സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

നിർമാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: ദേശീയപാത നിർമാണം നടക്കുന്ന കൊല്ലം ബൈപ്പാസിൽ മണ്ണിനടിയിൽപെട്ട ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാർ സ്വദേശി മുഹമ്മദ് ജുബറാൽ (48) ആണ് മരിച്ചത്. കുരീപ്പുഴ പാലത്തിന് സമീപം മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിർമാണ ജോലിക്കിടെ മണ്ണുമാന്തി യന്ത്രം കൊണ്ട് മണ്ണുകോരിയിട്ടപ്പോൾ ജുബറാൽ മണ്ണിനടിയിൽപ്പെട്ടതാണ് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ ഗ്ലൈഡർ ഉപയോഗിച്ച് മണ്ണ് നിരത്തുന്നതിനിടെ കയ്യുടെ ഭാഗം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read more

ശിവപ്രിയയുടെ മരണം; പോസ്റ്റുമാർട്ടം പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ട് നൽകി

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ നിന്നും അണുബാധയേറ്റ് മരിച്ചെന്ന് ആരോപണമുയർന്ന ശിവപ്രിയയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ആർ ട്ടി ഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ബന്ധുക്കളുടെ പരാതിയിൽ ശിവപ്രിയയുടെ മരണം അന്വേഷിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധർ ആയിരിക്കും അന്വേഷണം നടത്തുക. അന്വേഷണസംഘത്തെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഡിഎംഇ വ്യക്തമാക്കിയിരുന്നു. ക്രിട്ടിക്കൽ കെയർ, ഇൻഫക്ഷൻ ഡിസീസ്, ഗൈനക്കോളജി വിഭാഗം മേധാവിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തും. ഡെർമറ്റോളജി വകുപ്പ് മേധാവിയും […]
Read more

ഹരിപ്പാടിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരണമടഞ്ഞു

ഹരിപ്പാട്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരണമടഞ്ഞു. വീയപുരം പായിപ്പാട് കാരിച്ചാൽ സതീഷ് ഭവനത്തിൽ സതീഷ് (35 ) ഭാര്യ സരിത (28) എന്നിവരാണ് മരിച്ചത്. https://youtu.be/aHcb5w5ciio?si=4XHp6Q_xIETrUF3Y അർബുദ രോഗബാധയെ തുടർന്ന് സരിത വെള്ളിയാഴ്ച രാവിലെയും ഹൃദയാഘാതത്തെ തുടർന്ന് സന്തോഷ് ശനിയാഴ്ച രാത്രിയിലും ആണ് മരണമടഞ്ഞത്. https://www.facebook.com/share/1ZT9tEdggg/ ഇരുവരുടെയും സംസ്കാരം നടത്തി. ഏക മകൻ ആദി കൃഷ്ണ (4) മണ്ണാറശാല ശ്രീ നാഗരാജ വിദ്യാപീഠം സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ്.
Read more

തമിഴ് സിനിമാ താരം അഭിനയ് കിങ്ങർ അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ(44) അന്തരിച്ചു. ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ്. കരൾ രോഗ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ചെന്നൈയിലാണ് അന്ത്യം. ‘തുള്ളുവതോ ഇളമൈ’ കൂടാതെ ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവാന സോലൈ’, ‘ജംക്​ഷൻ’, ‘സിങ്കാര ചെന്നൈ’, ‘പൊൻ മേഘലൈ’, ‘തുപ്പാക്കി’, ‘അൻജാൻ’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയ് അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ ‘കൈ എത്തും ദൂരത്തി’ൽ കിഷോർ എന്ന കഥാപാത്രമായി അഭിനയ് മലയാള സിനിമയിലും എത്തിയിരുന്നു. […]
Read more

നിയമവിദ്യാർത്ഥിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കോടഞ്ചേരി പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്നലെയാണ് വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോണാപ്പ് തട്ടിപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇടത് സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അബു. വി സി അബൂബക്കര്‍, അബു അരീക്കോട് എന്നീ പേരുകളിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഇടപെട്ടിരുന്നത്. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു അബു അരീക്കോട്. സിപിഐഎം സൈബറിടങ്ങളിലെ സജീവ സാന്നിധ്യമായ […]
Read more

ഭോപ്പാലിൽ ബൈക്കപകടത്തിൽ മലയാളി യുവാക്കൾ മരണപ്പെട്ടു

ആലപ്പുഴ: ഭോപ്പാലിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളികൾ മരിച്ചു.ആലപ്പുഴ സ്വദേശികളായ ദേശീയ കയാക്കിങ് താരങ്ങളാണ് മരിച്ചത്. ആലപ്പുഴ നെഹ്റു ട്രോഫി കാവുങ്കൽ ക്ഷേത്രത്തിന് സമീപം അനന്തു അജിത്ത്, കൈനകരി ഗുരുമന്ദിരം വായനശാലയ്ക്ക് സമീപം വിഷ്ണു രഘുനാഥ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭോപാലിലെ സുഹൃത്തുക്കൾ വഴിയാണ് വീട്ടുകാർ ഇന്ന് രാവിലെ വിവരമറിഞ്ഞത്.
Read more

ബിബിഎ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

എറണാകുളം: കോതമംഗലത്ത് ഒന്നാം വർഷ ബിബിഎ വിദ്യാർഥിനി മരിച്ച നിലയിൽ കണ്ടെത്തിയത്.നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാർഥിനിയായ വന്ദനയെ കോളേജ് ഹോസ്റ്റലിൽ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മരണപ്പെട്ട വിദ്യാർത്ഥിനി മാങ്കുളം സ്വദേശിനിയാണ്.
Read more

വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം ബന്ധുവായ കുട്ടിക്ക് പരിക്ക്

പാലക്കാട്: പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ നിലവില്‍ ചികിത്സയിലാണ്. മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം നടന്നത്. വനം വകുപ്പിൻ്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ആൾതാമസമുള്ള വീടായിരുന്നില്ല ഇത്. https://whiteswantvnews.com/missing-case-from-a-container-sent-for-forensic-examination-lsd-stamp-and-hashish-oil-found/ കുട്ടികൾ ഇവിടെ കളിക്കാൻ […]
Read more

യുവാവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥിയായിരുന്ന യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൈതപ്പൊയിൽ മർക്കസ് ലോ കോളേജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയും സിപിഎം സൈബർ രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന വി. അബൂബക്കർ(28) എന്ന അബു അരീക്കോടിനെയാണ് വേഞ്ചേരിയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരീക്കോട് കാരിപ്പറമ്പ് സ്വദേശിയാണ് ഇയാൾ. മരണ കാരണം വ്യക്തമല്ല. കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വേണുവിന്റെ മരണം; ക്രിയാറ്റിന്‍ ലെവല്‍ സംബന്ധിച്ച വാദം തെറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു. മരിച്ച വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചികിത്സാരേഖ പുറത്ത് വന്നു. വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ സാധാരണ നിലയിലായിരുന്നുവെന്നാണ് ചികിത്സാരേഖ തെളിയിക്കുന്നത് . ക്രിയാറ്റിന്‍ കൂടിയതുകൊണ്ട് ആന്‍ജിയോഗ്രാം സാധ്യമാക്കുമായിരുന്നില്ലെന്ന് ആയിരുന്നു ആശുപത്രി അധികൃതരുടെ ഒരു വാദം. ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊല്ലം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.