Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cricket

ഓറഞ്ച് ക്യാപ് സ്വന്തമാക്കി വിരാട് കോഹ്ലി;സഞ്ജു പുറത്തായി

ബെംഗളൂരു: ബെംഗളൂരു ലക്‌നൗ മത്സരത്തിന് പിന്നാലെ റൺ വേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി വിരാട് കോഹ്ലി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നടന്ന മത്സരത്തില്‍ 34 പന്തില്‍ 49 റണ്‍സ് നേടിയതോടെയാണ് കോഹ്ലി പട്ടികയില്‍ ഒന്നാമതെത്തിയത്. ഇന്നലെ നടന്ന മത്സരത്തിൽ ഇംപാക്ട് പ്ലെയറായിട്ടാണ് കോഹ്ലി മത്സരത്തിനിറങ്ങിയത്. ഐപിഎല്‍ കരിയറില്‍ ആദ്യമായാണ് വിരാട് കോഹ്ലി ഒരു ഇംപാക്ട് പ്ലെയര്‍ ആയി കളത്തിലിറങ്ങുന്നത്. ഇതോടെ ഈ സീസണില്‍ കോഹ്ലിയുടെ ആകെ റണ്‍സ് 228 ആയി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ […]
Read more

ചെന്നൈയ്ക്ക് തിരിച്ചടി; ഖലീല്‍ അഹമ്മദിന് മത്സരങ്ങള്‍ നഷ്ടമായേക്കും

ചെന്നൈ: ഐപിഎല്‍ 2026 സീസണിലെ മത്സരങ്ങൾ ആവേശകരമായി മുൻപോട്ട് പോകുന്നതിനിടയിൽ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി. ചെന്നൈ പേസര്‍ ഖലീല്‍ അഹമ്മദിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ട്ടമാകും. ഏപ്രില്‍ 14ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിനിടെയേറ്റ ഗുരുതരമായ പരിക്കാണ് താരത്തിന് വിനയായത്. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് 10 മുതല്‍ 12 ആഴ്ച വരെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ഈ സീസണില്‍ താരം ഇനി കളിക്കില്ലെന്ന് ഉറപ്പായി. കൊൽക്കത്തയുമായ നടന്ന മത്സരത്തിലെ അവസാന ഓവർ എറിഞ്ഞ […]
Read more

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ

മുംബൈ: ഐപിഎല്ലില്‍ ഇന്ന് സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. പതിവ് തെറ്റിച്ച് ഇത്തവണ ജയിച്ച് തുടങ്ങിയെങ്കിലും തുടർ പരാജയങ്ങളിലാണ് മുംബൈ. മറുഭാഗത്തു ഒരു മത്സരത്തിൽ പോലും പരാജയം ഏറ്റുവാങ്ങാതെ പൊരുതി വന്ന പഞ്ചാബും. ആകെ പ്രതിസന്ധിയിലാണ് ഇത്തവണ മുംബൈ. പവര്‍പ്ലേയില്‍ കഷ്ട്ടപ്പെടുന്ന ഓപ്പണര്‍മാര്‍, സ്ഥിരത ഇല്ലാത്ത മധ്യനിര, സമ്മർദ്ദത്തിലായ ബൗളിംഗ് നിര എന്നിവയാണ് ഇക്കൊല്ലം തലവേദനയായി മുംബൈയുടെ മുന്നിൽ. ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുമ്പോൾ പരുക്കേറ്റ രോഹിത് ശര്‍മ്മ കളിച്ചേക്കില്ല. മാത്രമല്ല […]
Read more

ലഖ്നൗവിനെതിരെ ഇന്ന് കോഹ്‌ലി കളിച്ചേക്കില്ല

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌ പോരാട്ടം. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് ബെംഗളൂരു. അതിന്റെ പ്രധാന ഘടകം കിംഗ് കോഹ്ലി തന്നെയാണ്. പതിമൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ആർസിബി കപ്പ് നേടിയിരുന്നു. ഇത്തവണയും കിരീടം നിർത്താനുള്ള പോരാട്ടത്തിലാണ് കോഹ്‌ലിയും ടീമും. കളിച്ച എല്ലാ മത്സരങ്ങളിലും രാജസ്ഥനോട് തോറ്റതോഴിച്ചാൽ ബാക്കി എല്ലാ മത്സരങ്ങളിലും ആർസിബി വിജയിച്ചിരുന്നു. ഇപ്പോഴിതാ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലി […]
Read more

വൈഭവ് ഇന്ത്യൻ സീനിയര്‍ ടീമിലേക്ക്; അയര്‍ലന്‍ഡ് പര്യടനത്തില്‍ ഓപ്പണറാകും

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി വെടിക്കെട്ട് തീര്‍ക്കുന്ന വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ടീമിലേക്ക്. ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്‍റെ അയർലൻഡ് പര്യടനത്തിൽ വൈഭവിനെ ടീമില്‍ ഉൾപ്പെടുത്തിയേക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചാൽ, ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന് സ്വന്തമാകും. ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന് വേണ്ടി 5 ഇന്നിംഗ്‌സുകളിൽ നിന്ന് 200 റൺസാണ് വൈഭവ് ഇതുവരെ നേടിയിട്ടുണ്ട്. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ […]
Read more

ഐപിഎല്ലിൽ ഇന്ന് വൈഭവിന്റെ രാജസ്ഥാനും അഭിഷേകിന്റെ ഹൈദരാബാദും നേർക്കുനേർ

ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. കളിച്ച നാല് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ രാജസ്ഥാന്‍റെ പടയോട്ടം തടയുക എന്നത് സണ്‍റൈസേഴ്സ് ഹൈദരാബാദിന് അത്ര എളുപ്പമാകില്ല. ബാറ്റിംഗിൽ മികവ് കാട്ടുമ്പോഴും ബൗളിംഗിലെ പാളിച്ചകളാണ് ഹൈദരാബാദിന്റെ തിരിച്ചടി. രാജസ്ഥാന് ബൗളിങ്ങിലും ടെൻഷൻ ഇല്ല. വെടിക്കെട്ട് ബാറ്റര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ഹൈദരാബാദിലെ സ്റ്റേഡിയത്തില്‍ അടിയുടെ പൊടിപൂരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Read more

ബുംറക്ക് എന്തുപറ്റി; 10 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ വിക്കറ്റില്ലാതെ 122 പന്തുകള്‍

മുംബൈ: ഐപിൽലിൽ മുംബൈയുടെ വജ്രായുധമാണ് ജസ്പ്രീത് ബുംറ. ഏത് സാഹചര്യത്തിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയുന്ന ബോളർ. എന്നാൽ ഇത്തവണ തന്റെ 10 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ ആദ്യമായി ജസ്പ്രീത് ബുംറക്ക് വിക്കറ്റില്ലാതെ 5 മത്സരങ്ങള്‍ കളിക്കേണ്ടതായി വന്നു. 122 പന്തുകളാണ് ബുംറ ഈ അഞ്ചു മത്സരങ്ങളിലായി എറിഞ്ഞത്. ഒന്നിൽ പോലും വിക്കറ്റ് കണ്ടെത്താൻ ബുമ്രയ്ക്ക് കഴിഞ്ഞില്ല. 2025 സീസണിലെ അവസാന മത്സരത്തിന് ശേഷം തുടങ്ങിയ ഈ വിക്കറ്റ് വരൾച്ച ഐപിഎൽ 2026-ലെ നാല് മത്സരങ്ങൾ പിന്നിടുമ്പോഴും […]
Read more

വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പിന് പുതിയ അവകാശി

മുംബൈ: ഐപിഎല്ലില്‍ ഇന്നലെ സൂപ്പര്‍ സണ്‍ഡേ പോരാട്ടങ്ങളായിരുന്നു. ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസും, മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ആധികാരിക വിജയം നേടിയതോടെ പോയിന്‍റ് പട്ടികയിലും വ്യക്തിഗത നേട്ടങ്ങളിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ പർപ്പിൾ ക്യാപ്പിന് പുതിയ അവകാശിയെത്തിയപ്പോള്‍, റൺ വേട്ടക്കാരുടെ ഓറഞ്ച് ക്യാപ്പിനായി മത്സരങ്ങൾ കടുക്കുകയാണ്. ഇന്നലെ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണയാണ് വിക്കറ്റ് വേട്ടക്കാരിലെ […]
Read more

ഐപിഎല്ലില്‍ 4000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമായി ശുഭ്മന്‍ ഗില്‍

ലക്‌നൗ: ഐപിഎല്ലില്‍ കോലിയുടെ റെക്കോര്‍ഡ് മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍. ഐപിഎല്‍ ചരിത്രത്തില്‍ 4000 റണ്‍സ് ക്ലബ്ബിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് ഗിൽ സ്വന്തമാക്കിയത്. 2016ല്‍ 27 വയസ്സും 195 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടം കൈവരിച്ച വിരാട് കോലിയുടെ റെക്കോര്‍ഡാണ് ഗില്‍ തിരുത്തിയത്. ഇതേ നേട്ടം ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ 26 വയസ്സും 216 ദിവസവും പ്രായമുള്ളപ്പോള്‍ ഗില്‍ പിന്നിട്ടു. റെക്കോര്‍ഡ് നേട്ടത്തിനൊപ്പം ടീമിന് ഉജ്ജ്വല വിജയവും […]
Read more

സഞ്ജുവിന്റെ സെഞ്ചറി തിളക്കം; വൈറലായി കോഴിക്കോട്ടെ കുട്ടി ഫാൻ ബോയ്

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ജഴ്‌സിയിൽ സഞ്ജു സാംസൺ തന്റെ കന്നി സെഞ്ചറി കുറിച്ചതിന്റെ ആവേശത്തിലാണ് കായിക ലോകം. പുതിയ ടീമിനായി ഇറങ്ങിയ ആദ്യ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ശേഷം, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ താരം നടത്തിയ തകർപ്പൻ പ്രകടനം ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ സഞ്ജുവിന്റെ ഈ മിന്നും ഫോമിന് പിന്നിൽ ലക്ഷക്കണക്കിന് ആരാധകരുടെ പ്രാർത്ഥനയുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതിൽ പ്രധാനിയാണ് കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix