എന്നാണ് ഏറ്റവും പുതിയ വിവരം. പരിക്കില്‍ നിന്ന് മുക്തനായിക്കൊണ്ടിരിക്കുന്ന സ്റ്റാർക്ക് കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഏപ്രിൽ 20ഓടെയായിരിക്കും ഐപിഎല്ലിലേക്ക് സ്റ്റാര്‍ക്ക് തിരിച്ചുവരുന്നത്. അതിനു മുൻപേയുള്ള മൂന്ന് മത്സരങ്ങളിലും സ്റ്റാർക്ക് ഉണ്ടായിരിക്കില്ല. സ്റ്റാര്‍ക്കിന്റെ അഭാവത്തിലും അവരുടെ പേസ് നിര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix